നടി ലക്ഷ്മിയുടെ മകളാണ് ഞാന്‍; കൊച്ചുമകളുടെ വിവാഹത്തിന് പോലും അമ്മ വന്നിട്ടില്ലെന്ന് നടി ഐശ്വര്യ ഭാസ്കരൻ

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഐശ്വര്യ ഭാസ്‌കര്‍. ശാന്തമീന എന്നാണ് യഥാര്‍ഥ പേര് എങ്കിലും ഐശ്വര്യ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. തമിഴില്‍ സജീവമായി അഭിനയിച്ചിരുന്ന നടി മലയാളത്തിലും അനേകം സിനിമകള്‍ ചെയ്തിട്ടുണ്ട്. നരസിംഹത്തിലെ മോഹന്‍ലാലിന്റെ നായിക വേഷമാണ് ഐശ്വര്യയുടേതായി എടുത്ത് പറയാവുന്ന സിനിമകളിലൊന്ന്.

ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായിട്ട് എത്തിയതായിരുന്നു ഐശ്വര്യ. ചോദ്യങ്ങള്‍ക്ക് ഇടയില്‍ അവതാരകന്റെ ചില സംശയങ്ങള്‍ക്ക് മറുപടി പറയവേയാണ് തന്റെ അമ്മയും തെന്നിന്ത്യയിലെ പ്രമുഖ നടിയുമായ ലക്ഷ്മിയെ കുറിച്ച് ഐശ്വര്യ അഭിപ്രായപ്പെട്ടത്.

aiswarya-bhaskar-lakshmi

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ലക്ഷ്മി. നടിയുടെ മാതാപിതാക്കളും സിനിമയുമായി ബന്ധമുള്ളതിനാല്‍ ചെറിയ പ്രായത്തില്‍ തന്നെ ലക്ഷ്മിയും നായികയായി. ചട്ടക്കാരി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടി ആദ്യം വിവാഹം കഴിച്ചത് ഭാസ്‌കര്‍ എന്നൊരാളെ ആണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തില്‍ നിന്നും നടി ഒരു മകള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. പില്‍ക്കാലത്ത് നടിയായി മാറിയ ഐശ്വര്യ ഭാസ്‌കറാണ് ആ മകള്‍.

സിനിമാ പാരമ്പര്യം പിന്തുടര്‍ന്ന് ഐശ്വര്യയും അഭിനയത്തിലേക്ക് എത്തി. എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ അമ്മയുടെ വീട്ടില്‍ നിന്നും താന്‍ ഇറങ്ങി പോരുകയായിരുന്നെന്നാണ് നടിയിപ്പോള്‍ വെളിപ്പെടുത്തുന്നത്. അക്കാലത്ത് തന്നെ നോക്കിയതെല്ലാം അമ്മൂമ്മയാണ്. അമ്മ കാര്യങ്ങളിലൊന്നും ഇടപ്പെട്ടിരുന്നില്ല. ഐശ്വര്യയുടെ പിതാവുമായി പിരിഞ്ഞതിന് പിന്നാലെ ലക്ഷ്മി നടന്‍ മോഹന്‍ ശര്‍മ്മയെ വിവാഹം കഴിച്ചു. ആ ബന്ധവും അവസാനിപ്പിച്ച് നടന്‍ ശിവചന്ദ്രനെയും വിവാഹം കഴിച്ചിരുന്നു.

aiswarya-bhaskar-

അമ്മ മറ്റ് വിവാഹങ്ങളിലേക്ക് പോയതോടെയാണ് ഐശ്വര്യ സ്വന്തം അച്ഛനെ തേടി പോവുന്നത്. അദ്ദേഹം തനിക്ക് എല്ലാമെല്ലാം ആയിരുന്നു. അതേ സമയം അമ്മ തന്റെ മകളുടെ വിവാഹത്തിന് പോലും വന്നിട്ടില്ല. കൊച്ചുമകളെ ആശീര്‍വദിക്കാന്‍ വന്നില്ല. മകളുടെ വിവാഹത്തിന് അമ്മയെ ക്ഷണിക്കാന്‍ വീട്ടില്‍ പോയെങ്കിലും വാതില്‍ പോലും തുറന്നില്ല. അന്ന് കൊവിഡിന്റെ ഭയം ആണെന്ന് പറഞ്ഞു.

സ്‌ക്രീനില്‍ കാണുന്നത് പോലെ എല്ലാം സത്യമാണെന്ന് വിശ്വസിക്കരുത്. അതായിരിക്കില്ല സത്യമെന്ന് അമ്മയുടെ കാര്യം പറഞ്ഞ് അടിവരയിട്ട് ഐശ്വര്യ ഉറപ്പിച്ച് പറയുന്നു.

Read more about: aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X