പണിയെടുക്കുക, പാർട്ടിയിൽ ആഘോഷിക്കുക, എന്റെ മകളും തൃഷയും ഒരുപോലെ; തൃഷയുടെ കാരവാനിങ്ങനെ: ഐശ്വര്യ ഭാസ്കർ

അഭിയും നാനും എന്ന സിനിമയിൽ നടി തൃഷയ്ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടി ഐശ്വര്യ ഭാസ്കർ. 2008 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. തൃഷയും തന്റെ മകളും ഒരപോലെയാണെന്ന് ഐശ്വര്യ പറയുന്നു. മിസ് വൗ തമിഴയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. എന്റെ മകൾ പത്ത് വയസ് കഴിഞ്ഞാൽ എങ്ങനെയായിരിക്കുമെന്ന് തൃഷയിലൂടെയാണ് ഞാൻ കണ്ടത്. അവർ രണ്ട് പേരും ഒരുപോലെയാണ്. രണ്ട് പേർക്കും ഒസിഡിയുണ്ട്. വളരെ നീറ്റായ കാരവാനായിരിക്കും തൃഷയുടേത്. മുടിയിൽ തൊടുന്നത് എന്റെ മകൾക്കും തൃഷയ്ക്കും ഇഷ്ടമല്ല.

Aishwarya Bhaskaran  Trisha

രണ്ട് പേരും ക്ലാസി ഫാഷനിസ്തയാണ്. വർക്ക് ചെയ്യുന്നതിലും നന്നായി പാർട്ടിയിൽ ആഘോഷിക്കുന്നതിലും അവർ വിശ്വസിക്കുന്നു. അവർക്ക് വേണ്ടി സമയം കണ്ടെത്തുന്നു. ആദ്യം അവർക്കാണ് മുൻ​ഗണന. അതിന് ശേഷമാണ് മറ്റുള്ളവർ. എപ്പോഴാണ് കല്യാണം കഴിഞ്ഞത്, ഏത് പ്രായത്തിൽ കുട്ടി പിറന്നു എന്ന് തൃഷ എന്നോട് ചോദിച്ചു. ഞാൻ ഉത്തരം പറഞ്ഞപ്പോൾ അതിനർത്ഥം എനിക്ക് ഇപ്പോൾ മൂന്ന് വയസുള്ള കുഞ്ഞുണ്ടാകാനുള്ള പ്രായമായി എന്ന് പറഞ്ഞ് തൃഷ ഞെട്ടി. നോ വേ എന്നും പറഞ്ഞു. ഞങ്ങളുടെ തലമുറ കുറച്ച് വേസ്റ്റായിരുന്നു, ഇപ്പോഴുള്ള നിങ്ങളെ പോലുള്ള കുട്ടികൾക്ക് നല്ല ബോധ്യമുണ്ടെന്ന് ഞാൻ പറഞ്ഞു. ഡിവോഴ്സാകുന്നതിനേക്കാളും സന്തോഷകരമല്ലാത്ത വിവാഹ ജീവിതം നയിക്കുന്നതിനേക്കാളും നല്ലത് സിം​ഗിളായിരിക്കുന്നതാണെന്നും ഐശ്വര്യ ഭാസ്കർ പറഞ്ഞു.

Trisha

അനെെന എന്നാണ് ഐശ്വര്യ ഭാസ്കറിന്റെ മകളുടെ പേര്. നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്കർ. സഹപ്രവർത്തകരോടെല്ലാം സൗഹൃദത്തോടെ പെരുമാറുന്ന നടിയാണ് തൃഷ. ഇതേക്കുറിച്ച് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. കരിയറിലെ തിരക്കുകളിലാണ് തൃഷയിന്ന്. പൊന്നിയിൻ സെൽവൻ സിനിമയുടെ വിജയം തൃഷയുടെ കരിയറിൽ വലിയ ചലനമാണുണ്ടാക്കിയത്. ത​ഗ് ലെെഫാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

കമൽ ഹാസൻ-മണിരത്നം കൂ‌ട്ടുകെട്ടിൽ വന്ന ത​ഗ് ലെെഫ് പ്രേക്ഷകരെ നിരാശപ്പെ‌ടുത്തി. 2025 ൽ തൃഷയ്ക്ക് തു‌ടരെ റിലീസുകളാണ്. ഐഡന്റിറ്റി, വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി, ത​ഗ് ലെെഫ് എന്നീ നാല് സിനിമകൾ ആറ് മാസത്തിനുള്ളിൽ റിലീസ് ചെയ്തു. സിനിമയിൽ വിജയ പരാജയങ്ങൾ ഒരുപാട് കണ്ട നടിയാണ് തൃഷ. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് ചർച്ചയാകാറുണ്ട്. ഇപ്പോഴും അവിവാഹിതയാണ് തൃഷ.

ഇതേക്കുറിച്ച് നടി ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. തെറ്റായ കാരണങ്ങൾ കൊണ്ടാണ് പലരും വിവാഹ ബന്ധത്തിൽ തുടരുന്നത്. ചിലരെന്റെ സുഹൃത്തുക്കളാണ്. അവർ തീരെ സന്തോഷത്തിലല്ല. കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ് അവർ ബന്ധത്തിൽ നിൽക്കുന്നത്. അങ്ങനെയൊരു വിവാഹം തനിക്ക് വേണ്ടെന്നാണ് തൃഷ ഒരിക്കൽ പറഞ്ഞത്. സിംഗിൾ ജീവിതം ആസ്വദിക്കുന്ന തൃഷ താൻ പാർട്ടികൾ ഇഷ്ടപ്പെടുന്ന ആളാണെന്ന് പല തവണ പറഞ്ഞിട്ടുണ്ട്. വലിയ സൗഹൃദ വലയമുള്ളയാളാണ് തൃഷ.

More from Filmibeat

Read more about: aishwarya trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X