അങ്ങനെയൊരാളെ ഭര്‍ത്താവായി വേണ്ടെന്ന് തോന്നി, കുടുംബജീവിതത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി ഐശ്വര്യ
നടി ഐശ്വര്യ ഭാസ്‌ക്കറിന്റെ ജീവിതകഥ ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ ശ്രവിച്ചത്. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇതാദ്യമായിട്ടാണ് ഒരു പൊതുവേദിയില്‍ തന്റെ ജീവിതകഥ താരം വെളിപ്പെടുത്തിയത്. ആദ്യം മുതല്‍ അവസാനം വരെ വളരെ അഭിമാനത്തോടെയാണ് ഐശ്വര്യ സംസാരിച്ചത്.
തെന്നിന്ത്യന്‍ താരം ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. എല്ല സൗഭാഗ്യങ്ങളോട് കൂടിയായിരുന്നു ഐശ്വര്യ ജനിച്ചതും വളര്‍ന്നതും. എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ അമ്മയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. ഇപ്പോഴും ഇരുവരും രണ്ട് വഴിയിലാണ് . ഇപ്പോഴിത അമ്മയുമായുളള അകലത്തെ കുറിച്ച് പറയുകയാണ് ഐശ്വര്യ. തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം ദാമ്പത്യജീവിതത്തിലെ പരാജയത്തെ നെ കുറിച്ചും നടി പറയുന്നുണ്ട്.

അമ്മയുമായി ഒരു പ്രശ്‌നവുമില്ലെന്നാണ് ഐശ്വര്യ പറയുന്നത്. തന്നെ നല്ലത് പോലെ പഠിപ്പച്ച് കരിയര്‍ ഉണ്ടാക്കി തന്നു. അതിനപ്പുറം താന്‍ അമ്മയുടെ ബാധ്യതയല്ലെന്നും ഐശ്വര്യ പറഞ്ഞു.
നടിയുടെ വാക്കുകള്‍ ഇങ്ങനെ... ' അമ്മയുമായി എനിക്ക് യാതൊരു പ്രശ്നവും ഇല്ല എന്നതാണ് ഏറ്റവും വലിയ കോമഡി. ചെറുപ്പം മുതലേ സ്വതന്ത്രയായി വളര്‍ന്നയാളാണ്. അതുപോലെ ഇപ്പോള്‍ അമ്മയ്ക്കുളളതെല്ലാം അവര്‍ കഷ്ടപ്പെട്ട് നേടിയതാണ്. അല്ലാതെ പൂര്‍വിക സ്വത്തൊന്നുമല്ല. എന്നെ പഠിപ്പിച്ചു, കരിയര്‍ ഉണ്ടാക്കി തന്നു. അതിനപ്പുറം ഞാന്‍ അവരുടെ ബാധ്യതയല്ല. എന്റെ ജീവിതം എന്റെ മാത്രം ഉത്തരവാദിത്വമാണ്; ഐശ്വര്യ പറഞ്ഞു.

പ്രണയ വിവാഹമായിരുന്നു ഐശ്വര്യയുടേത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കല്യാണം. എന്നാല്‍ ഈ ബന്ധത്തിന് മൂന്ന് വര്‍ഷത്തെ ആയുസ് മാത്രമേയുണ്ടായിരുന്നുള്ളൂ. തുടക്കത്തില്‍ തന്നെ ഇത് നീണ്ടു പോകില്ലെന്ന് അറിയാമായിരുന്നു, ഐശ്വര്യ പറഞ്ഞു.
'ഞാന്‍ ബഹുമാനിക്കുന്നവരുടെ മുന്നില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനോ വിട്ടു കൊടുക്കുന്നതിനോ എനിക്കൊരു പ്രശ്‌നവുമില്ല. പക്ഷെ ഞാന്‍ തന്നെ എല്ലാ കാര്യങ്ങളും നോക്കേണ്ടിടത്ത് വെറുതേ ഒരു പേരിന് വേണ്ടി പങ്കാളിയെ എനിക്ക് ആവശ്യമില്ല. സുഖമാണോ, എന്ത് ചെയ്യുന്നു എന്നൊന്നും ചോദിക്കാന്‍ എനിക്ക് ആളില്ല'.
'എന്തുകൊണ്ട്, എന്തിന്, എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മാത്രമായപ്പോള്‍ എനിക്ക വളരെ ബുദ്ധിമുട്ട് തോന്നി. മറ്റുള്ളവർ എന്തിന് എന്നെ വിട്ടു പോയി എന്നറിയില്ല. എന്നാല്‍ ഞാന്‍ എന്താണ് അകന്നു നില്‍ക്കുന്നതെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ'; ഐശ്വര്യ പറഞ്ഞ് നിര്‍ത്തി.

പുറത്ത് പ്രചരിക്കു മോശം കമന്റുകളെ കുറിച്ചും ഐശ്വര്യ പറയുന്നുണ്ട്.'ഇതെല്ലാം എന്റെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് കമന്റുകള്‍ വരുമ്പോള്‍ തനിക്ക് സന്തോഷമാണ്. സത്യത്തില്‍ എനിക്ക് ആ ഒരു ഉദ്ദേശം ഇല്ലായിരുന്നു. അഭിമുഖം തരട്ടേ എന്ന് ചോദിച്ച് ഞാന്‍ വന്നത് അല്ല, നിങ്ങളാണ് എന്നെ സമീപിച്ചത്. അത് കൊണ്ട് എനിക്ക് പബ്ലിസിറ്റി കിട്ടുന്നുണ്ട് എങ്കില്‍ എന്റേ പ്രൊഡക്ടിന് അതില്‍ പരം എന്ത് പരസ്യമാണ് വേണ്ടത്, താരം അഭിമുഖത്തിലൂടെ ചോദിക്കുന്നു.

വിവാഹമോചനത്തിന് ശേഷം നടി വീണ്ടും സിനിമയില്‍ സജീവമാവുകയായിരുന്നു. എന്നാല്‍ തുടക്കത്തിലെ പോലെ തിളങ്ങാന്‍ കഴിഞ്ഞില്ല. അമ്മ വേഷങ്ങളിലേയ്ക്ക് തഴയപ്പെടുകയായിരുന്നു.
Recommended Video

വിവാഹമോചനത്തിന് ശേഷവും മുന്‍ഭര്‍ത്താവും കുടുംബവുമായി നല്ല ബന്ധമാണ് ഐശ്വര്യയ്ക്കുളളത്. മകളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഇവര്‍ ഒരുമിച്ചായിരുന്നു. കൂടാതെ മുന്‍ഭര്‍ത്താവിന്റെ ഭാര്യയും കുട്ടികളുമായും വളരെ അടുപ്പത്തിലാണെന്നും ഒരു കുടുംബം പോലെയാണ് ജീവിക്കുന്നതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചെറുമകളുടെ വിവാഹത്തിന് ലക്ഷ്മി എത്തിയിരുന്നില്ല.


Click it and Unblock the Notifications











