ബാങ്ക് ബാലൻസ് കുറയും, ടോയ്ലറ്റ് ഷെയർ ചെയ്യാൻ താൽപര്യമില്ല, വിശ്വസിച്ച് ഹൃദയം കൊടുത്തപ്പോൾ സംഭവിച്ചത്!

മറ്റൊരു വിവാഹ ബന്ധത്തിലേക്ക് കടക്കാത്തതിന് പിന്നിലും റിലേഷൻഷിപ്പിന് ശ്രമിക്കാത്തതിന് പിന്നിലേയും കാരണം വെളിപ്പെടുത്തി തെന്നിന്ത്യൻ നടി ഐശ്വര്യ ഭാസ്കരൻ. വിശ്വസിച്ച് ഹൃദയം കൊടുത്തപ്പോഴെല്ലാം അത് ചിന്നഭിന്നമാക്കിയാണ് തിരികെ കിട്ടിയതെന്നും ബാങ്ക് ബാലൻസും സമാധാനവും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഐശ്വര്യ ഭാസ്കരൻ പറയുന്നു. നടിയുടെ വിവാഹം 1994ൽ തൻവീർ അഹമ്മ​​ദുമായിട്ടായിരുന്നു. മൂന്ന് വർഷത്തിനുശേഷം ആ ബന്ധം നടി അവസാനിപ്പിച്ചു.

ഞാൻ വോട്ട് ചെയ്തു, എല്ലാവരും ചെയ്യണം; പോളിങ് ബൂത്തിലും കൂളിങ് ​​ഗ്ലാസ് മസ്റ്റ്! സീൻ തൂക്കി മമ്മൂക്ക!
ഞാൻ വോട്ട് ചെയ്തു, എല്ലാവരും ചെയ്യണം; പോളിങ് ബൂത്തിലും കൂളിങ് ​​ഗ്ലാസ് മസ്റ്റ്! സീൻ തൂക്കി മമ്മൂക്ക!

പിന്നീട് അങ്ങോട്ട് ഒറ്റയ്ക്കുള്ള ജീവിതമാണ്. അമ്പത് വയസിന് ശേഷമുള്ള ജീവിതം എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ ഞാനും എന്റെ പൂച്ചകളും ജോളിയായി ജീവിക്കുന്നു. സിം​ഗിൾ ലൈഫ് ഞാൻ തെരഞ്ഞെടുത്തതല്ല ജീവിതം അങ്ങനെയായി തീരുകയായിരുന്നു. ഡിറ്റാച്ച്മെന്റ്, അറ്റാച്ച്മെന്റ് എന്നത് എനിക്ക് വന്നത് യോ​ഗയ്ക്കും ധ്യാനത്തിനും ശേഷമാണ്.

Aishwarya Bhaskaran

കാശുണ്ടാകുമ്പോൾ എല്ലാവരും നമുക്കൊപ്പം ഉണ്ടാ​കും. പണമില്ലാതെയാകുമ്പോൾ എല്ലാവരും നമ്മളെ വിട്ട് ഓടും. തനിച്ച് ജീവിക്കുന്നത് തുടക്കത്തിൽ അൽപം ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയാണ്. പിന്നീട് ഒറ്റപ്പെടൽ ഭയമായി മാറും. ഇതിനെല്ലാം ശേഷം അത് നമുക്ക് ഒരു ശീലമായി മാറും. മാത്രമല്ല ആ ഒറ്റപെടലും നമുക്കൊരു സന്തോഷം നൽകും.

ഒറ്റപ്പെടലിനെ അതിജീവിക്കാൻ പഠിച്ചില്ലെങ്കിൽ ടോക്സിക്ക് റിലേഷൻഷിപ്പുകളിൽ പെട്ട് പോകും. പലർക്കും ആ അവസ്ഥ വരാറുണ്ട്. നമ്മുടെ വീക്ക്നെസ് പലർക്കും അഡ്വാന്റേജായി മാറും. അതേസമയം ലോൺലിനസ് അതിജീവിച്ചാൽ അയാളെക്കാൾ സന്തോഷവാനായ മറ്റൊരു വ്യക്തിയുണ്ടാവില്ല. ഞാൻ പ്രക‍ൃതി സ്നേഹിയും മനുഷ്യസ്നേഹിയുമാണ്.

ഞാൻ അധിക്ഷേപം നേരിടുന്നു, വിളിച്ചിട്ടും മമ്മൂട്ടിയുടെ പ്രസ്താവന പുറത്ത് വന്നത് വെെകി: പാർവതി തിരുവോത്ത്
ഞാൻ അധിക്ഷേപം നേരിടുന്നു, വിളിച്ചിട്ടും മമ്മൂട്ടിയുടെ പ്രസ്താവന പുറത്ത് വന്നത് വെെകി: പാർവതി തിരുവോത്ത്

പൂച്ചകളും നായകളും ഒപ്പമുണ്ടെങ്കിൽ അവർ മാത്രം മതിയെനിക്ക് മറ്റാരുടേയും സാന്നിധ്യം എനിക്ക് ആവശ്യമായി വരില്ല. എന്റെ ഏറ്റവും വലിയ സന്തോഷം ഞാൻ വളർത്തുന്ന പൂച്ചകളാണ്. അതുകൊണ്ട് തന്നെ മറ്റൊരു മനുഷ്യൻ എന്റെ സ്പേസ് ഷെയർ ചെയ്യുന്നതിനോട് എനിക്ക് താൽപര്യം ഇല്ല. ആരെയെങ്കിലും ഭാവിയിൽ കണ്ടെത്തി ഒരുമിച്ച് ജീവിച്ചാലോ എന്നൊക്കെ ഇടയ്ക്ക് ഞാൻ ആലോചിക്കും.

ടോയ്ലറ്റ് ഷെയർ ചെയ്യേണ്ടി വരുമല്ലോയെന്ന ആലോചന വരുമ്പോൾ ആ ആലോചന ഉപേക്ഷിക്കും. എനിക്ക് ഇപ്പോൾ അമ്പത്തിനാല് വയസായി. ഇനി ഒരാളെ പങ്കാളിയായി സ്വീകരിക്കുകയാണെങ്കിൽ ആ വ്യക്തി കുറഞ്ഞത് രണ്ടോ മൂന്നോ വയസിന് മൂത്തതാകും. പ്രായം കുറഞ്ഞവരെ പങ്കാളിയായി സ്വീകരിക്കാൻ എനിക്ക് കഴിയില്ല.

Aishwarya Bhaskaran

മാത്രമല്ല ഒസിഡി കൂടി ഉള്ളയാളാണ് ഞാൻ. വീടും പരിസരവും എപ്പോഴും വൃത്തിയായിരിക്കണം. ഒരുപാട് വർഷമായി ഞാൻ ഒറ്റയ്ക്കാണ്. അത് എനിക്കപ്പോൾ വളരെ ഇഷ്ടവുമാണ്. അവസാനമായി ഞാൻ റിലേഷൻഷിപ്പിലായത് 2009ൽ ആണ്. ഞാൻ ഇതുവരെ ആരെ വിശ്വസിച്ച് എന്റെ ഹൃദയം കൊടുത്തപ്പോഴും അത് പല പീസുകളായി ചിന്നഭിന്നമായാണ് തിരികെ കിട്ടിയത്. ആരെയെങ്കിലും പ്രണയിക്കുകയാണെങ്കിൽ ഒന്നുകിൽ ജീവിതം മുന്നേറണം.

അല്ലെങ്കിൽ കുറഞ്ഞ പക്ഷം ബാങ്ക് ബാലൻസ് എങ്കിലും വർധിക്കണം. എനിക്കെപ്പോഴും ഇത് രണ്ട് കുറയുകയാണ് ചെയ്യാറുള്ളത്. സംശയരോ​ഗം അല്ലെങ്കിൽ എന്റെ സമ്പാദ്യത്തിൽ ജീവിച്ച് എന്റെ തന്നെ ജീവിതം നശിപ്പിക്കും ഇത്തരത്തിൽ പല തരത്തിലുള്ള പീഡകൾ റിലേഷൻഷിപ്പിൽ ആയിരുന്നപ്പോഴെല്ലാം അനുഭവിച്ചിട്ടുണ്ട്.

അഹാനയെ പോലെ അനിയത്തിമാരെ ഒതുക്കിയാൽ വിവരമറിയും, ഗ്യാങ്ങുകൾ ആശങ്കയിലോ; കൃഷ്ണകുമാർ ഇനി നോക്കിയിരിക്കില്ല
അഹാനയെ പോലെ അനിയത്തിമാരെ ഒതുക്കിയാൽ വിവരമറിയും, ഗ്യാങ്ങുകൾ ആശങ്കയിലോ; കൃഷ്ണകുമാർ ഇനി നോക്കിയിരിക്കില്ല

റിലേഷൻഷിപ്പിൽ‌ ഞാൻ നൂറ് ശതമാനം ആത്മാർത്ഥ കാണിക്കും. പക്ഷെ എനിക്ക് അതൊന്നും തിരിച്ച് കിട്ടാറില്ലെന്നും ഐശ്വര്യ പറയുന്നു. സിനിമയിലും സീരിയലിലും അവസരം കുറഞ്ഞപ്പോൾ നടി തെരുവുകൾ തോറും നടന്ന് സോപ്പുകൾ വിറ്റത് വാർത്തയായിരുന്നു. ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല എന്നുമാണ് അന്ന് നടി പറഞ്ഞത്.

More from Filmibeat

Read more about: aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X