ഇനി നയാപെെസ ഞാൻ കളയില്ല, സോപ്പ് നിർമാണം നിർത്തുന്നു; ഇനിയെനിക്ക് പറ്റില്ല; തുറന്ന് പറഞ്ഞ് ഐശ്വര്യ

സിനിമാ, സീരിയൽ രം​ഗത്ത് സുപരിചിതയാണ് നടി ഐശ്വര്യ ഭാസ്കരൻ. നരസിംഹം, പ്രജ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും ഐശ്വര്യ സുപരിചിതയാണ്. പ്ര​ഗൽഭ നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. ആ​ദ്യ ഭർത്താവിലാണ് ലക്ഷ്മിക്ക് ഐശ്വര്യ പിറന്നത്. ലക്ഷ്മിയെയും ഐശ്വര്യയെയും കുറിച്ച് നിരവധി വാർത്തകൾ നേരത്തെ വന്നിട്ടുണ്ട്. ഐശ്വര്യയും അമ്മ ലക്ഷ്മിയും തമ്മിൽ അകൽച്ചയിലാണെന്ന് വാർത്തകൾ വന്നു. ഏറെ നാളായി അമ്മയ്ക്കൊപ്പമല്ല ഐശ്വര്യ കഴിയുന്നത്.

ലക്ഷ്മിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു അഭിമുഖത്തിൽ ഐശ്വര്യ സംസാരിക്കുകയുമുണ്ടായി ലക്ഷ്മിയാണെങ്കിൽ മറ്റൊരു മകളെ എടുത്ത് വളർത്തി. എന്നാൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ അമ്മയും താനും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഐശ്വര്യ വ്യക്തമാക്കി. അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചത് തെറ്റായിപ്പോയി. അമ്മയെ കാണാറുണ്ടെന്നും ഐശ്വര്യ വ്യക്തമാക്കി. ലക്ഷ്മിയെ പോലെ കരിയറിൽ ഉയർച്ച ഐശ്വര്യക്കുണ്ടായിട്ടില്ല.

Aishwarya Bhaskaran

സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ സീരിയലുകളിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചു. ഒരു ഘട്ടത്തിൽ നടി വീട്ടിൽ സോപ്പ് നിർമാണത്തിലേക്ക് കടന്നത് വാർത്തയായിരുന്നു. തനിക്ക് സിനിമകളില്ലെന്നും സോപ്പ് വിൽപ്പനയാണ് ഇപ്പോഴത്തെ ജോലിയെന്നും ഐശ്വര്യ തുറന്ന് പറഞ്ഞു. തനിക്ക് വേണ്ടി ചെലവഴിച്ചോ മദ്യപിച്ചോ അല്ലെ തന്റെ പണം പോയത്. കുടുംബത്തിന് വേണ്ടിയാണ് ചെലവിട്ടത്.

കരിയറിൽ മൂന്ന് വർഷം മാത്രമാണ് നായികയായി നിന്നത്. ഇപ്പോൾ അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. സിനിമകൾ ലഭിച്ചില്ലെങ്കിൽ ഏത് ജോലി ചെയ്യാനും തയ്യാറാണ്. ടോയ്ലെറ്റ് ക്ലീൻ ചെയ്യുന്ന ജോലി വരെ താൻ ചെയ്യാൻ തയ്യാറാണെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. സോപ്പ് നിർമാണത്തിലേക്ക് കടന്ന ഐശ്വര്യക്ക് സോഷ്യൽ മീഡിയയിലൂടെ ചെറിയ തോതിൽ ബിസിനസ് വളർത്താനായി.

Aishwarya Bhaskaran

ഏറെ നാളായി തുടരുന്ന ബിസിനസ് നിർത്തുകയാണിപ്പോൾ ഐശ്വര്യ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യ ഇക്കാര്യം അറിയിച്ചത്. പണത്തിന് വേണ്ടിയല്ല ബിസിനസ് ആരംഭിച്ചതെന്നാണ് ഇപ്പോൾ ഐശ്വര്യ പറയുന്നത്. പക്ഷെ അത്യന്തികമായി ഇതൊരു ബിനിനസ് ആയതിനാൽ മുടക്കുന്ന പണമെങ്കിലും ലഭിക്കണം. അല്ലെങ്കിൽ ഇതിനുള്ള മെറ്റീരിയൽ വാങ്ങാനാകില്ല.

ഇനിയെനിക്ക് ഈ ബിസിനസ് നടത്താൻ പറ്റില്ല. അഞ്ച് ബക്കറ്റുകളൊക്കെ ചുമന്ന് എന്റെ കൈയും വേദനിക്കുന്നു. ഡിസംബറോട് ബിസിനസ് ക്ലോസ് ചെയ്യുന്നു. ആരോ​ഗ്യത്തിനൊഴിച്ച് ഇനി നയാപ്പൈസ ഒന്നിനും താൻ കളയില്ലെന്നും ഐശ്വര്യ ഭാസ്കരൻ വ്യക്തമാക്കി. സീരിയൽ രം​ഗത്ത് ഐശ്വര്യക്കിപ്പോൾ തിരക്കേറുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ബിസിനസിൽ നിന്നുള്ള പിന്മാറ്റം.

കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ഐശ്വര്യ. മുമ്പൊരിക്കൽ തനിക്ക് നേരെ വന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷ ഭാഷയിൽ ഐശ്വര്യ സംസാരിക്കുകയുണ്ടായി. ഐശ്വര്യയെക്കുറിച്ച് അമ്മ ലക്ഷ്മി അഭിമുഖങ്ങളിലൊന്നും സംസാരിക്കാറില്ല. മക്കളെ ഒരു പ്രായം കഴിഞ്ഞാൽ അവരുടെ വഴിക്ക് വിടണമെന്നും അവരെ ആശ്രയിച്ചല്ല മാതാപിതാക്കൾ കഴിയേണ്ടതെന്നും ലക്ഷ്മി ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

More from Filmibeat

Read more about: aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X