ആ നടനോട് ക്രഷ്! ഐശ്വര്യ ലക്ഷ്മിയുടെ മനസ്സ് കീഴടക്കിയ താരം ആരാണെന്നറിയുമോ? കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയിലാണ് താരം തുടക്കം കുറിക്കുന്നത്. യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ ഐശ്വര്യ തൊട്ടതെല്ലാം പൊന്നാക്കിയാണ് മുന്നേറുന്നത്. ഐശുവുണ്ടെങ്കില്‍ സിനിമ വിജയിക്കുമെന്നുറപ്പാണെന്നായിരുന്നു നേരത്തെ കാളിദാസ് ജയറാം പറഞ്ഞത്. അപ്രതീക്ഷിതമായാണ് താന്‍ സിനിമയിലേക്കെത്തിയതെന്ന് താരം പറയുന്നു. രേഖ മേനോനുമായുള്ള അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചത്.

അഭിനയവും സിനിമയുമൊന്നും ഒരു പാഷനായി കരുതിയിരുന്നില്ലെന്നും ഇന്ന് ലഭിക്കുന്ന സ്വീകാര്യത ലഭിക്കുമെന്ന് താന്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്നും താരം പറയുന്നു. എങ്ങനെയാണ് ഈ മേഖലയെന്നും എങ്ങനെ പെരുമാറണമെന്ന് പോലും തുടക്കത്തില്‍ തനിക്ക് അറിയുമായിരുന്നില്ലെന്ന് ഐശു പറയുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഇറങ്ങുമ്പോള്‍ വലിയ ടെന്‍ഷനായിരുന്നു. ആ സമയത്ത് തന്നെ അടുത്ത സിനിമയുടെ ഷൂട്ട് ആരംഭിച്ചിരുന്നു. മായാനദിയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. അതിനാല്‍ ആദ്യ സിനിമ കാണാന്‍ പോലും തനിക്ക് കഴിഞ്ഞിരുന്നില്ല. തിയേറ്ററില്‍ കാണുന്ന ആദ്യ സിനിമ മായാനദിയാണ്. ഐശ്വര്യ ലക്ഷ്മിയുടെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

 മനസ്സിലുള്ള സിനിമ

മനസ്സിലുള്ള സിനിമ

ട്രാവലിംഗും ലവുമൊക്കെയുള്ള ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ മനസ്സിലുള്ളത്. സിനിമ സ്വീകരിച്ച് കഴിഞ്ഞാല്‍ ആദ്യത്തെ നാല് ദിവസം താന്‍ ഡയറക്ടര്‍മാരുടെ പുറകെ നടക്കുമെന്നും താന്‍ ഉദ്ദേശിക്കുന്നത് തന്നെയാണോ അവരുദ്ദേശിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളായിരിക്കും മനസ്സില്‍. മായാനദിയുടെ സമയത്ത് തനിക്കൊന്നുമറിയില്ലായിരുന്നുവെന്നും അവര്‍ കൈപിടിച്ച് നടത്തിയത് കൊണ്ട് അത് മനോഹരമായി.

മധുരയിലെ ഷൂട്ട്

മധുരയിലെ ഷൂട്ട്

മായാനദിയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനായി മധുരയില്‍ പോയിരുന്നു. നല്ല ട്രാഫിക്കുള്ള റോഡില്‍ ട്രാഫിക് ഒക്കെ ബ്ലോക്ക് ചെയ്തായിരുന്നു ആ രംഗം ചിത്രീകരിക്കുന്നത്. സോംഗ് കട്ടായിരുന്നു അത്. മാത്തന്‍ ആദ്യമായിട്ട് ആശാനെ കാണുന്ന സീനായിരുന്നു. ഇതാണ് അപ്പുവെന്ന് പറഞ്ഞ് മാത്തന്‍ തന്നെ കാണിക്കുന്ന രംഗമായിരുന്നു. താന്‍ കാലൊക്കെ ആട്ടി പാട്ടുപാടി ഇരിക്കുകയായിരുന്നു. അവിടെ ഷൂട്ടൊക്കെ നടക്കട്ടെ, തനിക്കെന്താ എന്നായിരുന്നു. അതിന് ശേഷം വഴക്ക് കിട്ടിയിരുന്നു. ഇന്നിപ്പോള്‍ താന്‍ സെറ്റിലുണ്ടെങ്കില്‍ എല്ലാ കാര്യത്തെക്കുറിച്ചും ശ്രദ്ധിക്കാറുണ്ട്.

മെഡിക്കല്‍ മേഖലയില്‍ നിന്നും

മെഡിക്കല്‍ മേഖലയില്‍ നിന്നും

ഉപ്പ് തൊട്ട് കര്‍പ്പൂരം മുതലുള്ള സകലസാധനങ്ങള്‍ക്കും താന്‍ മോഡലിംഗായിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ ഇത് പറഞ്ഞ് തന്നെ കളിയാക്കാറുണ്ടെന്നും താരം പറയുന്നു. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരം തന്റെ വരവ് യാദൃശ്ചികമായിരുന്നു. ഡെര്‍മറ്റോളജിയായിരുന്നു ഇഷ്ടവിഷയം. എന്നിട്ട് എത്തിയതാവട്ടെ സ്‌കിന്നിനെ മോശമാക്കുന്ന ഒരു പ്രൊഫഷനിലും , പക്ഷേ ഇക്കാര്യം നന്നായി ശ്രദ്ധിക്കുന്നുണ്ട്.

നല്ല സ്ട്രിക്റ്റായിരുന്നു

നല്ല സ്ട്രിക്റ്റായിരുന്നു

സാധാരണ കുടുംബത്തില്‍ നിന്നുമാണ് തന്റെ വരവ്. ഗുരുവായൂരായിരുന്നു പലപ്പോഴും തന്റെ വെക്കേഷന്‍. വളരെ സ്ട്രിക്റ്റായാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. ബസ്സില്‍ പോവുമ്പോള്‍ കൃത്യമായ കാശ് കാല്‍ക്കുലേറ്റ് ചെയ്ത തരുമായിരുന്നു. തന്റെ ബോള്‍ഡ് രംഗങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നില്ല. താന്‍ അഭിനയിക്കുന്നതിനോട് അവര്‍ക്ക് വല്യ താല്‍പര്യമില്ല. താന്‍ മെഡിക്കല്‍ മേഖലയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് അവര്‍ക്കറിയാം.

കരയാന്‍ പാടാണ്

കരയാന്‍ പാടാണ്

ജീവിതത്തില്‍ പെട്ടെന്ന് കരയാനാവുമെങ്കിലും സിനിമയ്ക്കായി കരയുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. അത് പോലെ തന്നെയാണ് ചിരിപ്പിക്കാനും. ഡാന്‍സ് ചെയ്യാനും പെടാപ്പാട് പെടാറുണ്ട്. അര്‍ജന്റീനയിലും ഡാന്‍സുണ്ടായിരുന്നു. പ്രാക്റ്റീസ് ചെയ്യുന്ന സമയത്ത് ഭയങ്കര ഡെഡിക്കേറ്റായിരുന്നു. അത് കഴിഞ്ഞ് ഷൂട്ട് ചെയ്തപ്പോള്‍ എല്ലാം കുളമായിരുന്നു. പിന്നെ എഡിറ്ററുടെ കാലില്‍ വീഴുകയായിരുന്നു. റൊമാന്‍സ് അഭിനയിക്കാനും നോര്‍മ്മല്‍ സ്വീക്വന്‍സ് അഭിനയിക്കാനും എളുപ്പമാണെന്ന് താരം പറയുന്നു.

ഫാന്‍ ക്രഷ്

ഫാന്‍ ക്രഷ്

അരവിന്ദ് സ്വാമിയെ ഭയങ്കര ക്രഷാണ്. അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അങ്ങനെയാണ് താനും അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. റോജ, ബോംബെ, ദേവരാഗം, തനി ഒരുവന്‍ തുടങ്ങി എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഈയ്യടുത്ത് ഏഷ്യാവിഷന്‍ അവാര്‍ഡില്‍ അദ്ദേഹത്തെ കണ്ടിരുന്നു. ദളപതിയിലെ കലക്ടര്‍ വേഷവും കിടുവായിരുന്നു. അമിതാഭ് ബച്ചനെ കാണണമെന്നാണ് അടുത്ത ആഗ്രഹമെന്നും താരം പറയുന്നു.

കൂടെ അഭിനയിച്ചവരെക്കുറിച്ച്

കൂടെ അഭിനയിച്ചവരെക്കുറിച്ച്

നിവിന്‍ പോളി, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, കാളിദാസ് , ആസിഫ് അലി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ചിരുന്നു. മായാനദി ലൈഫാണെന്നും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ലെസ്സന്‍സാണെന്നും ടൊവിനോ തോമസ് അമേസിങ്ങ് കോ ആക്ടറാണെന്നും ഫഹദ് ബ്രില്യന്റ്, ആസിഫ് അലി എനര്‍ജി ബാര്‍, കാളിദാസ് ക്യൂട്ട്, നിവിന്‍ പോളി കാണുന്നതിനും അപ്പുറത്ത് ഒരുപാട് ചിന്തിക്കാറുണ്ട് അദ്ദേഹം, അനലൈസര്‍ എന്ന് വിശേഷിപ്പിക്കാം, ഇതായിരുന്നു താരത്തിന്റെ മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X