തന്നെ മാത്രം നോക്കുന്ന ആളായിരിക്കണം! വിവാഹത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍!
യുവതാരനിരയിലെ പ്രധാനപ്പെട്ട അഭിനേത്രികളിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകനാരായാലും മികച്ച കെമിസ്ട്രി പുറത്തെടുക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചാണ് ഐശു മുന്നേറുന്നത്. ഐശു ഉണ്ടോ സിനിമ ഹിറ്റെന്നാണ് ഇപ്പോഴത്തെ പഴമൊഴി. അര്‍ജന്‍റീനയുടെ റിലീസിന് മുന്‍പ് കാളിദാസ് ജയറാമും ഇത് തന്നെയായിരുന്നു പറഞ്ഞത്. എെശു ഒപ്പമുള്ളതിനാല്‍ തനിക്കൊരു ഭയവുമില്ലെന്നും സിനിമ ഹിറ്റായിരിക്കുമെന്നുമായിരുന്നു താരപുത്രന്‍റെ കമന്‍റ്. ആ ധാരണ ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യ സിനിമ മുതല്‍ ഇതുവരെ ചെയ്തതെല്ലാം മികച്ച ചിത്രങ്ങള്‍, ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കി, ഈ നേട്ടം അവകാശപ്പെടാന്‍ കഴിയുന്ന താരങ്ങളിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെത്തി നില്‍ക്കുകയാണ്. വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തെക്കുറിച്ച് താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്.

എല്ലാവരേയും അറിയിക്കും
അടുത്തൊന്നും വിവാഹത്തിനുള്ള പ്ലാനില്ലെന്നും എല്ലാവരേയും അറിയിച്ചിട്ടേ താന്‍ വിവാഹിതയാവുള്ളൂ എന്നും താരം പറയുന്നു. ആഘോഷമുള്ള വെഡ്ഡിങ് ഡേയായിരുന്നു നേരത്തെയുണ്ടായിരുന്നത്. ഒരുപാട് പൈസ മുടക്കിയുള്ള ആഡംബര വിവാഹത്തെക്കുറിച്ചായിരുന്നു കോളേജില്‍ പഠിക്കുമ്പോഴൊക്കെ ചിന്തിച്ചിരുന്നത്. ആ കണ്‍സെപ്‌റ്റൊക്കെ ഇപ്പോള്‍ പോയെന്ന് താരം പറയുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരിക്കണം വിവാഹമെന്നുണ്ട്. അത് പണ്ടേയുള്ള ആഗ്രഹമാണ്.

പങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പം
മായാനദിയിലെ മാത്തനേക്കാളും കൂടുതല്‍ സ്‌നേഹിക്കുന്നയാളായിരിക്കണം. തന്നെയല്ലാതെ വേറെ ഒരാളെയും നോക്കാന്‍ പാടില്ല. തനിക്ക് കണ്‍ഫ്യൂഷന്‍ കൂടുതലാണെന്നും അപ്പോള്‍ ശരിയായ തീരുമാനത്തിലേക്കെത്താന്‍ കഴിയാതെ വരും. നല്ലൊരു ഡിസിഷന്‍ മേക്കറായാല്‍ നന്നായിരുന്നു. പെട്ടെന്നുള്ള വിഷമഘട്ടത്തിലൊക്കെ വല്ലാതെ തളര്‍ന്നുപോവുന്നയാളാണ് താനെന്നും താരം പറയുന്നു.

ആ വിഷമം തീര്‍ക്കണം
വീട്ടില്‍ പെറ്റ്‌സിനെ വളര്‍ത്താന്‍ ശ്രമിച്ചിരുന്നില്ല. ആ വിഷമം വിവാഹത്തോടെ തീര്‍ക്കണമെന്നും പട്ടികളെ ഇഷ്ടമുള്ളയാളായിരിക്കണം ജീവിത പങ്കാളിയെന്നും താരം പറയുന്നു. ഏത് ജോലിയാണോ ചെയ്യുന്നത് അതില്‍ അടിപൊളിയായിരിക്കണം. തന്നേക്കാളും മനക്കരുത്തുള്ള ആളാണെങ്കില്‍ വളരെ നല്ലതാണ്.

അച്ഛനേയും അമ്മയേയും വിഷമിപ്പിച്ചു
മായാനദിയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ടപ്പോള്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അച്ഛനേയും അമ്മയേയും വിഷമിപ്പിച്ച രംഗങ്ങളായിരുന്നു അത്. അവര്‍ വളരെ സ്ട്രിക്റ്റാണ്. താന്‍ ഒറ്റക്കുട്ടിയാണ്. മോഡലിംഗിനൊക്കെ പോയിത്തുടങ്ങിയപ്പോളേ വീട്ടില്‍ പ്രശ്‌നങ്ങളായിരുന്നു. പരസ്യമൊക്കെ ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് അവരോട് പറയാറുള്ളത്. എന്നിട്ട് ചീത്തയും കേള്‍ക്കും. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പഠിപ്പിച്ചത് അവരാണെന്നും താരം പറയുന്നു.

മായാനദിയിലെ മാത്തന്‍
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമകളിലൊന്നായിരുന്നു മായാനദി. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയില്‍ മാത്തനും അപ്പുവുമായാണ് ടൊവിനോയും ഐശ്വര്യയുമെത്തിയത്. ഇവര്‍ക്കിടയിലെ മികച്ച കെമിസ്ട്രിയും ചിത്രത്തിലെ പാട്ടുകളുമൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മാത്തനും അപ്പുവും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. മാത്തനേക്കാളും കൂടുതല്‍ സ്‌നേഹിക്കുന്നയാളായിരിക്കണം തന്റെ ജീവിത പങ്കാളിയെന്നാണ് ഐശു പറയുന്നത്. ടൊവിനോ തമോസ് അമേസിങ്ങ് കോ ആക്ടറാണെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

ഫഹദിനൊപ്പമുള്ള അഭിനയം
യുവതാരനിരയില്‍ എല്ലാവരും കൊതിക്കുന്നതാണ് ഫഹദിനൊപ്പം പ്രവര്‍ത്തിക്കാനായി. വരത്തനിലൂടെയാണ് ഐശുവിന് ഈ അവസരം ലഭിച്ചത്. എബിയും പ്രിയയുമായാണ് ഇവരെത്തിയത്. ഫഹദിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബ്രില്യന്റ് എന്നായിരുന്നു താരം പറഞ്ഞത്. ബോക്‌സോഫീസീല്‍ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

നിവിന്‍ പോളിക്കൊപ്പമുള്ള തുടക്കം
നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി അരങ്ങേറിയത്. തന്റെ ജീവിതത്തിലെ തന്നെ വലിയൊരു പാഠമായിരുന്നു അത്.കാണുന്നതിനും അപ്പുറത്ത് ഒരുപാട് ചിന്തിക്കുന്ന താരമാണ് നിവിന്‍. തിരക്കഥയെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യുമ്പോള്‍ ആ തരത്തിലുള്ള ഐഡിയയുമാണ് അദ്ദേഹമെത്താറുള്ളത്. അനലൈസര്‍ എന്നായിരുന്നു ഐശു അദ്ദേഹത്തെ വിശേഷിപ്പിച്ചത്.


Click it and Unblock the Notifications