Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ഡയലോഗ് ഒക്കെ പറഞ്ഞു കേൾപ്പിച്ചു,ധനുഷ് ചിത്രത്തിൽ എടുത്തില്ല, ആ ഓഡിഷനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
സിനിമയിൽ ഹേറ്റേഴ്സില്ലാത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടി ചെറിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടാണ് നടി ഓരേ തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും മായനദി എന്ന ചിത്രമാണ് ഐശ്വര്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.
മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി ചുവട് ഉറപ്പിച്ചിട്ടുണ്ട്. വിശാൽ നായികനായി എത്തിയ ആക്ഷൻ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തമിഴ് അരങ്ങേറ്റം . ചിത്രത്തിൽ ഐശ്വര്യയുടെ കഥാപാത്രമായ മീര ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തിലേതു പോലെ, തമിഴിൽ നിന്നും കൈനിറയെ അവസരങ്ങൾ നടിയെ തേടി എത്തുന്നുണ്ട്. ഇപ്പോഴിത പണ്ട് ധനുഷ് ചിത്രത്തിൽ നിന്ന് പുറത്തായ സംഭവം വെളിപ്പെടുത്തുകയാണ് നടി. മനോരമ ഓൺലൈന് നൽകിയ സ്പെഷ്യൽ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂന്ന് വർഷം മുമ്പായിരുന്നു ധനുഷ് സാറിനെ ആദ്യമായി കാണുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയായിരുന്നു എത്തിയത്. ചിത്രത്തിൽ ഒരു തമിഴ് ബ്രാഹ്മിൺ പെൺകുട്ടിയെയായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. കുറച്ച് തമിഴ് ഡയലോഗ്സ് ഒക്കെ പറഞ്ഞുകേൾപ്പിക്കുകയും ചെയ്തു. എന്നാൽ അന്ന് ആ സിനിമയിൽ എന്നെ അദ്ദേഹം എടുത്തില്ല- ഐശ്വര്യ ലക്ഷ്മി പറയുന്നു.

പിന്നീട് ജഗമേ തന്തിരം എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ ഇക്കാര്യം തമാശ രീതിയില്‍ അദ്ദേഹത്തോട് പറയുകയുണ്ടായി. എന്നാൽ അന്ന് എനിക്കു പറഞ്ഞു തന്ന ഡയലോഗ്സ് പോലും അദ്ദേഹത്തിന് ഓർമയുണ്ടായിരുന്നു. ഒരുപാടൊന്നും സെറ്റിൽ സംസാരിച്ചിരുന്നില്ല. പുറത്തൊരു രാജ്യത്തായിരുന്നു സിനിമയുടെചിത്രീകരണം. എനിക്ക് ഒരു സഹോദരനെപ്പോലെയായിരുന്നു അദ്ദേഹം സെറ്റിൽ.

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രമായ പൊന്നിയൻ സെൽവം. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓഡിഷനിലൂടെയാണ് നടി ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ ആദ്യ ഷോട്ടിനെ കുറിച്ചും ഓഡിഷനെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ആദ്യമായി ആ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ലുക്ക് ടെസ്റ്റ് ചെയ്യുന്നത് എന്നെ വച്ചാണ്. അതായിരുന്നു ആ സിനിമയുടെ ആദ്യ ഓഡിഷനും. അതുപോലെ തന്നെ സിനിമയുടെ ആദ്യ ഷോട്ട് എന്റെ കഥാപാത്രത്തിന്റേതായിരുന്നു.മണിരത്നം സാറിന്റെ സിനിമയില്‍ ഭാഗമാകുക എന്നത് തന്നെ ഭാഗ്യമാണ്. ആദ്യ ഷോട്ട് നന്നായി ചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടു. ഇതൊരു അവാർഡ് ലഭിക്കുന്നതുപോലെയായിരുന്നു- ഐശ്വര്യ ലക്ഷ്മി പറയുന്നു.
Recommended Video

തമിഴിലൽ മാത്രമല്ല, മലയാളത്തിലും നടിയുടേതായ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മായാനദിക്ക് ശേഷം ഐശ്വര്യലക്ഷ്മി ടൊവിനോ തോമസ് ഒന്നിക്കുന്ന ചിത്രമാണ് കാണെക്കാണെ. 'ഉയരെ'ക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ,പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിവരും കാണെക്കാണെയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്