പ്രണയ ബന്ധങ്ങളിൽ ഞാൻ എന്നെത്തന്നെ മറക്കും, എപ്പോൾ പുറത്ത് വരണമെന്ന് മനസിലാക്കണം: ഐശ്വര്യ ലക്ഷ്മി

പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പുകളെക്കുറിച്ചും സംസാരിച്ച് നടി ഐശ്വര്യ ലക്ഷ്മി. പ്രണയ ബന്ധങ്ങളിൽ തനിക്ക് തന്നെക്കുറിച്ച് മനസിലായ കാര്യങ്ങളും ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചു. ഒരുപാട് കാലം പ്രണയത്തിന് എന്റെ ജീവിതത്തിൽ സമയമില്ലായിരുന്നു. എനിക്ക് ചുറ്റുമുള്ളവർ എനിക്ക് പറ്റിയവരല്ല എന്ന തോന്നലുണ്ടായി. മറ്റുള്ളവരോട് രൂക്ഷമായി പെരുമാറുന്ന ആളാണെങ്കിൽ എനിക്ക് പറ്റില്ല. തന്നേക്കാൾ താഴ്ന്ന നിലയിലുള്ളവരോട് മോശമായി പെരുമാറുന്നയാളാണെങ്കിൽ പറ്റില്ല. അത്തരം ആളുകളുടെ അടുത്ത് പോലും പോകുന്നത് എനിക്കിഷ്ടമല്ല. ബ്രേക്കപ്പുകൾ എനിക്ക് കഠിനമായിരുന്നു. ആ വിഷമഘട്ടത്തിലൂടെ കടന്ന് പോകുക തന്നെയാണ് ചെയ്യാറ്. ബ്രേക്കപ്പ് സംഭവിക്കുമ്പോൾ ഞാൻ നന്നായി എഴുതും. അത് ഒരുപാട് സഹായിച്ചിട്ടുണ്ട്.

ഭര്‍ത്താവിന്റെ മരണശേഷം ആ ശീലം മാറ്റി! മകളും അത് പറഞ്ഞു! വിഷമഘട്ടം നേരിട്ടതിനെക്കുറിച്ച് ഇന്ദുലേഖ
ഭര്‍ത്താവിന്റെ മരണശേഷം ആ ശീലം മാറ്റി! മകളും അത് പറഞ്ഞു! വിഷമഘട്ടം നേരിട്ടതിനെക്കുറിച്ച് ഇന്ദുലേഖ

പ്രണയത്തിലായിരിക്കുമ്പോൾ എനിക്കെന്താണ് ജീവിതത്തിൽ വേണ്ടതെന്ന് ഞാൻ മറക്കും. ഒരു വ്യക്തിയെന്ന നിലയിൽ എന്റെ നിലനിൽപ്പ് ഞാൻ മറക്കും. എന്റെ ഐഡന്റിറ്റി ഒന്നുമല്ലാതാകും. അത് വളരെ ടോക്സിക്കാണ്. ഒരു ഒബ്സഷൻ. അത് പ്രണയമല്ല. ഞാൻ മത്സരബുദ്ധിയുള്ള ആളാണ്. ചിലപ്പോൾ എന്റെ രീതിക്ക് കാര്യങ്ങൾ വന്നില്ലെങ്കിൽ അങ്ങനെ വന്നേ പറ്റൂ എന്ന് ഞാൻ നിർബന്ധം കാണിക്കും. അതിന് വേണ്ടി ഞാൻ ത്യാ​ഗം ചെയ്യും. എന്തിനാണിതെല്ലാം ചെയ്യുന്നത്, ഇതുകൊണ്ടുള്ള കാര്യം എന്താണെന്ന് തോന്നിക്കുന്ന ഘട്ടം വരെ ഞാനെത്തും. അത് ശരിയായ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എപ്പോൾ എക്സിറ്റ് ചെയ്യണമെന്ന് എനിക്ക് മനസിലാകണം. അനാവശ്യമായി ഞാൻ കോംപ്രമെെസ് ചെയ്യും. അപ്പുറത്തുള്ള വ്യക്തിയും തുല്യ പങ്കാളിത്തം കാണിക്കുന്നില്ലേയെന്ന് തിരിച്ചറിയണമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ജെഎഫ്ഡബ്ല്യു ബിഞ്ചിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Aishwarya Lakshmi

തന്റെ മാതാപിതാക്കളെക്കുറിച്ചും ഐശ്വര്യ ലക്ഷ്മി സംസാരിച്ചു. എന്റെ അറ്റാച്ച്മെന്റ് രീതി നോക്കിയിട്ടുണ്ട്. തെറാപ്പിക്ക് പോയി. മാതാപിതാക്കളുമായുള്ള ബന്ധത്തിൽ എനിക്ക് പ്രശ്നങ്ങളുണ്ടെന്ന് മനസിലാക്കി. 2023 ലാണ് ഞാനത് മനസിലാക്കുന്നത്. മാതാപിതാക്കളുമായി സംസാരിക്കുമ്പോൾ എല്ലാം എന്നെ ട്രി​ഗർ ചെയ്യുന്നു. ഇതേ കാര്യം എന്റെ സുഹൃത്തുക്കൾ പറയുമ്പോൾ ഞാൻ ട്രി​ഗർ ആകുന്നില്ല. എന്നാൽ അച്ഛനോടും അമ്മയോടും ദേഷ്യം കാണിക്കുന്നു. അങ്ങനെയാണ് താൻ തെറാപ്പിയിലൂടെ ഇക്കാര്യങ്ങൾ മനസിലാക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി റയുന്നു.

Read more about: aishwarya lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X