'125 ദിവസം ഓടിയ മായാനദിക്ക് ലഭിച്ചതും സൂപ്പർതാര സിനിമയ്ക്ക് അഞ്ച് ദിവസം കൊണ്ട് ലഭിച്ച കലക്ഷനും'

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തിരക്കേറുകയാണ് നടി ഐശ്വര്യ ലക്ഷ്മിക്ക്. മണിരത്നം ഉൾപ്പെടെയുള്ള പ്ര​ഗൽഭരായ സംവിധായകർക്കൊപ്പം മികച്ച അവസരങ്ങൾ ഐശ്വര്യക്ക് ലഭിക്കുന്നു. സ്വാഭാവിക അഭിനയം കൊണ്ട് ജനപ്രീതി നേടിയ ഐശ്വര്യ കുറച്ച് കാലമായി മറ്റ് ഭാഷകളിലേക്കാണ് ശ്രദ്ധ കൊടുക്കുന്നത്. കുമാരിക്ക് ശേഷം നടിയെ മലയാള സിനിമകളിൽ കണ്ടിരുന്നില്ല. തമിഴിൽ പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളുടെ ഭാ​ഗമായി.

ഹലോ മമ്മി എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. കരിയറിൽ ഐശ്വര്യക്ക് വഴിത്തിരിവായ സിനിമ ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ്. നടിയുടെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. മായാനദിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഐശ്വര്യ. ക്യൂ സ്റ്റുഡിയോയോടാണ് നടി ഓർമകൾ പങ്കുവെച്ചത്.

Aishwarya Lakshmi

ഇന്നത്തെ കാലത്താണ് മായാനദി പോലെയാെരു സിനിമ വന്നതെങ്കിൽ എനിക്ക് വരുന്ന അവസരങ്ങളുടെ എണ്ണം കൂടിയേനെ. പക്ഷെ മായാനദി കാരണമാണ് കാർത്തിക് സുബ്ബരാജും മണിരത്നവും എന്നെ വിളിച്ചത്. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വാതിലുകൾ തുറന്ന് തന്നു. എന്നാൽ സൂപ്പർസ്റ്റാർഡം ഉണ്ടായിരുന്നില്ല. മെച്ചപ്പെ‌ട്ട നടിയാകാനുള്ള അവസരമായിരുന്നു. സംവിധായകർക്ക് തന്നിൽ ആത്മവിശ്വാസം വന്നെന്നും ഐശ്വര്യ ലക്ഷ്മി ചൂണ്ടിക്കാട്ടി. എന്റെ അറിവിൽ അതേ പ്രൊഡ്യൂസറുടെ രണ്ട് സിനിമകളാണ് അന്ന് വന്നത്.

ഒന്ന് ഒരു സൂപ്പർതാരത്തിനൊപ്പമുള്ള സിനിമയായിരുന്നു. മായാനദി 125 ദിവസം ഓടിയിട്ടും സൂപ്പർസ്റ്റാർ സിനിമ അഞ്ച് ദിവസം ഓടിയപ്പോഴുമുള്ള കലക്ഷൻ ഒന്നാണെന്ന് സന്തോഷേട്ടൻ (സന്തോഷ് ടി കുരുവിള) പറഞ്ഞിരുന്നു. മായാനദിയിലൂടെ മേക്കേർസിന് നഷ്ടം വന്നിട്ടില്ല. കൾട്ട് സ്റ്റാറ്റസ് ലഭിച്ചു. ഐക്കോണിക് സിനിമയായി ആളുകൾ കണ്ടു. നല്ല സംവിധായകർക്കൊപ്പം വർക്ക് ചെയ്യാനുള്ള ക്ഷണം ലഭിച്ചത് മായാനദിയിലൂടെയാണെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

Aishwarya Lakshmi

തെലുങ്കിൽ ചെയ്ത അമ്മു എന്ന സിനിമയ്ക്ക് ശേഷം നടിയെന്ന നിലയിൽ കോൺഫിഡന്റായി. അഹങ്കാരമല്ല. തന്റെ ആത്മവിശ്വാസമാണതെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി. തമിഴിലും തെലുങ്കിലും ഐശ്വര്യ ചെയ്ത സിനിമകളിൽ പലതും ശ്രദ്ധിക്കപ്പെട്ടു. അതേസമയം ചില സിനിമകൾ ബോക്സ് ഓഫീസിൽ വലിയ പരാജയമായി. മലയാളത്തിൽ ചെയ്ത കുമാരിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഹലോ മമ്മിയിൽ നടിയുടെ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ട്. ഷറഫുദീനാണ് ചിത്രത്തിലെ നായകൻ. ഹൊറർ കോമഡി ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മായാനദി, കാണെക്കാണെ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ശ്രദ്ധേയ സിനിമകളാണ് ഐശ്വര്യ ലക്ഷ്മിക്ക് കരിയറിലെ ഉയർച്ചയ്ക്ക് സഹായിച്ചത്. പിന്നീടങ്ങോട്ട് മറ്റ് ഭാഷകളിൽ നിന്നും വലിയ അവസരങ്ങൾ ഐശ്വര്യക്ക് ലഭിച്ചു. ​ത​ഗ് ലൈഫിൽ കമൽ ഹാസനൊപ്പമാണ് ഐശ്വര്യ അഭിനയിക്കുന്നത്. വലിയ താര നിര സിനിമയിൽ അണിനിരക്കുന്നുണ്ട്. മണിരത്നവും കമൽഹാസനും വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന സിനിമയാണ് ത​ഗ് ലൈഫ്.

More from Filmibeat

Read more about: aishwarya lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X