കുറച്ച് ആസിഡ് എടുക്കട്ടെ! ഐശ്വര്യ ലക്ഷ്മിയോട് ആസിഫ് അലി! താരങ്ങളുടെ കമന്‍റിന് കൈയ്യടിച്ച് ആരാധകര്‍!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാക്കി മാറ്റിയാണ് ഈ താരം മുന്നേറുന്നത്. ആസിഫ് അലിയും ഐശുവും ഒരുമിച്ചെത്തിയ ചിത്രമായ വിജയ് സൂപ്പറും പൗര്‍ണ്ണമിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മികച്ച താരജോഡികളാണ് ഇവരെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ പുതിയ സിനിമയായ ഉയരെയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല താരങ്ങളും ഈ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവരാണ് ഈ ചിത്രത്തിനായി അണിനിരന്നത്. ഇവരുടെയെല്ലാം കരിയര്‍ ബ്രേക്കായി മാറിക്കൊണ്ടിരിക്കുകയാണ് ഈ സിനിമ. ഗോവിന്ദ് എന്ന കഥാപാത്രത്തെയായിരുന്നു ആസിഫ് അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രത്തെ സ്വീകരിക്കരുതെന്ന് പലരും പറഞ്ഞിരുന്നതായും പറഞ്ഞിരുന്നു. ഇത്രയും നെഗറ്റീവാണെന്ന് താനറിഞ്ഞിരുന്നില്ലെന്നും ഇപ്പോഴത്തെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും ആസിഫ് പറഞ്ഞിരുന്നു. നായകനായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് താരം നെഗറ്റീവ് കഥാപാത്രത്തേയും സ്വീകരിക്കാനായി തയ്യാറായത്. ആസിഫിന്റെ കടുത്ത ആരാധകനാണെങ്കില്‍ക്കൂടിയും ഗോവിന്ദിനെ കണ്ടപ്പോള്‍ തല്ലാന്‍ തോന്നിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അത് തന്നെയായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണം.

Asif Ali

ഉയരെയുടെ പുതിയ പോസ്റ്ററുമായി കഴിഞ്ഞ ദിവസം ആസിഫ് എത്തിയിരുന്നു. ഈ പോസ്റ്റിന് കീഴില്‍ കമന്റുമായി ഐശ്വര്യ ലക്ഷ്മിയെത്തിയിരുന്നു. ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഐശു പറഞ്ഞത്. ഇതിന് മറുപടിയായാണ് പൗര്‍ണ്ണമി കുറച്ച് ആസിഡ് എടുക്കട്ടേയെന്ന് ആസിഫ് ചോദിച്ചത്. ഇന്‍സ്റ്റഗ്രാമിലെ ഇരുവരുടേയും സംഭാഷണത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ആസിഫ് അലിയുടെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X