For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഐശ്വര്യ വന്നാൽ നീ ഔട്ട്'; പൊന്നിയിൻ സെൽവൻ സെറ്റിൽ സംഭവിച്ചതിനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

  |

  ഇന്ത്യൻ സിനിമയിൽ പുതു വിസ്മയം തീർത്തിരിക്കുകയാണ് മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ. തമിഴിലെ അതിപ്രശസ്തമായ ക്ലാസിക് നോവലിനെ ദൃശ്യാവിഷ്കരിച്ചപ്പോൾ അതിന്റെ മൂല്യവും ഭം​ഗിയും ഒട്ടും ചോരാതെയാണ് മണിരത്നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഐശ്വര്യ റായ്, വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രഭു, പാർത്ഥിപൻ, ശോഭിത ധുലിപാല തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്. എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

  കൽക്കി കൃഷ്ണ മൂർത്തി എഴുതിയ നോവൽ സിനിമയാക്കുക എന്ന വർഷങ്ങളായി പലരുടെയും സ്വപ്നം ആയിരുന്നു. രജിനികാന്ത്, കമൽഹാസൻ തുടങ്ങിയവരെല്ലാം ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ മണിരത്നത്തിന് മാത്രമാണ് ഈ സ്വപ്നം സാക്ഷാത്കരിക്കാനായത്. ഒന്നാം ഭാ​ഗം സസ്പെൻസുകളൊളിപ്പിച്ച് അവസാനിച്ചതിനാൽ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആറു മാസത്തിനുള്ളിൽ രണ്ടാം ഭാ​ഗം റിലീസ് ചെയ്യുമെന്നാണ് വിവരം.

  Also Read: എന്താ സിനിമ ഇല്ലേ, ഒരുപാട് പേര്‍ കുത്തി ചോദിക്കാറുണ്ട്! ഇടവേളയെക്കുറിച്ച് നമിത പ്രമോദ്

  റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ റെക്കോഡ‍് കലക്ഷനാണ് സിനിമയ്ക്ക് നേടാനായത്. മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പൊന്നിയിൻ സെൽവനിൽ അഭിനയിച്ചിട്ടുണ്ട്. പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അവതരിപ്പിച്ചത്. സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ പൊന്നിയിൻ സെൽവൻ‌ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ. പൂങ്കുഴലി എന്ന കഥാപാത്രവും മണിരത്നം എന്ന സംവിധായകനും തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് ഐശ്വര്യ പറയുന്നു.

  Also Read: മറിയം എന്റെ സിനിമകളെ കുറിച്ച് സംശയങ്ങൾ ചോദിച്ചു തുടങ്ങി, ഗൂഗിൾ നോക്കിയാണ് പലതും പറഞ്ഞു കൊടുക്കുക: ദുൽഖർ

  'പൊന്നിയിൻ സെൽവൻ നോവൽ വായിക്കേണ്ടെന്ന് മണിരത്നം പറഞ്ഞിരുന്നെന്ന് ഐശ്വര്യ പറയുന്നു. പക്ഷെ നോവൽ വായിച്ചു. നോവലിലെ അത്രയും വലിയ കഥാപാത്രം അല്ല സിനിമയിൽ എന്നതിനായിരിക്കും നോവൽ വായിക്കേണ്ടെന്ന് മണി സർ പറഞ്ഞത്. പക്ഷെ കഥാപാത്രത്തിനായി തയ്യാറെടുക്കാൻ ഞാനത് വായിച്ചു'

  'വൻ താരനിര അണിനിരന്ന സിനിമയാണ്. താരങ്ങളാണെങ്കിലും എല്ലാവരും വളരെ സാധാരണക്കാരെ പോലെ പെരുമാറുന്നു. 20 ഉം 30 ഉം വർഷം ഇൻഡ്സ്ട്രിയിൽ നിന്ന് അനുഭവ സമ്പത്തുള്ളവരാണ്. അവരിൽ‌ നിന്നും ഒരുപാട് പഠിക്കാനുണ്ടായിരുന്നു. വിക്രം സർ സിനിമയ്ക്കായി നടത്തിയ തയ്യാറെടുപ്പുകൾ കേട്ട് അമ്പരന്നു. കാർത്തിക്ക് പൊന്നിയിൻ സെൽവൻ നോവൽ മുഴുവനും അറിയാമായിരുന്നു'

  'എന്റെ ഡയലോ​ഗുകൾ പോലും അദ്ദേഹത്തിന് അറിയാമായിരുന്നു. ഐശ്വര്യ റായ് ബോർഡ് എക്സാമിന് പഠിക്കുന്നത് പോലെയാണ് തയ്യാറെടുപ്പ് നടത്തിയത്. പാക്കപ്പിന് ശേഷവും അവർ അവിടെയിരുന്ന് മണി സാറുമായി ചർച്ച ചെയ്യും'

  Also Read: ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് കിട്ടരുത് എന്ന് ആ​ഗ്രഹിച്ചു; അത് തെറ്റല്ലേയെന്ന് ഭാര്യ ചോദിച്ചു; ഇന്നസെന്റ്

  'ആദ്യ ഷെഡ്യൂളിൽ മണിരത്നം സാറിന്റെ അടുത്ത് പോവുകയും സംസാരിക്കുകയും ഒരുപാട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുമായിരുന്നു. എനിക്കദ്ദേഹത്തിന്റെ അടുത്ത് നിൽക്കണമായിരുന്നു. ഐശ്വര്യ റായ് വരുന്നത് വരെ കാത്ത് നിൽക്ക്, അതിന് ശേഷം നീ ഔട്ട് ആയിരിക്കും എന്ന് ശിവ സർ പറഞ്ഞു'

  'എന്താണ് നിങ്ങൾ പറയുന്നതെന്ന് ഞാൻ ചോദിച്ചു. അവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. വളരെക്കാലമായി അറിയാം എന്ന് പറഞ്ഞു. ഞാൻ വളരെ പൊസസീവ് ആയിരുന്നു. എനിക്കത് പ്രകടിപ്പിക്കാനും പറ്റില്ലല്ലോ,' ഐശ്വര്യ ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു. സിനിമ എക്സ്പ്രസിനോടാണ് പ്രതികരണം.

  Read more about: aishwarya lakshmi
  English summary
  Aishwarya Lakshmi Says She Got Possessive After Seeing Mani Ratnam And Aishwarya Rai's Friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X