For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പണം മുഴുവൻ പോയി എന്ന് പറയാൻ പറ്റണം; പങ്കാളിക്ക് വേണ്ട ​ഗുണത്തെക്കുറിച്ച് ഐശ്വര്യ

  |

  മലയാള സിനിമയിൽ നായിക നിരയിൽ ഇന്ന് കരിയർ ​ഗ്രാഫിൽ മുന്നിൽ നിൽക്കുന്ന നായിക ആണ് ഐശ്വര്യ ലക്ഷ്മി. മായനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ ലക്ഷ്മി ഇന്ന് തെന്നിന്ത്യയിലാകെ അറിയപ്പെടുന്ന നടിയാണ്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ സിനിമയിലൂടെ തമിഴകത്ത് പ്രശസ്തിയാർജിച്ചിരിക്കുകയാണ് നടി.

  തെലുങ്കിൽ അടുത്തിടെ ചെയ്ത അമ്മു എന്ന സിനിമയിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചെയ്ത എല്ലാ ഭാഷകളിലും ശ്രദ്ധേയമായ വേഷം തന്നെ ഐശ്വര്യക്ക് ലഭിച്ചു എന്നതാണ് നടിയെ വ്യത്യസ്തമാക്കുന്നത്.

  കുമാരി ആണ് നടിയുടെ ഏറ്റവും പുതിയ സിനിമ. ഐശ്വര്യയെക്കൂടാതെ ഷൈൻ ടോം ചാക്കോ, സ്വാസിക, തൻവി, ശ്രുതി മേനോൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. നിർമൽ സഹദേവ് ആണ് കുമാരിയുടെ സംവിധായകൻ. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വരുന്ന മികച്ച ഹൊറർ സിനിമ ആണ് കുമാരി എന്നാണ് പ്രേക്ഷകർ പറയുന്നത്.

  Also Read: 'ഗുരുവായൂരപ്പനോട് നന്ദി പറയാനായി രണ്ടാളും പോയിരുന്നു'; ബിജു മേനോനേയും സംയുക്തയേയും കുറിച്ച് ഊർമ്മിള ഉണ്ണി!

  ഇപ്പോഴിതാ തന്റെ സിനിമകളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ. തുടക്ക കാലത്തേക്കാൾ ഇന്ന് ആളുകൾ തിരിച്ചറിയുന്നു. അതൊഴിച്ച് ഒട്ടുമിക്ക കാര്യങ്ങളും പഴയത് പോലെ തന്നെയാണ്. നല്ല കഥാപാത്രങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. സിനിമ വിജയിച്ചെന്ന് കരുതി വെറുതെ ഇരിക്കാനാവില്ല. ഇനിയും നല്ല വേഷങ്ങൾ തേടിപ്പിടിക്കേണ്ടതുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഐആം വിത്ത് ധന്യ വർമ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

  Also Read: 'അവളിപ്പോൾ ബോംബെയിലാണ്'; മകളെ മാധ്യമങ്ങളിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നും അകറ്റിയതിനെ കുറിച്ച് ശ്വേത മേനോൻ!

  സിനിമയിൽ നിലനിൽക്കാനായതിൽ സുഹൃത്തുക്കളുടെ വലിയ പിന്തുണ ഉണ്ട്. എന്റെ അടുത്ത സുഹൃദ് വലയം ഇതുവരെ മാറിയിട്ടില്ല. മായാനദിയുടെ സമയത്ത് ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്തത് പ്രശ്നമായപ്പോഴും എന്റെ വീട്ടുകാർ എന്നോട് മിണ്ടാതായപ്പോഴും അവരായിരുന്നു എന്റെ സംരക്ഷണം. നീ ഒരു ആർട്ടിസ്റ്റ് ആണ്. നിനക്ക് ഇൻഹിബിഷൻ ഉണ്ടാവാൻ പാടില്ല. ആളുകൾ പലതും പറയും. അടുത്ത വർക്ക് തേടുകയെന്നതാണ് നീ ചെയ്യേണ്ടതെന്നായിരുന്നു അവർ പറഞ്ഞെന്നും ഐശ്വര്യ ഓർത്തു,

  താൻ പങ്കാളിയിൽ ആ​ഗ്രഹിക്കുന്ന കാര്യമെന്തെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. എനിക്ക് സമാധാനമാണ് വേണ്ടത്. ഞാൻ ഒരു സിനിമയിലേക്ക് എന്റെ മുഴുവൻ പണവും ചെലവഴിച്ച് തിരിച്ച് വന്നാൽ നോക്കൂ, പണം പോയി എന്നാണ് തോന്നുന്നത് എന്ന് വന്ന് പറയാൻ പറ്റണം.

  ഒരു ദീർഘ കാല ബന്ധത്തിൽ ആണെങ്കിൽ ബോറടി വരും. ആ ഘട്ടമൊക്കെ കടക്കേണ്ടി വരും. പക്ഷെ എനിക്ക് ഒരു വ്യക്തിയുടെ കൂടെ അതിൽ കൂടെ എല്ലാം കടന്ന് പോവണമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

  പൊന്നിയിൻ സെൽവൻ, അമ്മു, കുമാരി എന്നീ മൂന്ന് ഹിറ്റുകളാണ് തുടർച്ചയായി ഐശ്വര്യ ലക്ഷ്മിക്ക് ഉണ്ടായിരിക്കുന്നത്. അടുത്തിടെ കാണെക്കാണെ എന്ന സിനിമയിലെ അഭിനയത്തിന് സൈമ പുരസ്കാരമുൾപ്പെടെ ഐശ്വര്യക്ക് ലഭിച്ചിരുന്നു. മലയാളത്തിൽ ക്രിസ്റ്റഫർ ആണ് നടിയുടെ പുതിയ സിനിമ. മമ്മൂട്ടി നായകനാവുന്ന സിനിമയിൽ അമല പോളും ഒരു പ്രധാന കഥാപാത്രം ചെയ്യുന്നു.

  Read more about: aishwarya lekshmi
  English summary
  Aishwarya Lekshmi About Relationships; Reveals What Is She Want From A partner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X