ഐശ്വര്യയ്ക്കും മഡോണയ്ക്കും ഇക്കാര്യത്തില്‍ ഒരേ കാഴ്ചപ്പാടാണ്, ഇതാ തെളിവ്!!
ഒരേ ഇന്റസ്ട്രിയില്‍ ഒരേ ലെവലില്‍ നില്‍ക്കുന്ന നായികമാര്‍ തമ്മില്‍ എന്നും ഈഗോ ക്ലാഷും പ്രശ്‌നങ്ങളുമാണെന്നൊക്കെയാണ് പറച്ചില്‍. കുറച്ച് മുന്‍പ് വരെ ഈ പ്രശ്‌നം വളരെ അധികം സജീവമായിരുന്നു. മലയാളത്തില്‍ അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും ബോളിവുഡിലും തമിഴിലുമൊക്കെ ഈഗോ ക്ലാഷും തമ്മിലടിയും ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് വാസ്തവം. ചുമ്മാ തല്ലിപ്പിരിയുന്ന കങ്കണയും തപ്‌സി പന്നുവും മലയാളത്തിലെ നായികനാരെ കണ്ട് തന്നെ പഠിക്കണം.
യുവ നായികമാരായ ഐശ്വര്യ ലക്ഷ്മിയും മഡോണ സെബാസ്റ്റിനും ഒരേ ലെവലില്‍ നില്‍ക്കുന്ന നടിമാരാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ ഈഗോ ക്ലാഷോ മറ്റ് പ്രശ്‌നങ്ങളോ ഒന്നുമില്ല എന്ന് മാത്രമല്ല, നല്ല ബന്ധവുമാണ്. ഇരുവരുടെയും ആത്മബന്ധത്തെ വിളിച്ചോതുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംഭവിച്ചിരിയ്ക്കുന്നത്. സോള്‍മേറ്റ്‌സ് ആവാന്‍ ജീവിത പങ്കാളിക്ക് മാത്രമല്ല, നല്ല സുഹൃത്തുക്കള്‍ക്കും കഴിയും എന്നാണ് ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാകുന്നത്.

മാപ്പ് പറയുന്നത് എങ്ങിനെ നിര്‍ത്താം (How to stop saying Sorry) എന്ന് പറഞ്ഞുകൊണ്ട് ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ഐശ്വര്യ ലക്ഷ്മി പങ്കുവച്ചിരുന്നു. മിനിട്ടുകള്‍ക്കകം ഇതേ പോസ്റ്റ് മഡോണ സെബാസ്റ്റിനും പങ്കുവച്ചു. ഐശ്വര്യ ലക്ഷ്മിയെ മെന്‍ഷന്‍ ചെയ്യുകയും ചെയ്തു ഇത് കണ്ട് ഐശ്വര്യ ത്രില്ലടിച്ചു. ഇക്കാര്യത്തില്‍ തനിക്കും മഡോണയ്ക്കും ഒരേ ചിന്താഗതിയാണെന്ന സന്തോഷത്തില്‍ ഐശ്വര്യ മറ്റൊരു പോസ്റ്റ് ഇട്ടു.
മണിക്കൂറുകള്‍ക്ക് മുന്‍പ് ഞാന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി മഡോണ കണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ നമ്മള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണിതെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് ഐശ്വര്യ ലക്ഷ്മിയും മഡോണ സെബാസ്റ്റിനും ഒന്നിച്ചഭിനയിച്ചത്. ഓണ്‍സ്‌ക്രീനില്‍ ഇരുവരുടെയും സ്‌ക്രീന്‍ കെമിസ്ട്രി മികച്ചതായിരുന്നു. അത് ജീവിതത്തിലും ഉണ്ടെന്നതിന്റെ തെളിവാണ് ഈ പോസ്റ്റ്.
2017 ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമാ ലോകത്തെത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലെ അഭിനയം ഐശ്വര്യയുടെ കഴിവ് എടുത്തുകാട്ടി. തുടര്‍ന്ന് വരത്തിനിലെ വേഷവും ശ്രദ്ധേയമായിരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വമാണ് ഐശ്വര്യയുടെ പുതിയ ചിത്രം.
പ്രേമം എന്ന ചിത്രത്തിലൂടെ അഭിമുഖമായ മഡോണ സെബാസ്റ്റിന്റെ കരിയര്‍ ഗ്രാഫും ഒട്ടും മോശമല്ല. നടി എന്നതിനപ്പുറം മികച്ച ഗായിക കൂടെയായ മഡോണ തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധേയയാണ്. മണിരത്‌നം എഴുതിയ വാനം കൊട്ടട്ടും എന്ന ചിത്രത്തിലാണ് മഡോണ ഏറ്റവുമൊടുവില്‍ അഭിനയിയിച്ചത്.


Click it and Unblock the Notifications











