ഐശ്വര്യയുണ്ടോ ചിത്രം സൂപ്പർ ഹിറ്റ്!! വിജയ രഹസ്യത്തിന്റെ പിന്നാലെ പാഞ്ഞ് സോഷ്യൽ മീഡിയ
Recommended Video

ചില താരങ്ങൾ തൊടുന്നതെല്ലാം സൂപ്പർ ഹിറ്റാണ്. സഹതാരങ്ങൾ ആരോ ആകട്ടെ ആ സിനിമ സൂപ്പർ ഹിറ്റായിരിക്കും. 2017 ൽ നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി ഐശ്വര്യ ലക്ഷ്മി. നിവിൻ സിനിമയിൽ സോളേ ഹിറ്റുകൾ സ്വന്തമാക്കി കൊണ്ടിരുന്ന സമയത്തായിരുന്നു നിവിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി എത്തിയത്.ഞണ്ടു നാട്ടിൽ ഒരു ഇടവേള മികച്ച ബോക്സോഫീസ് വിജയം സ്വന്തമാക്കിയിരുന്നു.

ബോൾഡ് കഥാപാത്രങ്ങളിൽ തിളങ്ങുക എന്നത് വളറെ നിസ്സാരമായ കാര്യമല്ല. ഇത്തര കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ്. ദിനംപ്രതി പുതിയ താരോദയങ്ങളാണ് മലയാള സിനിമയിൽ ഉണ്ടായി കൊണ്ടിരിക്കുന്നത്. ഇതിൽ തുടക്കത്തിൽ തന്നെ തന്റേതായ ഒരു പേര് നേടുക ആസാധ്യതമാണ്. ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ വെള്ളിത്തിരയിൽ നിലയുറപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിയ്ക്ക് കഴിഞ്ഞിരുന്നു. മലയാള സിനിമയിൽ തൊട്ടതെല്ലം പൊന്നക്കുന്ന നിരവധി സൂപ്പർസ്റ്റാറുകളുണ്ട്. അവരുടെ കൂട്ടത്തിലേയ്ക്ക് ഐശ്വര്യ ലക്ഷ്മിയും ഉയരുകയാണ്.

മായാനദി
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിനെക്കാലും ഐശ്വര്യ ലക്ഷ്മി എന്ന നടി പ്രേക്ഷകർക്കിടയിൽ ക്ലിക്കായത് മായാനദിയിലെ അപർണ്ണ എന്ന അപ്പുവിലൂടെയാണ്. മലയാള സിനിമയിൽ വ്യത്യസ്ത തരത്തിലുള്ള സ്ത്രീപക്ഷ സിനിമകൾക്കും സ്ത്രീകഥാപാത്രങ്ങൾക്കും ക്ഷാമമൊന്നുമില്ല. എന്നാൽ അതുവരെ കണ്ട് വന്ന സ്ത്രീ കഥാപാത്രങ്ങളെ മാറ്റി മറിച്ചു കൊണ്ടായിരുന്നു അപ്പുവിന്റെ എൻട്രി. ടൊവിനോയോടൊപ്പം അപ്പു എന്ന കഥാപാത്രത്തെ മനോഹരമായി ഐശ്വര്യ അഭിനയിക്കുകയും ചെയ്തു. സ്ത്രീകളും പുരുഷന്മാരും ഒരുപോല സ്വീകരിച്ച ചിത്രമായിരുന്നു മായാനദി.

വരത്തൻ
മലയാള സിനിമയിൽ യുത്തിന്റെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഫഹദ് -ഐശ്വര്യ ലക്ഷ്മി കൂട്ട്കെട്ടിൽ പിറന്ന വരത്തനും സൂപ്പർ ഹിറ്റായിരുന്നു. അപ്പുവിനെ പോലെ പ്രിയയായും തിളങ്ങാൻ ഐശ്വര്യയ്ക്ക് സാധിച്ചിരുന്നു. മയാനദി 2017 ലെ സൂപ്പർ ഹിറ്റായിരുന്നെങ്കിൽ വരത്തൻ 2018 ൽ ഇതേ ചരിത്രം തന്നെ ആവർത്തിക്കുകയായിരുന്നു.

വിജയ് സൂപ്പറാണ് പൗർണമിയും
2019 ൽ പുറത്തിറങ്ങിയ ഐശ്വര്യ ലക്ഷ്മി ചിത്രമാണ് വിജയ് സൂപ്പറാണ് പൗർണ്ണമിയും. ടൊവിനോ തോമസ്, ഫഹദിന് ശേഷം ആസിഫ് അലിയുടെ നായികയായിട്ടാണ് താരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അപ്പു , പ്രിയ എന്നിവരിൽ നിന്നൊക്കെ നേരെ വ്യത്യസ്തമാണ് പൗർണ്ണമി. ആ കഥാപാത്രത്തിനോട് മികച്ച അങ്ങേറ്റം കൂറ് പുലർത്താൻ ഐശ്വര്യ ലക്ഷ്മിയ്ക്കായിരുന്നു. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

അർജന്റീന ഫാൻസ് കാട്ടൂർകടവ്
ഈ വർഷത്തെ രണ്ടാമത്തെ ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർ കടവ്. കാളിദാസ് ജയറാമിന്റെ നായികയായ മെഹ്റുവായിട്ടാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ഫുട്ബോൾ പ്രേമികളുടെ കഥാപറയുന്ന ചിത്രത്തിൽ നാട്ടിൻ പുറത്തെ ബോൾഡൻ പെൺകുട്ടിയായിട്ടാണ് ഐഷു എത്തുന്നത്. മാർച്ച് 22 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഐശ്വര്യ ഇത്തവണയും തന്റെ കഥാപാത്രത്തിനോട് അങ്ങേയറ്റം കൂറ് പുലർത്തിയിട്ടുണ്ട്.


Click it and Unblock the Notifications