ടൊവിനോയ്ക്ക് പിന്നാലെ ഐശ്വര്യയ്ക്കും അംഗീകാരം! ഏറ്റവും ആകര്‍ഷണമുള്ള നടിയായി ഐശ്വര്യ ലക്ഷ്മി!

മലയാള സിനിമയില്‍ ഏറ്റവുമധികം ഭാഗ്യമുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. കേവലം നാല് സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു. എങ്കിലും അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കിയ സുന്ദരിയുടെ യാത്ര. നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ കൈനിറയെ സിനിമകളുമായി തിരക്കില്‍ നില്‍ക്കുന്ന നടിയെ തേടി അംഗീകാരങ്ങള്‍ എത്തി കൊണ്ടിരിക്കുകയാണ്. ഏഷ്യാവിഷന്‍ പുരസ്‌കാരവും സിനിമ പാരഡിസ്‌കോ ക്ലബ്ബ് സംഘടിപ്പിച്ച പുരസ്‌കാരവുമെല്ലാം നടി സ്വന്തമാക്കിയിരുന്നു. 2018 ലെ ഏറ്റവും ആകര്‍ഷണീയതയുള്ള നടി ആരാണെന്ന് വേണ്ടി ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ടൈംസ് ഓണ്‍ലൈന്‍ വഴി വോട്ടിംഗ് നടത്തിയിരുന്നു.

aishwarya-lekshmi

മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സിന്റെ പട്ടികയിലാണ് ഐശ്വര്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം സിനിമയിലും ടെലിവിഷനിലും തിളങ്ങി നിന്ന താരങ്ങളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ഐശ്വര്യ ലക്ഷ്മിയാണ് വിജയിച്ചിരിക്കുന്നത്. മോസ്റ്റ് ഡിസയറബിള്‍ മാന്‍ ആയി ടൊവിനോ തോമസ് ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിനൊപ്പം വരത്തന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് ഐശ്വര്യ തരംഗമായത്. ആസിഫ് അലിയ്‌ക്കൊപ്പം അഭിനയിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രം ജനുവരിയില്‍ റിലീസിനെത്തിയിരുന്നു. ഈ ചിത്രത്തിനും നല്ല അഭിപ്രായമായിരുന്നു. ഇനി കാളിദാസ് ജയറാമിനൊപ്പം അഭിനയിക്കുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ആണ് മലയാളത്തില്‍ ഐശ്വര്യയുടേതായി വരാനിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X