‘അർച്ചന 31 നോട്ട് ഔട്ട്' തിയേറ്ററിൽ തന്നെ; റിലീസ് തീയതി പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

2017 ൽ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായിട്ടാണ് ഐശ്വര്യ സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. മായാനദിയ്ക്ക് ശേഷം മലയാള സിനിമയിലെ നായികമാരുടെ കൂട്ടത്തിൽ പ്രധാനിയായി മാറുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങൾ മലയാളത്തിന് പുറത്ത് നിന്നും നടിയെ തേടി എത്തിയിരുന്നു.

Aishwarya Lekshmi

ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'അര്‍ച്ചന 31 നോട്ട് ഔട്ട്. ചിത്രത്തിന്റെ റിലീസിംഗ് തീയതി പുറത്ത്. ഫെബ്രുവരി 11ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഐശ്വര്യ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് തീയതി പുറത്ത് വിട്ടിരിക്കുന്നത്. അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുക്കുന്നത്.

സമ്പൂർണമായ ഒരു ഫാമിലി എന്റർടൈനർ ആയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. അർച്ചന എന്ന കഥാപാത്രത്തിന് ഒരു കല്യാണ ആലോചന വരുന്നതിനു ശേഷം അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. പാലക്കാടൻ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അർച്ചന എന്ന സ്കൂൾ ടീച്ചറെയാണ് ഐശ്വര്യ ലക്ഷ്മി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

അർച്ചനയെ കൂടാതെ ഇന്ദ്രന്‍സ്, രമേഷ് പിഷാരടി, ലുക്ക്മാന്‍ തുടങ്ങിയ താരങ്ങൾക്കൊപ്പം ഒട്ടനവധി പുതുമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ജോജി, ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവെട്ടത്ത്, എഡിറ്റിംഗ് മുഹസിന്‍ പി.എം, സംഗീതം രജത്ത് പ്രകാശ്, മാത്തന്‍. വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവിയര്‍. അസോസിയേറ്റ് ഡയറക്ടര്‍ സമന്ത്യക് പ്രദീപ്, സൗണ്ട് ഡിസൈന്‍ പി സി വിഷ്ണു, അരുണ്‍ എസ് മണി, ഫൈനല്‍ മിക്‌സ് പി.സി വിഷ്ണു, പരസ്യകല ഓള്‍ഡ് മങ്ക്‌സ്, പി.ആര്‍.ഒ എസ്.എസ് ദിനേശ്, ശബരി, ഓണ്‍ലൈന്‍ പി.ആര്‍.ഒ ഒബ്‌സ്‌ക്യൂറ.

തനിക്ക് ലേഡി സൂപ്പർ സ്റ്റാർ ആകണ്ടേന്ന് കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ടടചെറിയ ചെറിയ പടങ്ങളൊക്കെ ചെയ്ത് എനിക്ക് സൈഡിൽ കൂടെ പോയാൽ മതി. ഒരുപാട് പരിമിതികളിൽ വർക്ക് ചെയ്യുന്ന ആളാണ് ഞാൻ. ഇപ്പോൾ അർച്ചനയായി മാറുമ്പോഴും ഞാൻ ഒരിക്കലും പാലക്കാട് ഭാഷ പിടിക്കാൻ നോക്കിയിട്ടുപോലുമില്ല. ഞാൻ ഭാഷ പിടിക്കാൻ പോയാൽ എന്റെ ഇമോഷൻ വേറെ വല്ല ലെവലിലുമാകുമെന്ന് എനിക്കറിയാം. ആ ഒരു പരിപാടിയേ നോക്കിയിട്ടില്ല. ഇത്രയും പരിമിതികളുള്ള നടിയാണെന്ന് മനസിലാക്കിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വലിയ ആഗ്രഹങ്ങളൊന്നുമില്ല.'- ഐശ്വര്യ വ്യക്തമാക്കിരുന്നു.

Read more about: aishwarya lekshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X