പ്രിയ സംവിധായകൻ, വൻ താരനിര; എന്നിട്ടും ഐശ്വര്യയില്ല; ത​ഗ് ലെെഫിന്റെ പ്രൊമോഷനിൽ കാണാത്തതിന് കാരണം

കമൽ ഹാസൻ-മണി രത്നം കൂട്ടുകെട്ടിൽ വരുന്ന ത​ഗ് ലെെഫ് റിലീസിനടുക്കുകയാണ്. കമലിനൊപ്പം സിമ്പു, തൃഷ, അഭിരാമി, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വലിയ താരനിര സിനിമയിൽ അണിനിരക്കുന്നു. നായകൻ എന്ന ഐക്കോണിക് സിനിമയ്ക്ക് ശേഷം മണിരത്നവും കമൽ ​ഹാസനും കെെ കോർക്കുന്ന ചിത്രമായതിനാൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷ ചെറുതല്ല. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നെെ, ഹെെദരാബാദ്, കൊച്ചി, മുംബെെ എന്നിവിടങ്ങളിൽ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് നടന്നു.

കമൽ ഹാസൻ, തൃഷ, മണിരത്നം, സിമ്പു എന്നിവർ പ്രൊമോഷണൽ ഇവന്റുകളിൽ സജീവമാണ്. എന്നാൽ നടി ഐശ്വര്യ ലക്ഷ്മിയെ കുറച്ച് ഇവന്റുകളിലേ കണ്ടുള്ളൂ. ഐശ്വര്യ ലക്ഷ്മി മണിരത്നത്തോടൊപ്പം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ത​ഗ് ലെെഫ്. ആദ്യ ചിത്രം പൊന്നിയിൻ സെൽവനിൽ മികച്ച കഥാപാത്രമാണ് നടിക്ക് ലഭിച്ചത്. ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് മണിരത്നം.

Aishwarya Lakshmi  Thug Life

നടിയുടെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മണിരത്നം ചിത്രത്തിലെ നായികയാവുകയെന്നത്. പൊന്നിയിൻ സെൽവൻ അതിയായി ആ​ഗ്രഹിച്ച് നടിക്ക് ലഭിച്ച സിനിമയാണ്. പൊന്നിയിൻ സെൽവന്റെ പ്രൊമോഷന് സജീവമായി ഐശ്വര്യ ലക്ഷ്മിയുണ്ടായിരുന്നു. എന്നാൽ ഇത്തവണ അങ്ങനെയല്ല. ത​ഗ് ലെെഫിന്റെ ട്രെയിലർ ലോഞ്ചിന് നടി എത്തിയിരുന്നു. തുടർന്നുള്ള ഇവന്റുകളിൽ ഐശ്വര്യയെ കണ്ടിട്ടില്ല. ത​ഗ് ലെെഫിനെക്കുറിച്ച് അധികം സോഷ്യൽ മീഡിയ പോസ്റ്റുകളുമില്ല.

ഐശ്വര്യ മാറി നിൽക്കുന്നതിന് കാരണം

നിലവിൽ മാമൻ എന്ന സിനിമയുടെ പ്രൊമോഷണൽ തിരക്കുകളിലാണ് ഐശ്വര്യ ലക്ഷ്മി. നടൻ‌ സൂരിക്കൊപ്പം ഐശ്വര്യ പ്രധാന വേഷം ചെയ്യുന്ന സിനിമയാണിത്. മെയ് 16 നാണ് മാമൻ റിലീസ് ചെയ്തത്. ത​ഗ് ലെെഫിൽ ഐശ്വര്യക്ക് ചെറിയ റോളാണ്. നടി പല അഭിമുഖങ്ങളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വളരെ ചെറിയ കഥാപാത്രമാണ്. ഒരുപാട് പ്രൊമോഷന് വരേണ്ട കാര്യമില്ല. കമൽ സാറിന്റെ സിനിമയ്ക്ക് ഞങ്ങൾ എന്തിന് പ്രൊമോഷൻ ചെയ്യണം. പ്രൊമോഷനേ ഇല്ലാതെ നിങ്ങൾ തിയറ്ററിൽ വരും. മണി സർ (മണിരത്നം) ഏത് റോളിലേക്ക് വിളിച്ചാലും ഞാൻ ചെയ്യും, ഐശ്വര്യ ലക്ഷ്മി ഒരു തമിഴ് അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.‌

Aishwarya Lakshmi  Thug Life
Photo Credit: Instagram

പൊന്നിയിൻ സെൽവനിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചത്. പൊന്നിയിൻ സെൽവൻ നോവലിലെ അത്രയും പ്രാധാന്യം പൂങ്കുഴലിക്ക് സിനിമയിൽ ഇല്ലായിരുന്നെന്ന് അഭിപ്രായം വന്നിരുന്നു. അതേസമയം തനിക്ക് ലഭിച്ച റോൾ ഐശ്വര്യ ലക്ഷ്മി മികച്ച രീതിയിൽ അവതരിപ്പിച്ചു. തമിഴകത്ത് നിന്ന് തനിക്ക് നല്ല അവസരങ്ങൾ വരുന്നുണ്ടെന്നും എന്നാൽ മലയാളത്തിൽ നിന്ന് കുറവാണെന്നും ഐശ്വര്യ ലക്ഷ്മി അടുത്തിടെ പറഞ്ഞിരുന്നു.

കരിയറിലെ തുടക്ക കാലത്ത് മലയാളത്തിലെ ഭാ​ഗ്യനായികയായിരുന്നു ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും എന്നീ സിനിമകളെല്ലാം ഹിറ്റായി. എന്നാൽ പിന്നീടിങ്ങോട്ട് പരാജയങ്ങൾ വന്നു. 2022 ൽ നടിയുടെ ഒമ്പത് സിനിമകളാണ് റിലീസ് ചെയ്തത്. ഇവയിൽ ​ഗാർ​ഗി, പൊന്നിയിൻ സെൽവൻ 1, ​ഗട്ട ​ഗുസ്തി എന്നിവ മാത്രമാണ് വിജയിച്ചത്. ഹലോ മമ്മിയാണ് മലയാളത്തിൽ ഐശ്വര്യയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.

More from Filmibeat

Read more about: aishwarya lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X