മലയാളത്തിലെ ഏറ്റവും ഭാഗ്യമുള്ള നടി! മാത്തപ്പന്റെ അപ്പു ബോളിവുഡിലേക്ക് പോവുകയാണോ?
അരങ്ങേറ്റം നടത്തുന്ന ആദ്യ സിനിമ വിജയിപ്പിക്കുന്ന ഒരുപാട് നടിമാരുണ്ട്. എന്നാല്‍ അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കിയ സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടൊവിനോ തോമസിനൊപ്പം മായാനദി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഐശ്വര്യയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. അപര്‍ണ എന്ന അപ്പുവായി മായാനദിയില്‍ നിറഞ്ഞ് നിന്ന ഐശ്വര്യയെ തേടി നിരവധി അംഗീകാരങ്ങളായിരുന്നു എത്തിയത്. ശേഷം ഫഹദ് ഫാസിലിനൊപ്പം വരത്തന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചും ഐശ്വര്യ അതിശയിപ്പിച്ചിരുന്നു. തിയറ്ററുകളിലും ബോക്‌സോഫീസിലും വരത്തന്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

2019 ലും ഇക്കാര്യത്തില്‍ മാറ്റമില്ല. ആസിഫ് അലിയ്‌ക്കൊപ്പം അഭിനയിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രം ജനുവരിയില്‍ റിലീസിനെത്തിയിരുന്നു. ഫീല്‍ഗുഡ് ചിത്രമായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് മൂവിയെന്ന വിശേഷണം വിജയ് സൂപ്പറും പൗര്‍ണമിയും സ്വന്തമാക്കിയിരിക്കുകയാണ്. ഇനി കാളിദാസിനൊപ്പം അഭിനയിക്കുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ ഐശ്വര്യയുടേതായി വരാനിരിക്കുന്നത്.
ഇപ്പോഴിതാ ഐശ്വര്യ ബോളിവുഡിലേക്കുള്ള സാധ്യതകള്‍ തെളിയുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. അടുത്തിടെ ഏഷ്യാവിഷന്‍ പുരസ്‌കാരത്തില്‍ ഐശ്വര്യയെ തേടിയും അംഗീകാരമെത്തിയിരുന്നു. അവിടെ നിന്നും ബോളിവുഡ് താരം ആയൂഷ്മാന്‍ ഖൂറാനയ്ക്കും രണ്‍വീര്‍ സിംഗിനുമൊപ്പമുളള സെല്‍ഫി ചിത്രം ഐശ്വര്യ എടുത്തിരുന്നു. ഈ ചിത്രങ്ങള്‍ കണ്ടതോടെയാണ് ഐശ്വര്യ ബോളിവുഡിലേക്ക് പോവാന്‍ സാധ്യതയുള്ളതായി വാര്‍ത്തകള്‍ വന്നത്.


Click it and Unblock the Notifications











