പുതുവര്‍ഷത്തില്‍ വ്യത്യസ്ത ഫോട്ടോഷൂട്ടുമായി നടി ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങള്‍ വൈറലാവുന്നു
2020 നെ സ്വാഗതം ചെയ്തിരിക്കുകയാണ് സിനിമാ താരങ്ങളും. സമൂഹ മാധ്യമം നിറയെ സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളായിരുന്നു. ഒപ്പം മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ കിടിലന്‍ ഫോട്ടോസ് പോസ്റ്റ് ചെയ്തും ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. കൂട്ടത്തില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഉണ്ട്.
സാരി ഉടുത്ത് തലയിലും ശരീരത്തിലും പൂമാലകള്‍ ചുറ്റി നില്‍ക്കുന്ന ചിത്രമായിരുന്നു ഐശ്വര്യ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. മൂക്കുത്തി ഇട്ടിട്ടുള്ള ഐശ്വര്യയുടെ ഫോട്ടോസൊന്നും ഇതുവരെ ആരാധകര്‍ കണ്ടിട്ടില്ല. എന്നാല്‍ പുതുവര്‍ഷത്തില്‍ അതും സാധിച്ചിരിക്കുകയാണ് നടി. റിങ് മൂക്കുത്തി അണിഞ്ഞുള്ള ചിത്രമാണ് തരംഗമാവുന്നത്. രസകരമായ കാര്യം നടിയുടെ മുടിയെല്ലാം നനഞ്ഞിരിക്കുകയാണെന്നുള്ളതാണ്

ഇതോടെ രസകരമായ കമന്റുകളായിരുന്നു നടിയുടെ ഫോട്ടോയ്ക്ക് താഴെ വന്നത്. ഫോട്ടോഷൂട്ടിന് പോയപ്പോള്‍ തോട്ടില്‍ വീണതാണോ? ഈ ലുക്കിന് കാരണം?, പുതിയ പൂക്കട തുടങ്ങിയതിന്റെ പരസ്യമാണോ ഇങ്ങനെ എന്നൊക്കെ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.
ഐശ്വര്യ നായികയായി അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നു. ഇതോടെ കുറച്ച് സിനിമകളില്‍ നിന്ന് തന്നെ താരമൂല്യം വന്നു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് സിനിമയായ വിജയ് സൂപ്പറും പൗര്‍ണമിയിലും ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്‌സ് ഡേ എന്നീ സിനിമകളിലും നടി ഈ വര്‍ഷം അഭിനയിച്ചിരുന്നു. നിലവില്‍ തമിഴ് സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications