ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി! ഞങ്ങടെ ഐഷു ഇങ്ങനല്ലെന്ന് ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ പൊങ്കാല!!
കുറച്ച് കാലം മുന്‍പ് വരെ പാര്‍വ്വതിയും മഞ്ജു വാര്യരുമടക്കമുള്ള മുന്‍നിര നായികമാരായിരുന്നു മലയാളത്തില്‍ ശ്രദ്ധേയമായി കൊണ്ടിരുന്നത്. ഇവരെല്ലാം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് നടി ഐശ്വര്യ ലക്ഷ്മിയും എത്തിയിരിക്കുകയാണ്. അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റാക്കിയാണ് ഐശ്വര്യ ജനമനസുകള്‍ കീഴടക്കിയത്.
ആരാധകരുടെ പ്രിയ താരത്തെ എല്ലാവരും ഐഷൂ എന്നാണ് വിളിക്കാറ്. അടുത്തിടെ ഐശ്വര്യയെ തേടി നിരവധി അംഗീകാരങ്ങളായിരുന്നു വന്നത്. ഏഷ്യാവിഷന്‍ അവാര്‍ഡ് കൂടി കിട്ടിയതോടെ ഐഷു ഒന്ന് മോഡേണ്‍ ആയി. നടി ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ഇത് ഞങ്ങളുടെ ഐഷു അല്ലെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ എത്തിയിരിക്കുകയാണ്.

പുതുമുഖം ഐശ്വര്യ ലക്ഷ്മി
2014 ല്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഐശ്വര്യ ലക്ഷ്മി അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. എംബിബിഎസ് ബിരുദധാരിയായ ഐശ്വര്യ പഠന കാലത്താണ് മോഡലിംഗ് ആരംഭിച്ചത്. ഹൗസ് സര്‍ജന്‍സി ചെയ്ത് കൊണ്ടിരിക്കുമ്പോളാണ് ആദ്യ സിനിമയിലേക്കുള്ള അവസരം വന്നത്. പ്രേമത്തിലെ മേരി ആവാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും പഠനത്തിരക്കുകള്‍ കാരണം ഉപേക്ഷിക്കുകയായിരുന്നു. ഒരു ഡോക്ടര്‍ ആവേണ്ടിയിരുന്ന സുന്ദരിയാണ് ഇന്ന് മലയാളത്തിലെ മുന്‍നിരയിലേക്ക് ഉദിച്ച് വന്ന ഈ താരസുന്ദരി.

ഗ്ലാമര്‍ ലുക്കിലെത്തിയ ഐഷു
ഏഷ്യാവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ ഐശ്വര്യ ധരിച്ച വസ്ത്രങ്ങളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടന്‍ ചര്‍ച്ച നടക്കുന്നത്. ബോളിവുഡ് നടിയുടെ ലുക്കിലായിരുന്നു ചടങ്ങില്‍ ഐശ്വര്യ പങ്കെടുത്തത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍ നടി തന്നെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇതോടെയാണ് സമ്മിശ്ര പ്രതികരണങ്ങളുമായി ആരാധകരെത്തിയത്. ഒരുപാട് പേര്‍ പ്രശംസിക്കുമ്പോള്‍ ചിലര്‍ നടിയുടെ ലുക്കിനെ വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്.

ഇത് ഞങ്ങടെ ഐഷു അല്ല
ഞങ്ങടെ ഐഷു ഇങ്ങനെ അല്ലെന്നും ഐഷുവിനെ ഇത്തരം വേഷങ്ങൡ കാണാന്‍ ഇഷ്ടമല്ലെന്നുമായിരുന്നു കൂടുതല്‍ ആരാധകരും പറഞ്ഞത്. ഐശ്വര്യയ്ക്ക് ബോളിവുഡില്‍ അഭിനയിക്കാമെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങളെന്നും ചിലര്‍ പറയുന്നു. ബോളിവുഡ് താരം ആയൂഷ്മാന്‍ ഖൂറാനയ്ക്കും രണ്‍വീര്‍ സിംഗിനുമൊപ്പമുളള സെല്‍ഫി ചിത്രവും ഐശ്വര്യ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ കണ്ടതോടെയാണ് ഐശ്വര്യ ബോളിവുഡിലേക്ക് പോവാന്‍ സാധ്യതയുള്ളതായിട്ടും ചില വാര്‍ത്തകള്‍ വന്നിരുന്നു.

മോസ്റ്റ് ഡിസയറബിള്‍ വുമണ്‍
2018 ലെ ഏറ്റവും ആകര്‍ഷണീയതയുള്ള നടി ആരാണെന്ന് വേണ്ടി ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ടൈംസ് ഓണ്‍ലൈന്‍ വഴി വോട്ടിംഗ് നടത്തിയിരുന്നു. മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സിന്റെ പട്ടികയിലാണ് ഐശ്വര്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം സിനിമയിലും ടെലിവിഷനിലും തിളങ്ങി നിന്ന താരങ്ങളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ഐശ്വര്യ ലക്ഷ്മിയാണ് വിജയിച്ചിരിക്കുന്നത്. നസ്രിയ നസിം, പാര്‍വ്വതി തിരുവോത്ത്, മംമ്ത മോഹന്‍ദാസ് എന്നിവരായിരുന്നു ആദ്യ അഞ്ച് പേരുടെ പട്ടികിയിലുള്ള മറ്റ് താരങ്ങള്‍.

നിവിന്‍ പോളിയുടെ നായികയായി
നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ടൊവിനോ തോമസിനൊപ്പം മായാനദി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഐശ്വര്യയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. അപര്‍ണ എന്ന അപ്പുവായി മായാനദിയില്‍ നിറഞ്ഞ് നിന്ന ഐശ്വര്യയെ തേടി നിരവധി അംഗീകാരങ്ങളായിരുന്നു എത്തിയത്.

കൈനിറയെ സിനിമകള്‍
കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിനൊപ്പം വരത്തന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചും ഐശ്വര്യ അതിശയിപ്പിച്ചിരുന്നു. തിയറ്ററുകളിലും ബോക്‌സോഫീസിലും വരത്തന്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 2019 ലും ഇക്കാര്യത്തില്‍ മാറ്റമില്ല. ആസിഫ് അലിയ്‌ക്കൊപ്പം അഭിനയിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രം ജനുവരിയില്‍ റിലീസിനെത്തിയിരുന്നു. ഫീല്‍ഗുഡ് ചിത്രമായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് മൂവിയെന്ന വിശേഷണം വിജയ് സൂപ്പറും പൗര്‍ണമിയും സ്വന്തമാക്കിയിരിക്കുകയാണ്. ഇനി കാളിദാസിനൊപ്പം അഭിനയിക്കുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ ഐശ്വര്യയുടേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications