മായാനദിയിലെ അപ്പു കിടുവാണ്.. എന്നാല്‍ തനിക്ക് കൈനിറയെ അവസരങ്ങളില്ലെന്ന് ഐശ്വര്യ ലക്ഷ്മി!
നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ടൊവിനോ തോമസ് നായകനായി അഭിനയിച്ച മായാനദിയായിരുന്നു ഐശ്വര്യ അഭിനയിച്ച രണ്ടാമത്തെ സിനിമ. മായാനദിയിലെ അപ്പുവിനെ ആരും മറക്കാന്‍ സാധ്യതയില്ല. സിനിമയിലെ ഐശ്വര്യയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മായാനദിയ്ക്ക് ശേഷം ഐശ്വര്യ അഭിനയിക്കുന്നത് അമല്‍ നീരദ്, ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെത്തുന്ന വരത്തന്‍ എന്ന സിനിമയിലാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും. അടുത്തതായി വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയാണ് ഇനി വരാനിരിക്കുന്ന ഐശ്വര്യയുടെ സിനിമ.

ആസിഫ് അലി നായകനായി അഭിനയിക്കുന്ന സിനിമയിലേക്ക് ആദ്യം നായികയായി പരിഗണിച്ചിരുന്നത് മംമ്ത മോഹന്‍ദാസിനെയായിരുന്നു. എന്നാല്‍ ആ വേഷത്തിലേക്ക് ഐശ്വര്യ എത്തുകയായിരുന്നു. മായാനദിയിലൂടെ ശ്രദ്ധേയമായ പ്രകടനം നടത്തിയ ഐശ്വര്യയ്ക്ക് നേരിടേണ്ടി വന്ന ഒരു ചോദ്യം കൈനിറയെ ഓഫറുകളായിരിക്കും ഇപ്പോള്‍ എന്നാണ്. എന്നാല്‍ അങ്ങനെ അല്ലെന്നാണ് ഐശ്വര്യ പറയുന്നത്. ഒന്നോ രണ്ടോ സിനിമകളില്‍ നിന്നും ക്ഷണം വന്നു. അത്രമാത്രമെന്നാണ് നടി പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.


Click it and Unblock the Notifications