For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബൊമ്മിയാവാൻ ഓഡിഷനിൽ പങ്കെടുത്തിരുന്നു; സിനിമ ലഭിക്കാഞ്ഞതിന് കാരണമെന്തെന്ന് ഐശ്വര്യ ലക്ഷ്മി

  |

  ഇന്ത്യൻ സിനിമയിൽ അടുത്ത കാലത്ത് വൻ ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് സൂരൈരെ പൊട്ര്. സൂര്യ നായകനായെത്തി സുധ കൊങ്കര സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മികച്ച നടൻ, നടി എന്നിങ്ങനെ ഒരുപിടി ദേശീയ പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കി. മലയാളി താരം അപർണ ബാലമുരളി ആണ് സിനിമയിൽ നായിക ആയത്. സിനിമയിലൂടെ ആദ്യ ദേശീയ പുരസ്കാരവും അപർണ സ്വന്തമാക്കി.

  ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ബൊമ്മി എന്ന അപർണ ചെയ്ത കഥാപാത്രത്തിനായി താൻ ആദ്യം ഓഡിഷനിൽ പങ്കെടുത്തിരുന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. സിനിമ വികടനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. ഇഷ്ടപ്പെട്ട നടിമാരെയും കഥാപാത്രങ്ങളെയും കുറിച്ച് സംസാരിക്കവെ ആണ് ഐശ്വര്യ ഇതേപറ്റി പറഞ്ഞത്.

  Also Read: മോശമായ സ്പർശനം ഉണ്ടായി; ആ നിറത്തിലുള്ള വസ്ത്രം ധരിക്കാൻ പോലും മടിച്ചു; ഐശ്വര്യ ലക്ഷ്മി

  'നടിമാരിൽ ശോഭനയെ വളരെ ഇഷ്ടമാണ്. അവരുടെ അഭിനയവും ഡാൻസും അത്രമേൽ ഇഷ്ടമാണ്. അവരെനിക്ക് റോൾ മോഡൽ പോലെയാണ്. അവരെ പോലെ എനിക്ക് ഡാൻസ് ചെയ്യാൻ പറ്റില്ല. സായ് പല്ലവിയെയും വളരെ ഇഷ്ടമാണ്. ​ഗാർ​ഗി റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമ ഞാൻ സംവിധായകനൊപ്പം കണ്ടിരുന്നു. ഞാൻ ഈ റോൾ മറ്റൊരു രീതിയിലായേനെ ചെയ്യുകയെന്ന് സംവിധായകനോട് പറഞ്ഞു. സായ് പല്ലവി സ്ക്രീനിൽ വലിയ മാജിക്ക് കൊണ്ടു വന്നു. പ്രേമം സിനിമ മുതൽ അവളെ ഇഷ്ടമാണ്'

  aishwarya lekshmi

  'അതിഥി ബാലനെയും വളരെ ഇഷ്ടമാണ്. അരുവിയിൽ അത്രയും നന്നായി അഭിനയിച്ചു. ഒപ്പം സൂരൈരെ പോട്രിലെ അപർണ ബാലമുരളിയെയും. ആ റോളിലേക്ക് ഞാൻ നേരത്തെ ഓഡിഷൻ ചെയ്തിരുന്നു. പക്ഷെ ലഭിച്ചില്ല. കാരണം ഒന്ന് ഞാനതിന് അനുയോജ്യ ആയിരുന്നില്ല. ഒപ്പം ഞാൻ മധുരൈ തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ല'

  Also Read: കല്യാണം കഴിഞ്ഞിട്ട് 8 ദിവസമേ ആയുള്ളു; അഭിമുഖത്തിനിടെ ഭാര്യയോട് വഴക്കിട്ട് ഇറങ്ങി പോയി ജിത്തു, വീഡിയോ വൈറല്‍

  'ആർക്കാണ് റോൾ ലഭിച്ചതെന്ന് നോക്കിയിരുന്നു. അപർണ ബാലമുരളിക്കാണ് ലഭിച്ചതെന്ന് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. അവൾ ഒരു ബ്രില്യന്റ് ആക്ടർ ആണ്. അവൾ ആ റോൾ ചെയ്ത ശേഷം എനിക്ക് മറ്റാരെയും ആ റോളിലേക്ക് ചിന്തിക്കാൻ പറ്റിയില്ല. അവൾ പെർഫോം ചെയ്ത രീതി വളരെ ബ്യൂട്ടിഫുൾ ആയിരുന്നു. അവരുടെ കെമിസ്ട്രിയും ഫയർ ആയിരുന്നു,' ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

  Aishwaraya Lekshmi

  നിർമൽ സഹദേവ് സംവിധാനം ചെയ്ത കുമാരിയാണ് മലയാളത്തിൽ ഐശ്വര്യയുടേതായി ഒടുവിൽ റിലീസ് ചെയ്ത മലയാള സിനിമ.
  ഷൈൻ ടോം ചാക്കോ, സ്വാസിക, തൻവി, ശ്രുതി മേനോൻ തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

  ഗട്ട ഗുസ്തി ആണ് ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ തമിഴ് സിനിമ. കിംഗ് ഓഫ് കോത്ത, ക്രിസ്റ്റഫർ തുടങ്ങിയ സിനിമകളും ഐശ്വര്യയുടേതായി വരാനുണ്ട്. കൈ നിറയെ അവസരങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മിയെന്നാണ് ആരാധകർ പറയുന്നത്.

  വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, മായാനദി തുടങ്ങിയവ ചിത്രങ്ങളിലൂടെ ആണ് ഐശ്വര്യ മലയാളി പ്രേക്ഷകർക്ക് ജനപ്രിയ ആയത്. ഇതേ വിജയം തമിഴിലും തെലുങ്കിലും നടി ആവർത്തിക്കുന്നു.

  Read more about: aishwarya lekshmi
  English summary
  Aishwarya Lekshmi Says She Was Auditioned For Soorarai Pottru Movie; Reveals Why She Was Rejected
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X