തട്ടുകട പ്ലാൻസുമായി ഐശ്വര്യ ലക്ഷ്മി, നടിയുടെ ദോശ ചുടൽ വീഡിയോ വൈറലാകുന്നു

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് ഐശ്വര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. നിവിൻ പോളിയുടെ നായികയായിട്ടാണ് ഐശ്വര്യയുടെ തുടക്കമെങ്കിലും ആഷിഖ് അബു സംവിധാനം ചെയ്ത മായനദിയാണ് നടിയുടെ കരിയർ മാറ്റി മറിച്ചത്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം ഐശ്വര്യ ലക്ഷ്മിയെ മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിലേയ്ക്ക് ഉയർത്തുകയായിരുന്നു.

 Aishwarya Lekshmi

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ രസകരമായ വീഡിയോയാണ്. ദോശയുണ്ടാക്കുന്ന വീഡിയോ ഐശ്വര്യ തന്നെയാണ് ചിത്രത്തിൽ പങ്കുവെച്ചിരിക്കുന്നത്. തട്ടുകട പ്ലാൻസ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31നോട്ട് ഔട്ട്. ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണ്. ചിത്രീകരണ വേളയിലെ രസകരമായ വീഡിയോയാണിത്.

പല വലിപ്പത്തിലും ആകൃതിയിലുമുള്ള ദോശയുണ്ടാക്കി പഠിക്കുന്ന ഐശ്വര്യയെയാണ് വീഡിയോയിൽ കാണുന്നത്. നടിയ്ക്ക് ദോശയുണ്ടാക്കാൻ വേണ്ടിയുള്ള എല്ലാ സഹായവുമായി മർട്ടിൻ പ്രക്കാട്ടും വീഡിയോയിലുണ്ട് നടിയുടെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് രാമേശ്ശരി ഇഡ്ഡലിയുണ്ടാക്കുന്ന ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ച് നടി രംഗത്ത് എത്തിയിരുന്നു. പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമത്തില്‍ നിന്നും രുചിയുടെ ലോകത്ത് തനതായ ഒരിടം കണ്ടെത്തിയ ഒന്നാണ് രാമശ്ശേരി ഇഡ്ഡലി.

നടി ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് അർച്ച 31 നോട്ട് ഔട്ട്. മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാര്‍ട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങൾ ഒരുക്കിയ അഖിൽ അനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ഛായാഗ്രഹണം ജോയൽ ജോജി. എഡിറ്റിംഗ് മുഹ്സിൻ പിഎം, സംഗീതം രജത്ത് പ്രകാശ്, മാത്തൻ, ആർട്ട്‌ ഡയറക്ടർ രാജേഷ് പി വേലായുധൻ,ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയർ.

ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോ

അമല പോളിന്റെ ഗ്ലാമറസ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X