വർക്കിന് ആരും വിളിക്കാതായി, മാനേജരെ മാറ്റി ഏജൻസിയിലേക്ക്; കിം​ഗ് ഓഫ് കൊത്ത കഴിഞ്ഞ് നേരിട്ടത്; ഐശ്വര്യ ലക്ഷ്മി

മികച്ച സിനിമകളുമായി പ്രേക്ഷകർക്ക് മുമ്പിലെത്താൻ കഴിഞ്ഞ നടിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച സിനിമ ഐശ്വര്യക്ക് ലഭിച്ചു. അതേസമയം കരിയറിൽ ഉയർച്ച താഴ്ചകൾ ഐശ്വര്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഹിറ്റുകൾ തുടരെ വന്ന ഘട്ടം മാറി കാര്യമായി ഹിറ്റുകളില്ലാത്ത സമയവും ഐശ്വര്യ ലക്ഷ്മിക്കുണ്ടായിരുന്നു. നാച്വറലായ അഭിനയം എന്ന് പ്രശംസിച്ച പ്രേക്ഷകർ തന്നെ കിം​ഗ് ഓഫ് കോത്ത എന്ന സിനിമയിലെ ഐശ്വര്യയുടെ പ്രകടനത്തെ വിമർശിച്ചു.

ഇപ്പോഴിതാ കരിയറിൽ നേരിട്ട വീഴ്ചയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. വർക്കിൽ‌ ഇനി പ്രതീക്ഷയില്ലെന്ന് ഞാൻ കരുതിയ ഒരു സമയമുണ്ടായിരുന്നു. അതെനിക്ക് ഒരുപാട് സ്വാതന്ത്ര്യം തന്നു. കിം​ഗ് ഓഫ് കോത്ത ഇറങ്ങിയ സമയത്ത് എനിക്ക് തലങ്ങും വിലങ്ങും ട്രോളുകൾ വന്നു. അതെന്നെ ബാധിച്ചില്ല. പക്ഷെ ഇതിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കും.

Aishwarya Lekshmi

ആരും എന്നെ വർക്കിന് വിളിക്കുന്നില്ലായിരുന്നു. തെലുങ്കിൽ നിന്നോ തമിഴിൽ നിന്നോ വർക്ക് വരുന്നില്ല. മലയാളത്തിൽ നിന്ന് നല്ലൊരു കഥ കേട്ടിട്ട് കാലം കുറേ ആയെന്ന് വിചാരിക്കുകയായിരുന്നു. ആ സമയത്താണ് ഹലോ മമ്മി എന്ന സിനിമ വന്നത്. അതുകൊണ്ട് എനിക്കത് പ്രിയപ്പെട്ട സിനിമയാണ്. ഒരു ഫൺ ക്യാരക്ടറാണ് ലഭിച്ചത്. തമാശ നിറഞ്ഞ സെറ്റും. എന്റെ ഒരുപാട് ആശങ്കകൾ ഞാൻ മറന്നു.

ഒരു വർഷം ഞാൻ ചിന്തിച്ചത് നല്ല കഥ കേൾക്കുന്നില്ല, നരേഷന് ആരും വിളിക്കുന്നില്ല. നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല എന്നാണ്. പിന്നീട് ഒരു വഴി കണ്ടെത്തി. മാനേജരെ മാറ്റി. എനിക്കൊരു വിഷൻ ഉണ്ടായിരുന്നില്ല. ഒഴുക്കിനനുസരിച്ച് പോകുകയായിരുന്നു.

Aishwarya Lekshmi

എന്റെ സ്ട്രാറ്റജി മാറ്റി. എന്റെ വിഷനെ സപ്പോർട്ട് ചെയ്യുന്ന ഏജൻസിയിലേക്ക് മാറി. ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലെന്ന് എനിക്ക് തോന്നി. ഇപ്പോൾ ഞാൻ ഓപ്പണാണ്. സോഷ്യൽ മീഡിയയും മണ്ണാങ്കട്ടയും ഞാൻ ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഇപ്പോൾ ഒരു ആക്ടറെന്ന നിലയിൽ എന്റെ വളർച്ചയ്ക്ക് ഒരു ടൂളായി അത് വേണമെന്ന് ഞാൻ മനസിലാക്കുന്നു. മുമ്പ് പിആർ വേണ്ട, സ്വാഭാവികമായി വളർന്നാൽ മതിയെന്നായിരുന്നു.

എന്നാൽ തെലുങ്കിലും തമിഴിലും പോകുമ്പോൾ പിആർ നിർബന്ധമാണ്. അല്ലെങ്കിൽ ആരും അറിയില്ല. പക്ഷെ ചില ആക്ടേർസിന് അത് വേണ്ട. സായ് പല്ലവിയുടെ ആദ്യ സിനിമ വലിയ ഹിറ്റായി. ശ്രീലീലയുടെ ആദ്യ പാട്ടും ഹിറ്റായി. അവർക്ക് ഒരുപക്ഷെ പിആർ വേണ്ടി വരില്ല. പക്ഷെ എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ പിആർ വേണമെന്ന് ഞാൻ കരുതുന്നു.

ഒരു ടീം തന്റെ വർക്ക് മാനേജ് ചെയ്യുന്നതാണ് നല്ലതെന്ന് താൻ കരുതുന്നെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി. ഹലോ മമ്മിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയിൽ ഷറഫുദീനാണ് നായകൻ. തമിഴിൽ ഐശ്വര്യയുടെ ത​ഗ് ലൈഫ് എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്.

More from Filmibeat

Read more about: aishwarya lekshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X