അമ്മയുടെ സാരി ഉടുത്ത് നടി ഐശ്വര്യ ലക്ഷ്മി! അതീവ സുന്ദരിയായി നടിയുടെ പുത്തൻ ചിത്രങ്ങള്‍ കാണാം

ഏത് ലുക്കില്‍ വന്നാലും സാരി ഉടുത്ത് വരുന്ന നടിമാരെ കാണാന്‍ ഭംഗി കൂടുമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. ആ സാരിയുടെ പിന്നില്‍ ഒരു കഥ ഉണ്ടെങ്കില്‍ എങ്ങനെയുണ്ടാവും. അടുത്തിടെ നടി പൂര്‍ണിമ ഇന്ദ്രജിത്താണ് പതിനേഴ് വര്‍ഷത്തോളം പഴക്കമുള്ള സാരി ഉടുത്ത് വന്നത്. തന്റെ പഴയ സാരിയുടെ കഥയും നടി തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിയാണ് സാരി ഉടുത്ത് ഫോട്ടോസുമായി എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളിലാണ് ഒരു നീല സാരി ഉടുത്ത് അതീവ സുന്ദരിയായിരിക്കുന്ന ഐശ്വര്യയുള്ളത്. ഒപ്പം ഐശ്വര്യയുടെ അമ്മയുടെ പഴയൊരു ചിത്രവുമുണ്ട്. അമ്മയും സമാനമായൊരു നീല സാരിയാണ് ഉടുത്തിരിക്കുന്നത്. രസകരമായ കാര്യം അമ്മയുടെ പഴയ സാരി തന്നെയായിരുന്നു ഐശ്വര്യ ധരിച്ചിരുന്നതും.

asiwarya-lakshmi

ലോക് ഡൗണ്‍ കാലമായപ്പോഴെക്കും അമ്മമാരുടെ പഴയ സാരി ചിത്രങ്ങളുമായി പലരും വന്നിരുന്നു. എന്തായാലും ഐശുവിന് സാരി നന്നായി ചേരുമെന്നും കാണാന്‍ അതീവ സുന്ദരിയാണെന്നുമൊക്കെ ആരാധകരുടെ കമന്റുകള്‍ നിറയുകയാണ്. ഇവരില്‍ പലര്‍ക്കും നടി മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി വരാനിരിക്കുന്നത്.

കൊറോണ കാരണം ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സഹായവുമായിട്ടെത്തി ഐശ്വര്യ ലക്ഷ്മി മാതൃകയായി. ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന സിനിമ പിന്നണി പ്രവര്‍ത്തകരെ സഹായിക്കാന്‍ സംവിധായകന്മാരുടെ കൂട്ടായ്മയായ ഫെഫ്കയും രംഗത്തുണ്ടായിരുന്നു. നടന്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിങ്ങനെയുള്ള പ്രമുഖ താരങ്ങളും തങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം നല്‍കിയിരുന്നു.

asiwarya-lakshmi

പുതുതലമുറയില്‍ നിന്നും ഐശ്വര്യ ലക്ഷ്മിയായിരുന്നു ഇത്തരമൊരു സഹായവുമായി രംഗത്ത് വന്നത്. ഇതോടെ ഐശ്വര്യ്ക്ക് അഭിനന്ദന പെരുമഴയായിരുന്നു.എംബിബിഎസ് പഠനത്തിനൊപ്പം മോഡലിങ് നടത്തിയിരുന്ന ഐശ്വര്യ. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയതും. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.

ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ കൈനിറയെ അവസരങ്ങളെത്തി. ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയിലെ പ്രകടനമാണ് ഏറ്റവുമധികം പ്രേക്ഷക പ്രശംസ നേടി കൊടുത്തത്ത. ശേഷം വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്‌സ് ഡേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X