പാർവതിയെ അടുത്തു കിട്ടായാൽ തനിയ്ക്ക് അറിയേണ്ടത് ഇത് മാത്രം.!! വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

മായാനദി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുട പ്രിയ താരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മാത്തന്റെ അപർണ്ണ എന്ന അപ്പു പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ചെറിയ സമയം കൊണ്ടാണ് ഐശ്വര്യ ലക്ഷ്മി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ചെയ്ത എല്ലാ ചിത്രങ്ങളിലും തന്റേതായ അടയാളം പതിപ്പിക്കാ ഐഷ്വര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മോളിവുഡിൽ നിന്ന് കോളിവുഡിലേയ്ക്ക് ചുവട് ഉറപ്പിച്ചിരിക്കുകയാണ് താരം. നടനും സംവിധായകനുമായ സുന്ദർ സി സംവിധാനം ചെയ്യുന്ന ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ കോളിവുഡിൽ ചുവട് ഉറപ്പിക്കുന്നത് . ഐശ്വര്യ ലക്ഷ്മിയ്ക്ക് കൈനിറയെ ആരാധകരുണ്ടെങ്കിലും അഭിനയത്തിൽ താരത്തെ കൊതിപ്പിക്കുന്നത് മറ്റ് രണ്ട് നടിമാരാണ്. ഇപ്പോഴിത വെളിപ്പെടുത്തുകയാണ് താരം. വനിതയുമായുള്ള അഭിമുഖക്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 പാർവതിയും  ഉർവ്വശിയും

പാർവതിയുടെ ഓരേ കഥാപാത്രങ്ങളും തന്നെ വളരെയധികം കൊതിപ്പിക്കുന്നുണ്ട്. എനിയ്ക്ക് ഇത്രയും നന്നായി അഭിനയിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഓരോ തവണ തോന്നി പോകും. പാർവതിയുടെ എല്ലാ ചിത്രങ്ങളും ഇഷ്ടമാണ്. ഒരു ചിത്രം എടുത്തു പറയാൻ പ്രയാസമാണ്.പർവതിയെ പോലെയാണ് ഉർവശിയും. പഴയകാല സിനിമകളിൽ തന്നെ കൊതിപ്പിച്ച താരം ഉർവ്വശിയാണ്.

പാർവതിയോട്  ഒരു ചോദ്യം

പാർവതി അഭിനയിച്ച ചിത്രമായ എന്ന് നിന്റെ മൊയ്തീനിലെ ഇമോഷണൽ സീൻ എത്ര കണ്ടാലും മതി വരില്ല. എന്നെങ്കിലും അടുത്തു കിട്ടായാൽ ചോദിക്കണം എന്ന് വിചാരിച്ച ഒരു ചോദ്യമുണ്ട്. '' എനിയ്ക്ക് കുറച്ച് ടിപ്പ്സ് പറഞ്ഞു തരാമോ? നന്നാകാൻ വേണ്ടിയാണ്. മലയാള സിനിമയിൽ ഒരുപാട് ഇഷ്ടപ്പെട്ട ഒരുപാട് ചിത്രങ്ങളുണ്ട്. തനിയാവർത്തനം, താളവട്ടം, മൂന്നാംപക്കം ഇങ്ങനെ നീണ്ടു പോകുന്നുണ്ട്.

   ബോൾഡൻ അല്ല


ഇതുവരെ മലയാളത്തിൽ ചെയ്തത് ബോൾഡൻ കഥാപാത്രങ്ങളാണ്. എന്നാൽ ആക്ഷനിൽ അങ്ങനെയല്ല. വളരെ ക്യൂട്ട് കഥാപാത്രമാണ്. ഈ സിനിമയുടെ കഥ പറഞ്ഞ തന്നത് തമിഴിൽ ആയിരുന്നു. എന്നിട്ടും എനിയ്ക്ക് നന്നായി മനസ്സിലാക്കാൻ പറ്റി. അതോടു കൂടി കോൺഫിഡൻസ് കൂടി. എന്നാൽ സെറ്റിൽ സംസാരിക്കുന്നത് മനസ്സിലാകാറില്ല. എങ്കിലും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാറുണ്ട്. പേടി കാരണം മറ്റു ഭാഷകളിൽ നിന്നുള്ള ചാൻസുകൾ വേണ്ടന്നും വയ്ക്കുകയായിരുന്നു- ഐശ്വര്യ അഭിമുഖത്തിൽ പറഞ്ഞു.‌

മായാനദി   ഓർമക


മായാനദി കണ്ടിട്ടാണ് സുന്ദർ സി ചിത്രത്തിലേയ്ക്ക് വിളിക്കുന്നത്. താൻ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഈ ചിത്രമാണ്. ഇപ്പോഴും അതിലെ ഓരോ സംഭവങ്ങളും തനിയ്ക്ക് ഓർമയുണ്ട്. ഞണ്ടുകളുടെ നാട്ടിലെ ഇടവേള കഴിഞ്ഞ് നിൽക്കുമ്പോഴാണ് മായാനദി ലഭിക്കുന്നത് മായാനദിയിലെ ചെറിയ കാര്യങ്ങൾ പോലും ഓർമയുണ്ട്. എവിടെ വെച്ചാണ് ചിത്രത്തിലേയ്ക്കുളള വിളി വന്നതെന്നും, അപ്പോൾ ഞാൻ ഇട്ടിരുന്ന വേഷവും , എനിയ്ക്ക് ചുറ്റും നിന്നിരുന്ന ചെടികളും ഇതെല്ലാം എനിയ്ക്ക് ഓർമയുണ്ട്. മായാനദി കഴിഞ്ഞപ്പോൾ ഇനി ഒരു സിനിമ കിട്ടിയില്ലെങ്കിലും സങ്കടമില്ലെന്ന് തോന്നിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X