'നരസിംഹം പ്രിവ്യു കണ്ട ശേഷം സിനിമ പരാജയായിരിക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു'; വെളിപ്പെടുത്തി നടി ഐശ്വര്യ

മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റായിരുന്നു നരസിംഹം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായി.

ഷാജി കൈലാസിന്റെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയായിരുന്നു സിനിമ. നീ പോ മോനേ ദിനേശാ...എന്ന പ്രയോഗം ഇപ്പോഴും മലയാളികൾ ഏറ്റുപറയുന്നു.

മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ചിത്രത്തിൽ തിലകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റിലീസ് ചെയ്ത് ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ടി വി റേറ്റിങ്ങിൽ ഇപ്പോഴും ഈ ചിത്രം മുന്നിലാണ്.

Mohanlal Movie Narasimham, Movie Narasimham Aishwarya, Aishwarya Bhaskaran, Aishwarya Bhaskaran news, Aishwarya Bhaskaran video, Aishwarya Bhaskaran films, മോഹൻലാൽ ചിത്രം നരസിംഹം, മൂവി നരസിംഹം ഐശ്വര്യ, ഐശ്വര്യ ഭാസ്‌കരൻ, ഐശ്വര്യ ഭാസ്‌കരൻ വാർത്തകൾ, ഐശ്വര്യ ഭാസ്‌കരൻ വീഡിയോ, ഐശ്വര്യ ഭാസ്‌കരൻ ചിത്രങ്ങൾ

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട മോഹൻലാലിന്റെ മീശ പിരിയൻ കഥാപാത്രവും നരസിംഹത്തിലെ ഇന്ദുചൂഡൻ തന്നെയാണ്. ചിത്രത്തിൽ നായികയായത് സൂപ്പർ ഹിറ്റുകളായിരുന്ന ബട്ടർഫ്ലൈസ്, പ്രജ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയെത്തി മലയാളികളുടെ ഇഷ്ട നടിയായി മാറിയ ഐശ്വര്യ ഭാസ്‌കരൻ ആയിരുന്നു.

തെന്നിന്ത്യൻ നടി ലക്ഷ്മിയുടെ മകൾ കൂടിയാണ് ഐശ്വര്യ. എന്നാൽ കുറച്ചുനാളുകളായി നടി വെള്ളിത്തിരയിൽ സജീവമല്ല.

യുട്യൂബ് ചാനൽ വഴി തന്റെ ആരാധകരുമായി എപ്പോഴും ഐശ്വര്യ ടച്ചിലുണ്ട്. നരസിംഹം പ്രിവ്യു കണ്ട ശേഷം ഇത് വലിയ പരാജയമായിരിക്കുമെന്ന് താൻ കരുതിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ.

ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം മനസ് തുറന്നത്. ചെന്നൈയിൽ വെച്ചാണ് സിനിമയുടെ പ്രിവ്യു കണ്ടത്. ഞാൻ എന്റെ ഭാ​ഗം പൂർത്തിയാക്കി അതിവേ​ഗം തിരിച്ച് പോയിരുന്നു. പിന്നെ പ്രിവ്യുവാണ് കാണുന്നത്. മോഹൻലാൽ വരുമ്പോൾ സിംഹത്തിനെയൊക്കെ കാണിക്കുന്നുണ്ട്. മാത്രമമല്ല മറ്റ് മലയാള സിനിമകൾപ്പോലെ റിയലിസ്റ്റിക്കായും തോന്നിയില്ല.

Mohanlal Movie Narasimham, Movie Narasimham Aishwarya, Aishwarya Bhaskaran, Aishwarya Bhaskaran news, Aishwarya Bhaskaran video, Aishwarya Bhaskaran films, മോഹൻലാൽ ചിത്രം നരസിംഹം, മൂവി നരസിംഹം ഐശ്വര്യ, ഐശ്വര്യ ഭാസ്‌കരൻ, ഐശ്വര്യ ഭാസ്‌കരൻ വാർത്തകൾ, ഐശ്വര്യ ഭാസ്‌കരൻ വീഡിയോ, ഐശ്വര്യ ഭാസ്‌കരൻ ചിത്രങ്ങൾ

ഇതോടെ ഞാൻ ഉറപ്പിച്ചു സിനിമപരാജയപ്പെടുമെന്ന്. വീട്ടിൽ പോയി കരയുകയും സങ്കടപ്പെടുകയും ചെയ്തിരുന്നു. പക്ഷെ റിലീസ് ചെയ്തപ്പോൾ വലിയ ​ഹിറ്റായി. ആദ്യം പടത്തിന് മികച്ച പ്രതികരമാണെന്ന് കേട്ടപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രവും നരസിംഹമാണ്. ഐശ്വര്യ പറയുന്നു. 1994ലായിരുന്നു തൻവീർ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. പക്ഷെ മൂന്ന് വർഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X