2014 ലെ ലോകസുന്ദരിമാര്‍ ആരൊക്കെ
ദില്ലി: എങ്ങനെയാണ് ഒരാളുടെ സൗന്ദര്യം വിലയിരുത്തുക. കാണാനുള്ള ഭംഗി മാത്രം നോക്കിയാല്‍ മതിയോ. പോരെന്നാണ് വിദഗ്ധമതം. കാണാനുള്ള ഭംഗിക്കൊപ്പം ബുദ്ധി, ജീവിത വിജയം തുടങ്ങിയ കാര്യങ്ങളും കൂടി പരിഗണിക്കണമത്രെ.
2014 ലെ ലോകസുന്ദരിമാരെ തിരഞ്ഞെടുത്തത് ഇപ്രകരമാണ്. അതില്‍ നമ്മുടെ പ്രിയപ്പെട്ട ഐശ്വര്യ റായും ദീപിക പദുക്കോണും ഉള്‍പ്പെട്ടിട്ടുണ്ട്.
ഹോളിവുഡ് ബസ് എന്ന വെബ്‌സൈറ്റ് ആണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയത്. നാല്‍പത് ലക്ഷത്തോളം പേരില്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ഐശ്വര്യ റായ് ബച്ചന്‍ ആണ് നാലാമത്. 30 സുന്ദരികളുള്ള പട്ടികയില്‍ ബോളിവുഡില്‍ നിന്നുള്ള ദീപിക പദുക്കോണും ഇടം നേടി. സുന്ദരികളില്‍ 29-ാം സ്ഥാനക്കാരിയാണ് ദീപിക.
ലോക സുന്ദരിമാരുടെ പട്ടികയില്‍ ഐശ്വര്യക്ക് മുന്നിലുളളവര്‍ ഇവര്‍ മാത്രമാണ്. മോണിക്ക ബെലൂച്ചി, കേറ്റ് അപ്ടണ്‍, ആഞ്ജലീന ജോളി.
ആദ്യ പത്തില്‍ ഐശ്വര്യക്ക് ശേഷമെത്തിയവര്‍ ഇവരാണ്. ഐറീന ഷെയ്ക്ക്, മെറിയം ഉസെര്‍ലി, ചാര്‍ലീസ് തെറോണ്‍, ആമ്പര്‍ ഹേര്‍ഡി, റിയാന്ന, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍.

ലോകത്തെ സുന്ദരിമാരുടെ വിശേഷങ്ങളറിയാം.
ഇറ്റാലിയന്‍ നടിയും മോഡലും ആണ് മോണിക്ക ബെലൂച്ചി. മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. പ്രായം 49 കഴിഞ്ഞു.

ലോകത്തെ സുന്ദരിമാരുടെ വിശേഷങ്ങളറിയാം
അമേരിക്കന്‍ മോഡലും നടിയുമായ കേറ്റ് അപ്ടണാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരി. സ്‌പോര്‍ട്ട് ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ സ്വിം സ്യൂട്ട് പതിപ്പില്‍ പ്രത്യക്ഷപ്പെട്ടാണ് കേറ്റ് ലോക ശ്രദ്ധ നേടിയത്. പ്രായം വെറും 21 വയസ്സ്.

ലോകത്തെ സുന്ദരിമാരുടെ വിശേഷങ്ങളറിയാം
നടി, തിരക്കഥാകൃത്ത്, സംവിധായിക, എഴുത്തുകാരി, സാമൂഹ്യ പ്രവര്‍ത്തക... അങ്ങനെ എന്തൊക്കെ പറഞ്ഞാണ് ആഞ്ജലീന ജോളിയെ വിശേഷിപ്പിക്കാനാവുക. ഓസ്‌കാറും, ഗോള്‍ഡന്‍ ഗ്ലോബും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇവരെ തേടി എത്തിയിട്ടുണ്ട്. പ്രായം 39 വയസ്സ്

ലോകത്തെ സുന്ദരിമാരുടെ വിശേഷങ്ങളറിയാം
ഐശ്വര്യ റായ് ബച്ചന് ഇപ്പോള്‍ പ്രായം എത്രയായിക്കാണും എന്നൊന്ന് ഓര്‍ത്തു നോക്കൂ... 40 കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇപ്പോഴും ഇന്ത്യന്‍ സൗന്ദര്യ റാണിമാരില്‍ മുന്നില്‍ ഐശ്വര്യ തന്നെ.

ലോകത്തെ സുന്ദരിമാരുടെ വിശേഷങ്ങളറിയാം
2013 ലെ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ സ്വിം സ്യൂട്ട് പതിപ്പിന്റെ കവര്‍ ചിത്രം ഈ റഷ്യന്‍ സുന്ദരിയായിരുന്നു. പ്രായം 28 വയസ്സ്.

ലോകത്തെ സുന്ദരിമാരുടെ വിശേഷങ്ങളറിയാം
തുര്‍ക്കിയിലേയും ജര്‍മനിയിലേയും അറിയപ്പെടുന്ന നടിയാണ് മെറിയം. അച്ഛന്‍ തുര്‍ക്കിക്കാരനും അമ്മ ജര്‍മന്‍ കാരിയും ആയതുകൊണ്ട് രണ്ട് നാട്ടിലും വേരുകളുണ്ട്. പ്രായം 31 വയസ്സ്.

ലോകത്തെ സുന്ദരിമാരുടെ വിശേഷങ്ങളറിയാം
ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ അഫ്രോ-അമേരിക്കന്‍ നടിയാണ് ചാര്‍ലീസ് തെറോണ്‍. പ്രായം 38

ലോകത്തെ സുന്ദരിമാരുടെ വിശേഷങ്ങളറിയാം
അമേരിക്കന്‍ നടിയും മോഡലും ആണ് ആമ്പര്‍ ഹേര്‍ഡ്. 2008 ല്‍ പുറത്തിയ ആദ്യ ചിത്രത്തില്‍ തന്നെ യങ് ബോളിവുഡ് അവാര്‍ഡ് നേടിയാണ് ആമ്പര്‍ താരമായത്. പ്രായം 27.

ലോകത്തെ സുന്ദരിമാരുടെ വിശേഷങ്ങളറിയാം
ഗായികയും ഗാനരചയിതാവും നടിയും ഫാഷന്‍ഡിസൈനറും ആണ് റിയാന്ന. ഇപ്പോള്‍ താമസം ന്യൂയോര്‍ക്കില്‍. പ്രായം 25.

ലോകത്തെ സുന്ദരിമാരുടെ വിശേഷങ്ങളറിയാം
അമേരിക്കന്‍ നടിയും ഗായികയും മോഡലും ഒക്കെ ആണ് സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍. 1994 ലാണ് ഇവരുടെ ആദ്യ സിനിമ പുറത്തിറങ്ങുന്നത്. പ്രായം 29

ലോകത്തെ സുന്ദരിമാരുടെ വിശേഷങ്ങളറിയാം
പോളിവുഡ് ബസിന്റെ പട്ടികയിലെ 29-ാം സ്ഥാനക്കാരിയാണ് ഇന്ത്യയുടെ സ്വന്തം ദീപിക പദുക്കോണ്‍.


Click it and Unblock the Notifications











