അഭിഭാഷകയായി ഐശ്വര്യ; ജസ്ബയുടെ ചിത്രങ്ങള്‍ പുറത്ത്
നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിന്റെ താര സുന്ദരി ഐശ്വര്യ റായി തിരിച്ചെത്തുന്ന ചിത്രമാണ് ജസ്ബ.അഭിഭാഷക വേഷത്തില്‍ എത്തുന്ന ഐശ്വര്യ റായിയുടെ പുതിയചിത്രംപുറത്ത്
അഭിഭാഷകയുടെ വേഷത്തില്‍ ഐശ്വര്യ കോടതിയില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്. രണ്ടാംവരവില്‍ ഐശ്വര്യ നായികയായി എത്തുന്ന ചിത്രമാണ് ജസ്ബ.

ചിത്രത്തില്‍ അനുരാധ വര്‍മ എന്ന അഭിഭാഷകയുടെ വേഷമാണ് ഐശ്വര്യറായ് അവതരിപ്പിക്കുന്നത്. ചിത്രങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചതെന്ന് സംവിധായകന്‍ സഞ്ജയ് ഗുപ്ത അറിയിച്ചു.ഐശ്വര്യക്കൊപ്പം ഇര്‍ഫാന്‍ഖാനും ചിത്രത്തിലുണ്ട്.
ദക്ഷിണ കൊറിയന്‍ ചിത്രമായ സെവന്‍ ഡേയ്‌സിന്റെ ഹിന്ദിപതിപ്പാണ് ജസ്ബ. ചിത്രത്തിന്റെ ട്രെയിലര്‍ ഓഗസ്റ്റ്15ന് പുറത്തിറങ്ങും. ഒക്ടോബര്‍ 9നാണ് ചിത്രം റിലീസ് ചെയ്യുക.ഐശ്വര്യയുടെ ആരാധകര്‍ എറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











