എനിക്ക് എന്നെ തന്നെ വൃത്തികേടാക്കേണ്ടി വന്നു, മഴ നനയേണ്ടിവന്നു, അത് കഠിനമായിരുന്നു; ഐശ്വര്യ റായ്
ബോളിവുഡിലെ ഐക്കോണിക് താരമായ ഐശ്വര്യ റായ് ഇന്ന് സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുകയാണ്. എന്നാല്‍ ഒരു കാലത്ത് ബോളിവുഡിലെ തന്ന ഇളക്കി മറിച്ച നടി ആരാധകരുടെ ഹൃദയം തന്നെ കവര്‍ന്നെടുത്ത നടിയാണ്. മിസ് വേള്‍ഡ് ആയതാണ് നടിക്ക് സിനിമയിലേക്കുള്ള വാതായനങ്ങള്‍ ആദ്യമായി തുറന്നു നല്‍കിയത്.
മണിരത്‌നം സംവിധാനം ചെയ്ത ക്ലാസിക് ചിത്രമായി അറിയപ്പെടുന്ന ഇരുവറിലൂടെയാണ് ഐശ്വര്യ റായ് ആദ്യമായി സിനിമയിലെത്തുന്നത്. മണിരത്‌നത്തിനൊപ്പം നടി പിന്നെയും കൈകോര്‍ത്തിട്ടുണ്ട്. കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍, ഗുരു, ജീന്‍സ്, പൊന്നിയിന്‍ സെല്‍വന്‍ 1, പൊന്നിയിന്‍ സെല്‍വന്‍ 2 തുടങ്ങിയ മണിരത്‌നം ചിത്രങ്ങളില്‍ ഐശ്വര്യ റായ് അഭിനയിച്ചു.
തനിക്ക് മണിരത്‌നത്തോട് അത്രയും കടപ്പാടാണെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. അതുകൊണ്ടാണ് താന്‍ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചതെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ഹിന്ദിയിലും തമിഴിലും ഒരു പോലെ ചിത്രീകരിച്ച ചിത്രമായിരുന്നു ഐശ്വര്യ റായിയെ കേന്ദ്ര കഥാപാത്രമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രം രാവണ്‍.
തമിഴില്‍ ചിത്രീകരിച്ചപ്പോള്‍ ഐശ്വര്യ റായ്‌ക്കൊപ്പം വിക്രമും പൃഥ്വിരാജുമായിരുന്നെങ്കില്‍ ഹിന്ദിയില്‍ വില്ലന്‍ വിക്രമും നായകന്‍ അഭിഷേക് ബച്ചനുമായിരുന്നു. ഇപ്പോഴിതാ ആ ചിത്രവുമായി ബന്ധപ്പെട്ട് മുന്‍പ് ഒരു പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.

ചിത്രത്തിന്റെ ഷൂട്ടിനായി പുലര്‍ച്ചെ അഞ്ച് മണിക്ക് ഉണരണമായിരുന്നു. ഒരുമിച്ച് എടുക്കാനുള്ള സീന്‍ ആയതിനാല്‍ എല്ലാവരും അതേസമയത്ത് തന്നെ എഴുന്നേറ്റ് ഷൂട്ടിംഗ് സ്ഥലത്ത് എത്തിയിരുന്നു. രാവിലെ കുളിച്ച് റെഡിയായി താന്‍ സെറ്റിലേക്ക് പോയാലും തനിക്ക് അന്ന് എടുക്കേണ്ടത് ചളി പറ്റിക്കൊണ്ടുള്ള ഷോട്ടുകളായിരിക്കും.
അതുകൊണ്ട് തന്നെ വൃത്തിയില്‍ സെറ്റിലെത്തിയാലും തനിക്ക് ഷൂട്ടിനായി മേല് ചളി പുരട്ടേണ്ടി വരും. വസ്ത്രങ്ങള്‍ കീറുകയും ഷൂട്ടിനായി ശരീരം മുഴുവന്‍ വെള്ളത്തില്‍ നയ്‌ക്കേണ്ടിയും വരുമായിരുന്നു. രാവണ്‍ രണ്ട് ഭാഷകളില്‍ എടുത്തതായതുകൊണ്ട് തന്നെ ഓരോ ഷോട്ടു രണ്ട് തവണ എടുത്തിരുന്നു.
അതുകൊണ്ട് തന്നെ ചളി ശരീരത്തില്‍ കുറേ സമയം അങ്ങനെ തന്നെ കിടക്കുമായിരുന്നു. തനിക്ക് ഈ സിനിയില്‍ അഭിനയിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ് അനുഭവമായിരുന്നു. ആദ്യം തമിഴ് ചിത്രത്തിന് വേണ്ടിയും രണ്ടാമതായി ഹിന്ദി ചിത്രത്തിന് വേണ്ടിയുമാണ് ശരീരത്തില്‍ ചളി തേച്ചിരുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് താന്‍ വളരെയധികം ക്ഷീണിതയായിരുന്നെന്നും കഠിനമായ മഴയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നിരുന്നു എന്നും ഐശ്വര്യ പറഞ്ഞു. സിനിമ കൊടും കാട്ടിലാണ് ഷൂട്ട് ചെയ്തിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ചിത്രമായിരുന്നു മണിരത്‌നത്തിന്റെ രാവണ്‍.
മണിരത്‌നത്തിനൊപ്പം ഐശ്വര്യ അവസാനമായി അഭിനയിച്ചത് പൊന്നിയിന്‍ സെല്‍വനിലാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ചിത്രങ്ങളിലൊന്നാണ് പൊന്നിയിന്‍ സെല്‍വന്‍. വിക്രം, തൃഷ, ജയം രവി, കാര്‍ത്തി, ശോഭിത ധൂളിപാല തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications