ഐശ്വര്യ റായ് മുതല്‍ സണ്ണി ലിയോണ്‍ വരെ,മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബോളിവുഡ് നായികമാര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച താരസുന്ദരിമാര്‍ നിരവധിയാണ്. തെന്നിന്ത്യന്‍ നടിമാര്‍ക്ക് പുറമെ ബോളിവുഡില്‍ നിന്നും കുറെയധികം നായികമാര്‍ സൂപ്പര്‍ താരത്തിനൊപ്പം അഭിനയിച്ചിരുന്നു. ഇതില്‍ ചിലര്‍ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ മറ്റ് താരങ്ങള്‍ ഗ്ലാമര്‍ വേഷങ്ങളിലും ഐറ്റം ഡാന്‍സുകളിലുമൊക്കെയാണ് എത്തിയത്. ബോളിവുഡില്‍ നിന്നെത്തിയ നായികമാര്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്.
ഭാഷാ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം മറികടന്നുളള പ്രകടനമാണ് മമ്മൂട്ടി സിനിമകളില്‍ ഇവരെല്ലാം കാഴ്ചവെച്ചിരുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം സിനിമകളില്‍ തിളങ്ങിയ ബോളിവുഡ് താരസുന്ദരിമാരെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ..

മമ്മൂട്ടിയുടെ തമിഴ് ചിത്രമായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ ഐശ്വര്യ റായി ആണ് നായികവേഷത്തില്‍ എത്തിയത്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രം 2000ത്തിലാണ് പുറത്തിറങ്ങിയത്. ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായ ശേഷമാണ് ഐശ്വര്യ മമ്മൂട്ടിയുടെ നായികയായും അഭിനയിച്ചത്. ചിത്രത്തില്‍ അജിത്ത്, തബു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

വൈശാഖ് സംവിധാനം ചെയ്ത മധുരരാജയിലാണ് സണ്ണി ലിയോണ്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നത്. മെഗാസ്റ്റാര്‍ ചിത്രത്തില്‍ ഐറ്റം ഡാന്‍സുമായാണ് സണ്ണി ലിയോണ്‍ എത്തിയിരുന്നത്. മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം സിനിമ ഇറങ്ങിയ സമയത്ത് തരംഗമാവുകയും ചെയ്തിരുന്നു. മധുരരാജയില്‍ ഒരു ഗാനരംഗത്ത് മാത്രമാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടത്. മെഗാസ്റ്റാറിനൊപ്പമുളള സണ്ണിയുടെ മോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് വലിയ വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്.
Recommended Video

ഐവി ശശി സംവിധാനം ചെയ്ത ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിലായിരുന്നു കത്രീന കൈഫ് അഭിനയിച്ചിരുന്നത്. കത്രീന ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്തിയപ്പോള്‍ സുപ്രിയ മേനോന്‍ എന്ന കഥാപാത്രമായിട്ടാണ് കത്രീന കൈഫ് അഭിനയിച്ചത്. വലിയ താരനിരയാണ് ചിത്രത്തില്‍ മമ്മൂട്ടിക്കും കത്രീന കൈഫിനുമൊപ്പം അഭിനയിച്ചത്.

മമ്മൂട്ടിയും നദിയാ മൊയ്തുവും പ്രധാന വേഷത്തില്‍ എത്തിയ ഡബിള്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു തപ്‌സി പന്നു മലയാളത്തിലേക്ക് എത്തിയത്. സോഹന്‍ സീനുലാലാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. സച്ചി-സേതു കൂട്ടുകെട്ടിന്റെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. ഡബിള്‍സില്‍ സൈറ ബാനു എന്ന കഥാപാത്രമായിട്ടാണ് തപ്‌സി പന്നു അഭിനയിച്ചത്.

ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെയാണ് ജൂഹി ചൗള മലയാളത്തിലേക്ക് എത്തിയത്. ചിത്രത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായിട്ടാണ് നടി അഭിനയിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടി കാഴ്ചവെച്ചത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. രണ്ട് ക്ലൈമാക്‌സുകള്‍ സിനിമയുടെതായി പുറത്തിറങ്ങിയിരുന്നു. 1998ലാണ് മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടുമൊന്നിച്ച ഹരികൃഷ്ണന്‍സ് പുറത്തിറങ്ങിയത്. ഹിറ്റ് ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.


Click it and Unblock the Notifications