For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് അജിത്തിന്റെ നായികയാവാന്‍ വിസമ്മതിച്ചു! ഇന്ന് താരത്തിന്റെ വളര്‍ച്ച കണ്ട് അമ്പരന്ന് ഐശ്വര്യ റായ്

  |

  തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഏറ്റെടുത്ത സിനിമകളിലൊന്നാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന്റെ എക്കാലത്തേയും മികച്ച സിനിമകളിലൊന്ന് കൂടിയാണിത്. താരങ്ങളുടെ അഭിനയം മാത്രമല്ല സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമകളിലൊന്ന് കൂടിയാണിത്. സിനിമാജീവിതത്തിലെ തന്നെ നാഴികക്കല്ലുകളിലൊന്നായാണ് പലരും ഈ ചിത്രത്തെ വിശേഷിപ്പിക്കാറുള്ളത്. ശ്രീവിദ്യ, രഘുവരന്‍, മമ്മൂട്ടി, അജിത്ത്, തബു, ഐശ്വര്യ റായ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

  തമിഴ് സിനിമയിലൂടെയായിരുന്നു ഐശ്വര്യ റായ് തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കരിയര്‍ ബെസ്റ്റ് സിനിമകളിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. ഇരുവറും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമകളാണെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഈ നായിക പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയെടുത്തിരുന്നു.

  സുപ്രിയയും അത് തന്നെ പറഞ്ഞു! അലംകൃതയുടെ സ്‌കൂളിലെ പിടിഎ യോഗം അലങ്കോലമാക്കിയ പൃഥ്വിരാജ്!

  സ്‌നേഹം ഉള്ളിലൊതുക്കി പ്രണയിനിക്കായി വരനെ കണ്ടെത്താന്‍ ശ്രമിക്കുന്ന മേജര്‍ ബാലയായി അസാമാന്യ പ്രകടനമായിരുന്നു മമ്മൂട്ടി പുറത്തെടുത്തത്. യുദ്ധത്തില്‍ കാല്‍ നഷ്ടപ്പെട്ട മേജറായി താരം ജീവിക്കുകയായിരുന്നു. മികച്ച പ്രകടനമായിരുന്നു താരങ്ങള്‍ ഓരോരുത്തരും പുറത്തെടുത്തത്. അന്ന് അജിത്തിന്റെ നായികയാവാന്‍ ഐശ്വര്യ റായി വിസമ്മതിച്ചതും ചിത്രത്തിലേക്ക് അബ്ബാസ് എത്തിയതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കഴിഞ്ഞ ദിവസം ഐശ്വര്യ റായി ഈ സിനിമയെക്കുറിച്ചും അജിത്തിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  വിക്രമിനെ കണ്ടപ്പോള്‍ നാണിച്ചുപോയി! സ്വപ്‌നതുല്യമായ കൂടിക്കാഴ്ചയെക്കുറിച്ച് മാളവിക! പോസ്റ്റ് വൈറല്‍!

  തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാള്‍ കൂടിയാണ് അജിത്ത്. കരിയറിലെ തുടക്കകാലത്ത് ചില്ലറ കഷ്ടപ്പാടായിരുന്നില്ല അദ്ദേഹത്തിന് സഹിക്കേണ്ടി വന്നത്. വില്ലത്തരവും ഉപനായകവേഷവുമൊക്കെയായിരുന്നു കൂടുതലും തേടിയെത്തിയത്. എന്നാല്‍ പില്‍ക്കാലത്ത് തമിഴകത്തിന്റെ മുന്‍നിര താരങ്ങളിലൊരാളായി മാറുകയായിരുന്നു അദ്ദേഹം. തലയെന്ന ചെല്ലപ്പേരിലാണ് ആരാധകരും താരങ്ങളുമൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴത്തെ നിലയിലുള്ള വളര്‍ച്ചയ്ക്കും പിന്തുണയ്ക്കും അജിത്ത് അര്‍ഹനാണെന്ന് ഐശ്വര്യ റായിയും പറയുന്നത്.

  അദ്ദേഹത്തിന്റെ വിജയവും സ്വീകാര്യതയും കാണുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. അദ്ദേഹം ഇതിന് അര്‍ഹനാണെന്നും താരം പറയുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ തനിക്ക് അദ്ദേഹത്തിനൊപ്പം സീനുകളൊന്നും ഉണ്ടായിരുന്നില്ല. സെറ്റില്‍ വെച്ച് അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും അന്ന് പരിചയപ്പെട്ടിരുന്നു. ഇനിയെപ്പോഴെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കില്‍ ഇപ്പോഴത്തെ വിജയത്തെക്കുറിച്ച് അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു. തികച്ചും അര്‍ഹമായ വിജയമാണ് അദ്ദേഹത്തിനെ തേടിയെത്തിയതെന്നും താരം പറഞ്ഞിരുന്നു.

  നായികയായി തിളങ്ങി നിന്നിരുന്ന സമയത്താണ് ഐശ്വര്യ റായി കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലേക്ക് എത്തുന്നത്. അജിത്താണ് തന്റെ നായകനെന്നറിഞ്ഞപ്പോള്‍ ഐശ്വര്യ റായ് താരത്തെ മാറ്റാനായി ആവശ്യപ്പെട്ടിരുന്നു. പ്രശസ്തയായി നില്‍കുന്നതിനിടയില്‍ താരത്തിന്റെ നായികയായാല്‍ അത് തന്‍രെ ഇമേജിനെ ബാധിക്കുമോയെന്ന തരത്തിലുള്ള ആശങ്കകളായിരുന്നു താരത്തെ അലട്ടിയത്. അജിത്തിനെ ഒഴിവാക്കുമെന്ന അവസ്ഥയിലേക്കായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. എന്നാല്‍ മമ്മൂട്ടി കൃത്യമായി ഇടപെട്ടതോടെ തീരുമാനം മാറ്റുകയായിരുന്നു.

  തുടക്കക്കാരനായ അജിത്തിനെ സിനിമയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നറിഞ്ഞതോടെയാണ് മമ്മൂട്ടി വിഷയത്തില്‍ ഇടപെട്ടത്. നവാഗതരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലായ മമ്മൂട്ടി അജിത്തിനായി വാദിക്കുകയായിരുന്നു. വളര്‍ന്നുവരുന്ന ഒരു താരത്തെ ഇങ്ങനെ മാറ്റിനിര്‍ത്തുന്നത് ശരിയായ കാര്യമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സംവിധായകനോടും നിര്‍മ്മാതാവിനോടും അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അജിത്തിനെ നിലനിര്‍ത്തി തിരക്കഥ പൊളിച്ചെഴുതുകയായിരുന്നു പിന്നീട്. അബ്ബാസായിരുന്നു ഐശ്വര്യയുടെ നായകനായി എത്തിയത്.

  നാളുകള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ഐശ്വര്യ റായ്. കരിയറില്‍ മികച്ച സിനിമകള്‍ സമ്മാനിച്ച മണിരത്‌നത്തിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍, ബ്രഹ്മണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വത്തില്‍ ഐശ്വര്യയും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം പറയുന്നതാണ് ശരിയെന്നായിരുന്നു താരം പറഞ്ഞത്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന കാര്യം ശരിയാണെന്നും താരം പറഞ്ഞിരുന്നു. ഈ ചിത്രത്തിനായി താനും തയ്യാറെടുപ്പുകള്‍ നടത്തിവരികയാണെന്ന് വിക്രമും പറഞ്ഞിരുന്നു. ജനുവരിയില്‍ ചിത്രത്തിന്‍രെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

  English summary
  Aishwarya Rai Wants To Appreciate Ajith.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X