»   »  നടിയാകാനുള്ള സൗന്ദര്യമില്ലെന്ന് പറഞ്ഞവരോട് നിവിന്റെ നായികയുടെ പ്രതികാരം

നടിയാകാനുള്ള സൗന്ദര്യമില്ലെന്ന് പറഞ്ഞവരോട് നിവിന്റെ നായികയുടെ പ്രതികാരം

Posted By:
Subscribe to Filmibeat Malayalam
കാണാന്‍ കൊള്ളില്ലെന്നും നിറമില്ലെന്നും പറഞ്ഞവരോട് ഐശ്വര്യയുടെ പ്രതികാരം | filmibeat Malayalam

സിനിമയില്‍ അഭിനയിക്കാന്‍ കഴിവ് മാത്രം പോര, അല്പ സ്വല്‍പം ഗ്ലാമറും തുണിയഴിക്കാനുള്ള ധൈര്യവും വേണം എന്നാണ് ചിലരുടെ കാഴ്ചപ്പാട്. എന്നാല്‍ അത് അങ്ങനെ അല്ല എന്ന് തെളിയിച്ചിരിയ്ക്കുകയാണ് തെന്നിന്ത്യന്‍ നായിക ഐശ്വര്യ രാജേഷ്.

സഖാവ്, ജോമോന്റെ സുവിശേഷം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായ ഐശ്വര്യ രാജേഷിനോട്, നായികയാകാനുള്ള നിറവും സൗന്ദര്യവും ഇല്ല എന്ന് പലരും പറഞ്ഞിരുന്നു. ആ കളിയാക്കലുകളെ ആവേശമാക്കി എടുത്ത നടി ഇന്ന് ബോളിവുഡ് ലോകവും കീഴടക്കുകയാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

അര്‍ച്ചന കവി എവിടെപ്പോയെന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരമിതാ, ഇപ്പോഴത്തെ പരിപാടി ഇതാണ്!

സിനിമാ പാരമ്പര്യം

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് തന്നെയാണ് ഐശ്വര്യ രാജേഷ് വരുന്നത്. അന്‍പതിലധികം തെലുങ്ക് സിനിമയില്‍ അഭിനയിച്ച നടനാണ് ഐശ്വര്യയുടെ അച്ഛന്‍. അച്ചാച്ഛന്‍ അമര്‍നാഥും, ആന്റി ശ്രീലക്ഷ്മിയും തെലുങ്ക് സിനിമാ ലോകത്ത് പേരെടുത്തവരാണ്

ടെലിവിഷനിലൂടെ

സിനിമാ പാരമ്പര്യം ഉണ്ടായിട്ടും സ്വന്തം കഴിവുകൊണ്ട് വളര്‍ന്ന നടിയാണ് ഐശ്വര്യ രാജേഷ്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ചു. സണ്‍ ടിവിയിലെ അസത്ത പോവത് യാര്‍ എന്ന ടെലിവിഷന്‍ ഷോയില്‍ അവതാരകയായിക്കൊണ്ടാണ് തുടക്കം.

സിനിമയയിലേക്ക്

പാരമ്പര്യം തെലുങ്ക് സിനിമാ ലോകത്താണെങ്കിലും ചെന്നൈക്കാരിയായ ഐശ്വര്യ അരങ്ങേറ്റം കുറിച്ചതും ശ്രദ്ധിക്കപ്പെട്ടതും തമിഴ് സിനിമകളിലൂടെയാണ്. അവര്‍ഗളും ഇവര്‍ഗളും എന്ന ചിത്രത്തിലൂടെ 2011 ലാണ് തുടക്കം.

ആട്ടക്കത്തിയില്‍ ശ്രദ്ധിച്ചു

എന്നാല്‍ ആദ്യ ചിത്രത്തിലൂടെ വേണ്ട രീതിയില്‍ പ്രേക്ഷകരിലേക്കെത്താന്‍ ഐശ്വര്യയ്ക്ക് സാധിച്ചില്ല. 2012 ല്‍ റിലീസ് ചെയ്ത ആട്ടക്കത്തി എന്ന ചിത്രമാണ് ഐശ്വര്യയിലെ പരിചിതയാക്കിയത്. ചിത്രത്തിലെ അമുദ എന്ന കഥാപാത്രം പ്രശംസിക്കപ്പെട്ടു.

2014 ലക്കി

2014 ഐശ്വര്യയുടെ ഭാഗ്യ വര്‍ഷമായിരുന്നു. വിജയ് സേതുപതിയ്‌ക്കൊപ്പം ചെയ്ത റമ്മി എന്ന ചിത്രത്തിലെ കഥാപാത്രവും പന്നയ്യരും പദ്മിനിയും എന്ന ചിത്രത്തിലെ കഥാപാത്രവും നിരൂപക പ്രശംസതയും നേടി.

കാക്കമുട്ടൈ

ഐശ്വര്യയ്ക്ക് ഏറെ പ്രശംസയും അംഗീകാരവും നേടിക്കൊടുത്ത ചിത്രമാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാക്കമുട്ടൈ. ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മ വേഷത്തില്‍ ഐശ്വര്യ എല്ലാം മറന്ന് ജീവിച്ചു.

ധര്‍മദുരൈ

ശ്രദ്ധിക്കപ്പെട്ട ഐശ്വര്യയുടെ മറ്റൊരു ചിത്രമാണ് ധര്‍മദുരൈ. വിജയ് സേതുപതിയുടെ നായികയായി വീണ്ടും ഐശ്വര്യ എത്തിയ ചിത്രം 2016 ലാണ് തിയേറ്ററിലെത്തിയത്. അന്‍പുസെല്‍വി എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി.

പുരസ്‌കാരങ്ങള്‍

കാക്കമുട്ടൈയിലൂടെ ഐശ്വര്യ തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി. ധര്‍മദുരൈയിലെ അഭിനയത്തിന് സൈമയുടെ മികച്ച സഹനടയിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

മലയാളത്തിലേക്ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് ഐശ്വര്യ മലയാളത്തിലെത്തിയത്. സഖാവ് എന്ന ചിത്രത്തില്‍ നിവിന്റെ നായികയായി അഭിനയിച്ച് മലയാളികളുടെ പ്രീതിയും പിടിച്ചുപറ്റി.

ഹിന്ദിയിലേക്ക്

കഴിവുകൊണ്ട് നേടിയെടുത്തതാണ് ഐശ്വര്യ എല്ലാം. കരിയറിന്റെ തുടക്കത്തില്‍ തന്നെ ബോളിവുഡിലും നടിയ്ക്ക് അവസരം കിട്ടി. ഡാഡി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.

ബിഗ് ചിത്രങ്ങള്‍ കൈയ്യില്‍

ഒരുപിടി നല്ല ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണിപ്പോള്‍ ഐശ്വര്യ. ധനുഷിന്റെ വട ചെന്നൈയിലും വിക്രമിന്റെ ധ്രുവനച്ചിത്തിരത്തിലും ഐശ്വര്യയാണ് നായിക. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയ്‌ക്കൊപ്പവും അഭിനയിക്കും.

ഈ പ്രതികാരം

നായികയാകാനുള്ള സൗന്ദര്യം ഇല്ല എന്ന് മുഖത്ത് നോക്കി പറഞ്ഞവരോടുള്ള പ്രതികാരമാണ് ഐശ്വര്യയുടെ ഈ നേട്ടങ്ങളെല്ലാം. നിറം നോക്കി സൗന്ദര്യം തീരുമാനിക്കുന്നവര്‍ക്ക് ഐശ്വര്യ താഴ്ന്നവളായിരുന്നു.

വിമര്‍ശനങ്ങള്‍

പക്ഷെ കളിയാക്കലുകള്‍ ആവേശമാക്കി ഐശ്വര്യ ഒന്നിന് പിറകെ ഒന്നായി വിജയങ്ങള്‍ നേടിയപ്പോള്‍ അടുത്ത വിമര്‍ശനം വന്നു. നാടന്‍ വേഷങ്ങള്‍ മാത്രമേ ചെയ്യാന്‍ പറ്റൂ ഗ്ലാമറാകാന്‍ കഴിയില്ല എന്നായിരുന്നു അസൂയക്കാര്‍ പറഞ്ഞത്. നല്ല അസ്സല്‍ ഫോട്ടോഷൂട്ട് നടത്തി അതിനും ഐശ്വര്യ മറുപടി നല്‍കി.

English summary
Aishwarya Rajesh Photos: Sizzling pictures of hot Tamil actress Aishwarya Rajesh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam