'ഒരുമിക്കുന്നത് കാണാൻ മക്കൾ ആഗ്രഹിക്കുന്നുണ്ട്...'; ഓഡിയോ ലോഞ്ചിൽ നടന്ന സംഭവം വിവരിച്ച് ഐശ്വര്യ!

താരവിവാഹങ്ങളും വേര്‍പിരിയലുകളും പുതുമയുള്ള കാര്യമല്ല. ഡിവോഴ്‌സിന് ശേഷവും സൗഹൃദം നിലനിര്‍ത്തി പോവുന്ന താരങ്ങളുമുണ്ട്. മക്കളുടെ കാര്യങ്ങള്‍ക്കായി വീണ്ടും ഒരുമിച്ച താരങ്ങളുമുണ്ട്. വളരെ അപ്രതീക്ഷിതമായാണ് രണ്ട് വർഷം മുമ്പ് ഐശ്വര്യ രജിനികാന്തും ധനുഷും വിവാഹമോചനം പ്രഖ്യാപിച്ചത്. വിവാഹമോചനം പ്രഖ്യാപിക്കുന്നതിന് നളുകൾക്ക് മുമ്പ് വരെ ഇരുവരെയും ഒരുമിച്ച് പല പരിപാടികളിലും ചടങ്ങുകളിലും ആരാധകർ കണ്ടിട്ടുണ്ട്.

അതിനാൽ തന്നെ ഇരുവരും വിവാഹ മോചനം പ്രഖ്യാപിച്ചപ്പോൾ ആരാധകർക്കും അതൊരു വലിയ ഷോക്കായിരുന്നു. വിവാഹമോചനത്തിനുശേഷം മക്കളായ യാത്രയും ലിം ഗയും ഇരുവർക്കും ഒപ്പം മാറി മാറിയാണ് താമസം. ഇരുവരുടെയും സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ വരുമ്പോഴെല്ലാം മക്കളേയും ഒപ്പം കൊണ്ടുവരാറുണ്ട്. അത്തരത്തിൽ അടുത്തിടെ ലാൽ സലാം സിനിമയുടെ ഓഡിയോ ലോഞ്ചിന് മക്കൾക്കൊപ്പം ഐശ്വര്യ എത്തിയപ്പോഴുള്ള വീഡിയോ ഫോട്ടോയും വൈറലായിരുന്നു.

Aishwarya Rajinikanth

അതിലൊരു ഫോട്ടോയിൽ നടുക്ക് ഐശ്വര്യയും ഇരുവശങ്ങളിലുമായി മക്കളായ യാത്രയും ലിം​ഗയും ഇരിക്കുന്ന ചിത്രം വൈറലായിരുന്നു. ഈ ചിത്രം മാത്രം വൈറലാകാൻ കാരണം ഈ ചിത്രം പുറത്ത് വരുന്നതിന് നാളുകൾക്ക് മുമ്പ് ക്യാപ്റ്റൻ മില്ലർ ഓഡിയോ ലോഞ്ചിന് മക്കൾക്കൊപ്പം ധനുഷ് എത്തിയപ്പോഴും ഇതേ രീതിയിലാണ് ഇരുന്നത്. അന്ന് അച്ഛന്റെയും മക്കളുടേയും ആ ചിത്രവും വൈറലായിരുന്നു.

ഇപ്പോഴിതാ ഓഡിയോ ലോ‍ഞ്ചിൽ ധനുഷിനൊപ്പം ഇരുന്നത് പോലെ തന്നെ മക്കൾ തനിക്കൊപ്പം ഇരുവശവും ഇരിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ഐശ്വര്യ. അടുത്തിടെ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മക്കളെ കുറിച്ച് ഐശ്വര്യ സംസാരിച്ചത്.

'എനിക്ക് ഫങ്ഷനുകൾ വളരെ കുറവാണ് ധനുഷുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ. ധനുഷിന് ഒരുപാട് പ്രോ​ഗ്രാമുകൾ അറ്റന്റ് ചെയ്യേണ്ടതായി വരും. അന്ന് ധനുഷിന്റെ ഫങ്ഷനിൽ ഇരുന്നത് പോലെ ഇരിക്കട്ടെയെന്ന് എന്നോട് മക്കൾ ചടങ്ങിന് മുമ്പ് ചോദിച്ചിരുന്നു. മുത്തച്ഛനൊപ്പം ഇരുന്നോളൂ ഞാൻ ഇടയ്ക്കിടെ എഴുന്നേറ്റ് പോകേണ്ട സാഹചര്യം വരുമെന്നാണ് ആദ്യം മക്കളോട് പറഞ്ഞത്.'

'പക്ഷെ അവർക്ക് അതിന് സമ്മതമായിരുന്നില്ല. അമ്മ നടുക്കിരിക്കൂ ഞങ്ങൾ രണ്ടുപേരും ഇരുവശങ്ങളിലും ഇരിക്കാമെന്ന് അവർ ഇങ്ങോട്ട് നിർബന്ധിച്ച് പറയുകയായിരുന്നു. അത് എന്തിനാണ് അങ്ങനെ ഇരിക്കുന്നതെന്നും ഞാൻ അവരോട് ചോദിച്ചില്ല. അവർ അങ്ങനെ ഒരു താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഞാൻ എതിർത്തതുമില്ല.'

Aishwarya Rajinikanth

'അന്ന് അങ്ങനെ ഞാൻ ബോധപൂർവം ഇരുന്നതല്ല. മക്കളുടെ ഇഷ്ടപ്രകാരം ഇരുന്നതാണ്. എന്തുകൊണ്ടാണ് മക്കൾ അങ്ങനൊരു ആ​ഗ്രഹം വന്നത് എന്നതൊന്നും ഞാൻ നോക്കിയില്ല. അത് ഓർ​ഗാനിക്കായി അങ്ങനെ തന്നെ വിട്ടു. അതിൽ തെറ്റുള്ളതായും എനിക്ക് തോന്നിയില്ലെന്നാണ്', ഐശ്വര്യ വൈറൽ ഫോട്ടോയ്ക്ക് പിന്നിലെ കഥ വിവരിച്ച് പറഞ്ഞത്. നിരവധി പേരാണ് യാത്രയേയും ലിം​ഗയേയും അഭിനന്ദിച്ച് എത്തിയത്.

ധനുഷും ഐശ്വര്യയും ഒരുമിക്കുന്നത് കാണാൻ മക്കൾ പരിശ്രമിക്കുന്നുണ്ട്... ആഗ്രഹിക്കുന്നുണ്ട് എന്നതാണ് വ്യക്തമാകുന്നത് എന്നാണ് ഒരാൾ ഐശ്വര്യയുടെ അഭിമുഖത്തിന് താഴെ കുറിച്ചത്. കുട്ടികൾ അച്ഛനും അമ്മയ്ക്കും തുല്യ പ്രാധാന്യമാണ് നൽകുന്നത്... യഥാർത്ഥത്തിൽ ഇത് ആരോഗ്യമുള്ളതാണ്... വേർപിരിഞ്ഞ മാതാപിതാക്കൾ മക്കളെ കൈവിട്ടിട്ടില്ലെന്നായിരുന്നു മറ്റൊരു കമന്റ്.

നിരവധി പേരാണ് മാതാപിതാക്കളുടെ ചോയ്സിനേയും അം​ഗീകരിക്കുന്ന യാത്രയേയും ലിം​ഗയേയും അഭിനന്ദിച്ച് എത്തിയത്. രജിനികാന്തിന്റെ വസതിയുള്ള പേയസ് ​ഗാർഡനിൽ തന്നെയാണ് ധനുഷിന്റെ ആഡംബര വസതിയുള്ളതും.

18 വർഷത്തെ ദാമ്പത്യ ജീവിതമാണ് രണ്ട് വർഷം മുമ്പ് ധനുഷും ഐശ്വര്യയും അവസാനിപ്പിച്ചത്. രജിനികാന്ത് അടക്കമുള്ളവർ ഒത്തുതീർപ്പിന് ശ്രമിച്ചതായും റിപ്പോർ‌ട്ടുകൾ വന്നിരുന്നു. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ധനുഷിനേക്കാൾ രണ്ട് വയസിന് മൂത്തതാണ് ഐശ്വര്യ.

Read more about: Aishwarya Rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X