40കളിലും ഹോട്ട് ലുക്കില്‍ തന്നെ; പ്രായം ഗ്ലാമറിന് തടസ്സം അല്ലെന്ന് ഇവര്‍ തെളിയിക്കുന്നു
ബോളിവുഡ് നായികമാരോട് പൊതുവെ 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന് ചോദിക്കാറില്ല. മലയാളത്തിലെയും തമിഴിലെയും പോലെ അവിടെ നായികമാരുടെ പ്രായം ഒരു തടസ്സമേ അല്ല. അതുകൊണ്ടാണല്ലോ ഐശ്വര്യയുടെയും കാജോളിന്റെയുമൊന്നും താരമൂല്യം ഇപ്പോഴും ഇടിയാതെ നില്‍ക്കുന്നത്.
നാല്‍പതുകളിലും സജീവമായി സിനിമയില്‍ നായികമാരായി നില്‍ക്കുന്നു എന്ന് മാത്രമല്ല, ഗ്ലാമറിന്റെ കാര്യത്തില്‍ യുവ നായികമാരെ വെല്ലാനും മതി. ആ നിരയില്‍ ഐശ്വര്യയും കാജോളും മാത്രമല്ല, തബുവും ശില്‍പ ഷെട്ടിയും എല്ലാം പെടും. 40 കളിലും ഹോട്ട് ലുക്കില്‍ തന്നെ നില്‍ക്കുന്ന ചില ബോളിവുഡ് സുന്ദരികളെ കാണാം,

40കളിലും ഹോട്ട് ലുക്കില്‍ തന്നെ; പ്രായം ഗ്ലാമറിന് തടസ്സം അല്ലെന്ന് ഇവര്‍ തെളിയിക്കുന്നു
42 ആണ് ഐശ്വര്യയുടെ പ്രായം. ഇപ്പോഴും ബോളിവുഡില്‍ ഡിമാന്റുള്ള നായിക. വിവാഹമോ ഒരു കുഞ്ഞിന്റെ അമ്മയെന്നതോ ആഷിന്റെ താരമൂല്യത്തിന് ഒരു കോട്ടവും തട്ടിച്ചിട്ടില്ല. ജസ്ബ എന്ന ചിത്രത്തിന് ശേഷം കരണ്‍ ജോഹറിന്റെ ആയി ദില്‍ ഹായി മുഷ്‌കില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ്. വേറെയും ചിത്രങ്ങളുമായി സംവിധായകര്‍ ക്യുവിലാണ്

40കളിലും ഹോട്ട് ലുക്കില്‍ തന്നെ; പ്രായം ഗ്ലാമറിന് തടസ്സം അല്ലെന്ന് ഇവര്‍ തെളിയിക്കുന്നു
വിവാഹം പോലു കഴിക്കാതെ ഇന്റസ്ട്രിയില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ് 44 കാരിയായ തബു. ഹൈന്ദര്‍, ദൃശ്യം എന്നീ ചിത്രങ്ങളിലൂടെ ഇപ്പോള്‍ മികച്ച തിരിച്ചുവരവ് നടത്തി. ഫിടൂര്‍ എന്ന അഭിഷേക് കപൂര്‍ ചിത്രത്തിലാണ് തബു അടുത്തതായി അഭിനയിക്കുന്നത്.

40കളിലും ഹോട്ട് ലുക്കില്‍ തന്നെ; പ്രായം ഗ്ലാമറിന് തടസ്സം അല്ലെന്ന് ഇവര്‍ തെളിയിക്കുന്നു
അന്നും ഇന്നും കാജോളിനെ കാണാന്‍ ഒരു മാറ്റവുമില്ല. ഷാരൂഖ് ഖാനൊപ്പം വീണ്ടും കാജോള്‍ ഒന്നിയ്ക്കുന്ന ദില്‍വാലെയുടെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും. വയസ്സ് 41

40കളിലും ഹോട്ട് ലുക്കില്‍ തന്നെ; പ്രായം ഗ്ലാമറിന് തടസ്സം അല്ലെന്ന് ഇവര്‍ തെളിയിക്കുന്നു
പ്രായം മറച്ചു വയ്ക്കുന്ന ലുക്കാണ് ഇപ്പോഴും മാധുരിയ്ക്ക്. സമീപകാലത്തിറങ്ങിയ രണ്ട് ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മാധുരിയുടെ സൗന്ദര്യം ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. 48 വയസ്സായി മാധുരിയ്ക്ക്

40കളിലും ഹോട്ട് ലുക്കില്‍ തന്നെ; പ്രായം ഗ്ലാമറിന് തടസ്സം അല്ലെന്ന് ഇവര്‍ തെളിയിക്കുന്നു
ഡയിഞ്ചറസ് ഇഷ എന്ന ചിത്രത്തിലൂടെയാണ് 41 കാരിയായ കരിഷ്മ ഇപ്പോള്‍ തിരിച്ചു വന്നത്. സിനിമ പരാജയമായിരുന്നെങ്കിലും കരിഷ്മ വന്ന സന്തോഷമാണ് ആരാധകര്‍ക്ക്. ഏഴ് വയസ്സുള്ള കരിഷ്മയുടെ മകളും ഇതിനോടകം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു.

40കളിലും ഹോട്ട് ലുക്കില്‍ തന്നെ; പ്രായം ഗ്ലാമറിന് തടസ്സം അല്ലെന്ന് ഇവര്‍ തെളിയിക്കുന്നു
ഈ ഫോട്ടോ കണ്ടാല്‍ പറയുമോ ശില്‍പയ്ക്ക് 40 വയസ്സായി എന്ന്. ഇപ്പോഴും ബോളിവുഡില്‍ താരമൂല്യമൊട്ടും ഇടിയാത്ത താരമാണ് ശില്‍പ. ശില്‍പ ഷെട്ടി എന്ന അഭിനേത്രിയില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷയും നടി നിലനിര്‍ത്തുന്നു. റിയാലിറ്റി ഷോകളിലും സജീവമാണ് ശില്‍പ.

40കളിലും ഹോട്ട് ലുക്കില്‍ തന്നെ; പ്രായം ഗ്ലാമറിന് തടസ്സം അല്ലെന്ന് ഇവര്‍ തെളിയിക്കുന്നു
അമ്മായി അമ്മ ഹെലനിനെ പോലെ മല്ലിക അറോറ ഖാനും ബോളിവുഡില്‍ ഇന്നും തിളങ്ങുന്ന ഐറ്റം ഗേളാണ്. പ്രായം മല്ലികയെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. ഛയ്യാ ഛയ്യാ എന്ന പാട്ടിന് ചുവടുവച്ച അതേ മല്ലിക അറോറയാണ് ഇപ്പോഴും. ചുവടുകള്‍ക്ക് പോലും ഒരു താളപ്പിഴയില്ല. 42 വയസ്സായി

40കളിലും ഹോട്ട് ലുക്കില്‍ തന്നെ; പ്രായം ഗ്ലാമറിന് തടസ്സം അല്ലെന്ന് ഇവര്‍ തെളിയിക്കുന്നു
ഇപ്പോള്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തു വിട്ടു നില്‍ക്കുകയാണ് പ്രീതി. സണ്ണി ഡിയോളിന്റെ ബയ്യാജി സൂപ്പര്‍ഹിറ്റ് എന്ന ചിത്രം റിലീസിന് തയ്യാറായി നില്‍ക്കുന്നു. 40 വയസ്സാണ് പ്രീതിയുടെ പ്രായം

40കളിലും ഹോട്ട് ലുക്കില്‍ തന്നെ; പ്രായം ഗ്ലാമറിന് തടസ്സം അല്ലെന്ന് ഇവര്‍ തെളിയിക്കുന്നു
48 കാരിയായ ജൂഹി ചൗളയും ഇപ്പോഴും സുന്ദരിയാണ്. ഛലക് എന്‍ ഡസ്റ്ററിലാണ് ഇനി പ്രേക്ഷകര്‍ ജൂഹിയെ കാണാനിരിക്കുന്നത്

40കളിലും ഹോട്ട് ലുക്കില്‍ തന്നെ; പ്രായം ഗ്ലാമറിന് തടസ്സം അല്ലെന്ന് ഇവര്‍ തെളിയിക്കുന്നു
45 ആണ് മനീഷയുടെ പ്രായം. എന്നാല്‍ ഹന്‍സിക ഉള്‍പ്പടെയുള്ള നായികമാരുടെ അമ്മ വേഷം ചെയ്യുന്നു. ബോളിവുഡില്‍ 40 കാരികള്‍, നായികമാരുടെ അമ്മയായി അഭിനയിക്കാന്‍ മടിയ്ക്കുന്ന കാലത്ത് വെല്ലുവിളികളുള്ള വേഷം ചെയ്യാനാണ് മനീഷയ്ക്ക് താത്പര്യം.

Click it and Unblock the Notifications