For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ധനുഷ് പോയതോടെ നല്ലകാലമായോയെന്ന് ആരാധകർ'; ബോളിവുഡിൽ നിന്നടക്കം ഐശ്വര്യയ്ക്ക് അവസരങ്ങളുടെ പെരുമഴ!

  |

  പ്രണയിച്ച് വിവാഹിതരായ നിരവധി താരദമ്പതികൾ തെന്നിന്ത്യയിലുണ്ട്. അക്കൂട്ടത്തിൽ പതിനെട്ട് വർഷമായി മാതൃക ദമ്പതികളെപ്പോലെ ജീവിച്ച് ആരാധകരുടെ മനം കവർന്നവരാണ് ധനുഷും ഐശ്വര്യയും. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചത്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചനം അറിയിച്ചത്. 2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുണ്ട്.

  '‌ഒരുമയെന്നാൽ ഇതാണ്... സുഹാനയുടെ മനസറിയുന്നവർ'; വൈറലായി ബഷീറിന്റേയും മഷൂറയുടേയും പുതിയ വീഡിയോ!

  വളർച്ചയുടെയും മനസിലാക്കലിൻറെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടെയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിൻറെയും ഐശ്വര്യയുടെയും കുറിപ്പിൽ പറയുന്നു. 'സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ... മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്.'

  'വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കണം'; ഡോക്ടറെ ഉപദേശിച്ച് വശത്താക്കാൻ മണികണ്ഠൻ ശ്രമിക്കുന്നു?

  'പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ' എന്നായിരുന്നു ഇരുവരും കുറിച്ചത്. രജനീകാന്തിൻറെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ദേവയുടെ സംഗീതത്തിൽ രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ൽ പാടിയെങ്കിലും ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല.

  2003ൽ പുറത്തിറങ്ങിയ വിസിൽ എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012ൽ പുറത്തെത്തിയ ത്രീ എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി. ആദ്യത്തെ തന്റെ സംവിധാന സംരംഭത്തിലും മുൻ ഭർത്താവായ ധനുഷിനെ തന്നെയാണ് ഐശ്വര്യ നായകനാക്കിയത്. ശ്രുതി ഹാസനായിരുന്നു നായികയായത്. ത്രീക്ക് ശേഷം 2015ൽ വയ് രാജ വയ് എന്ന സിനിമയും ഐശ്വര്യ ധനുഷ് സംവിധാനം ചെയ്തിരുന്നു. വിവാഹ മോചനത്തിന് ശേഷം ഐശ്വര്യ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. മാത്രമല്ല ബോളിവുഡിൽ നിന്നും വരെ താരത്തിന് അവസരങ്ങൾ വരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.

  ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് ഹിന്ദി സിനിമകളിൽ നിന്നും സംവിധാനം ചെയ്യാനുള്ള നിരവധി ഓഫറുകൾ തനിക്ക് വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും എന്നാൽ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്നും സമീപഭാവിയിൽ ഹൃത്വിക് റോഷനും രൺവീർ സിംഗിനുമൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഐശ്വര്യ പറഞ്ഞത്. അച്ഛൻ രജനികാന്തിനെ വെച്ച് ഒരു സിനിമ ചെയ്യാൻ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ഐശ്വര്യ നൽകിയത്. 'ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരാധികയായി ജീവിതം ആസ്വദിക്കുകയാണ് എന്നിരുന്നാലും അവസരം വന്നാൽ സംവിധാനം ചെയ്യും' ഐശ്വ​ര്യ കൂട്ടിച്ചേർത്തു.

  ഇന്ത്യൻ സിനിമ മൊത്തത്തിൽ വികസിച്ചുവെന്നും പ്രേക്ഷകർ ഇതിന് വലിയ കാരണമായെന്നും ഐശ്വര്യ പറഞ്ഞു. സിനിമാ പ്രവർത്തകർക്ക് ബോക്‌സിന് പുറത്ത് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും പുതിയതും വ്യത്യസ്തവുമായ ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കാനും പ്രേക്ഷകർ ശ്രമിക്കുന്നുണ്ടെന്നും അത് മുന്നോട്ട് ഇന്ത്യൻ സിനിമയുടെ മുന്നോട്ട് പോകലിനുള്ള വലിയ വഴിയായിട്ടാണ് തോന്നുന്നതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വാത്തിയാണ്. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന വാത്തിയിൽ സംയുക്ത മേനോനാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോ​ഗമിക്കുകയാണ്. ഒരു കോളേജ് അധ്യാപകനായിട്ടാണ് ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നത് എന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

  Read more about: dhanush
  English summary
  Aishwaryaa Rajinikanth Career Gets A Boost After Her Break-up With Dhanush?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X