മലയാളത്തിലെ ഭാഗ്യ നായികയായി ഐശ്വര്യ ലക്ഷ്മി! തുടരെ വമ്പന്‍ വിജയചിത്രങ്ങള്‍! ആഘോഷിച്ച് താരം! കാണൂ

By Prashant V R

നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടിയ്ക്ക് കരിയറില്‍ വഴിത്തിരിവായത് മായാനദി എന്ന ചിത്രമായിരുന്നു. മായാനദിയിലെ അപ്പുവിനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതോടെ ആയിരുന്നു ഐശ്വര്യയും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ചിത്രത്തില്‍ അപര്‍ണ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം തന്നെ നടി നടത്തി.

മായാനദിക്കു ശേഷം ഫഹദ് ഫാസിലിനൊപ്പമുളള വരത്തന്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. വരത്തനും വിജയമായതോടെ മലയാളത്തിലെ ഭാഗ്യ നായികയായി മാറിയിരിക്കുകയാണ് ഐശ്വര്യ. നിലവില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ അഭിനയിച്ച മൂന്ന് ചിത്രങ്ങളും വമ്പന്‍ വിജയമായത് നടി ആഘോഷിച്ചിരുന്നു. പുതിയ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷം നടന്നത്.

മായാനദിയിലെ അപ്പുവായി

മായാനദിയിലെ അപ്പുവായി

മായാനദിയിലെ അപ്പുവായി പ്രേക്ഷകരെ അതിശയിപ്പിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. ടൊവിനോ തോമസിനൊപ്പം മികച്ച പ്രകടനം തന്നെയായിരുന്നു നടി നടത്തിയിരുന്നു. പ്രണയ ജോഡികളായി ഇവര്‍ ജീവിക്കുക തന്നെ ചെയ്തു. മലയാളത്തില്‍ അടുത്തിടെ തിളങ്ങിയ നായികമാരില്‍ മുന്‍നിരയിലാണ് ഐശ്വര്യ ലക്ഷ്മിയുടെ സ്ഥാനം. അഭിനയിച്ച കഥാപാത്രങ്ങളൊക്കെ തന്നെയും മികവുറ്റതാക്കാന്‍ നടിക്ക് സാധിച്ചിരുന്നു. സാധാരണയായി കാണാറുളള നടിമാരില്‍നിന്നും വ്യത്യസ്തമായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനം.

വരത്തന്‍ എന്ന ചിത്രം

വരത്തന്‍ എന്ന ചിത്രം

ഐശ്വര്യ ലക്ഷ്മിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയത് വരത്തന്‍ എന്ന ചിത്രം മാത്രമായിരുന്നു.അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയിരുന്നു. ഫഹദിനൊപ്പം മല്‍സരിച്ചുളള അഭിനയം തന്നെയായിരുന്നു ഐശ്വര്യ ലക്ഷ്മി പുറത്തെടുത്തത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം കൂടിയായിരുന്നു വരത്തന്‍. സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ വില്ലനായി എത്തിയ ഷറഫുദ്ദീനും മികച്ച പ്രകടനം നടത്തി.

ഹാപ്പി ഹാട്രിക്ക് ടു മീ

ഹാപ്പി ഹാട്രിക്ക് ടു മീ

വരത്തന്റെ നൂറാം ദിനം അടുത്തിടെയായിരുന്നു കഴിഞ്ഞത്. വരത്തനും ഹിറ്റായതോടെ മൂന്ന് ചിത്രങ്ങള്‍ അടുപ്പിച്ച് ഹിറ്റായതിന്റെ സന്തോഷത്തിലായിരുന്നു ഐശ്വര്യ ലക്ഷ്മി. മൂന്ന് സിനിമകളുടെയും വിജയം ഒരുമിച്ചായിരുന്നു ഇത്തവണ നടി ആഘോഷിച്ചത്. പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവിന്റെ സെറ്റില്‍ വെച്ചായിരുന്നു ഈ ആഘോഷം. ഐശ്വര്യ തന്നെയായിരുന്നു ആഘോഷത്തിന്റെ ചിത്രം സ്റ്റാറ്റസായി ഇട്ടത്. ഹാപ്പി ഹാട്രിക്ക് ടു മീ എന്നായിരുന്നു നടി കുറിച്ചിരുന്നത്.

വിജയ് സൂപ്പറും പൗര്‍ണമിയും

വിജയ് സൂപ്പറും പൗര്‍ണമിയും

വരത്തനു ശേഷം വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. സിനിമ അടുത്ത വര്‍ഷമാദ്യം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായിട്ടാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ആസിഫ് അലി -ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് വിജയ് സൂപ്പറും പൗര്‍ണമിയും . ചിത്രത്തിന്റെ ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

മിഥുന്‍ മാനുവല്‍ തോമസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. ചിത്രത്തില്‍ കാളിദാസിന്റൈ നായികയായിട്ടാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കാളിദാസിനൊപ്പം തുല്യ പ്രാധാന്യമുളള റോളിലാണ് നടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ പോസ്റ്ററിന് ലഭിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X