മഞ്ഞ ഉടുപ്പിട്ട് പോയ ദിവസമാണ് മോശം സ്പര്‍ശമുണ്ടായത്! മഞ്ഞ സാരി സമ്മാനമായി കിട്ടിയതിനെ പറ്റി ഐശ്വര്യ ലക്ഷ്മി

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ നിവിന്‍ പോളിയുടെ നായികയായിട്ടാണ് ഐശ്വര്യ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈ നിറയെ സിനിമകളാണ് ഐശ്വര്യ തേടിയെത്തിയത്.

ഇറങ്ങുന്ന ഓരോ സിനിമകളും വിജയമായതോടെ ഐശ്വര്യയുടെ താരമൂല്യവും വര്‍ദ്ധിച്ചു. ഡോക്ടറായി കരിയര്‍ തിരഞ്ഞെടുത്തതിനുശേഷമാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. എന്നാല്‍ വളരെ ചെറുപ്പത്തിലെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെപ്പറ്റി പറയുകയാണ് നടി ഇപ്പോള്‍.

aiswarya-lakshmi

മഞ്ഞ നിറമുള്ള വസ്ത്രം ധരിക്കാറില്ലായിരുന്നു എന്നും ആ കളറിലുള്ള വസ്ത്രം ധരിച്ചപ്പോള്‍ തനിക്ക് നേരിടേണ്ടി വന്നത് മോശപ്പെട്ട അനുഭവവുമായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. ചെറുപ്പത്തിലുണ്ടായ അനുഭവം പിന്നീടുള്ള ജീവിതത്തില്‍ വലിയൊരു ട്രോമയായി മാറി എന്നും എന്നാല്‍ അതിനെ മറികടന്നത് എങ്ങനെയാണെന്നുമാണ് നടിയിപ്പോള്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

'മായാനദി കഴിഞ്ഞു വരത്തന്‍ എന്ന സിനിമ വന്നു. ആ ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടിക്കുള്ള ഒരു അവാര്‍ഡ് കിട്ടുന്നത്. അന്ന് കണ്‍ കട്ടാല ബ്രാന്‍ഡ് ഉടമകളുടെ ഒരു സമ്മാനം തേടി വന്നു. ഇളം മഞ്ഞ നിറമുള്ള ഓര്‍ഗന്‍സ് സാരിയില്‍ സില്‍വര്‍ എംബ്രോഡറിയുള്ളത്. സത്യത്തില്‍ മഞ്ഞ നിറമുള്ള വസ്ത്രം ഞാന്‍ ഇടാറില്ലായിരുന്നു. മഞ്ഞയോട് ഭീതിയും വെറുപ്പും ആയിരുന്നു.

aiswarya-lakshmi

ചെറുപ്പത്തില്‍ മഞ്ഞ നിറത്തില്‍ സ്‌ട്രോബെറിയുടെ ചിത്രങ്ങള്‍ ഉള്ള ഒരു സ്‌കേര്‍ട്ട് എനിക്ക് ഉണ്ടായിരുന്നു. ആ ഉടുപ്പണിഞ്ഞ സന്തോഷത്തോടെ പുറത്തുപോയ അന്നാണ് എനിക്ക് മോശം സ്പര്‍ശം നേരിടേണ്ടി വന്നത്. ആ ട്രോമയില്‍ നിന്ന് എന്റെ മനസ്സിനെ മോചിപ്പിക്കാനാണ് ദൂരെ നിന്നും ആ മഞ്ഞ സാരി തേടി വന്നതെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.

ആ സാരിയുടുത്ത് അവാര്‍ഡ് വാങ്ങിയതിനു ശേഷം സംസാരിക്കാനായി വിളിച്ചപ്പോള്‍ സ്റ്റേജില്‍ നിന്ന് ഒറ്റ കരച്ചിലായിരുന്നു. എന്നോ മനസ്സില്‍ കടന്നു പിടിച്ച അപമാനവും ഭീതിയും ആ നിമിഷത്തില്‍ അഴിഞ്ഞുവീണു പോയിട്ടുണ്ടാവും. പിന്നെ മഞ്ഞ ഉടുപ്പുകളോട് ഭയമുണ്ടായിട്ടില്ല' എന്നാണ് ഐശ്വര്യ പറയുന്നത്.

സാരിയോട് ഇഷ്ടമുണ്ടെങ്കിലും സാരികള്‍ ധാരളമായി വാങ്ങിക്കൂട്ടാറില്ല. അലമാരയില്‍ സൂക്ഷിച്ചു വച്ചിട്ടുള്ളത് കൂടിയാല്‍ പത്ത് സാരിയാകും. സാരിയോട് ഇമോണല്‍ കണക്ട് തോന്നിയാലേ വാങ്ങുകയുള്ളുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: aiswarya lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X