Don't Miss!
- News
'സത്രീകളെ ശല്യം ചെയ്തു, മർദ്ദനം'; വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
മലയാളത്തിലെ സൂപ്പര്‍താരം അവിടെ ഉണ്ടായിരുന്നത് എനിക്ക് ആശ്വാസമായി,തുറന്നുപറഞ്ഞ് ഐശ്വര്യലക്ഷ്മി
മായാനദി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും മായാനദിയാണ് നടിയുടെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മായാനദിക്ക് പിന്നാലെ മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി ഐശ്വര്യ ലക്ഷ്മി മാറിയിരുന്നു. മോളിവുഡില്‍ തുടര്‍ച്ചയായി വിജയചിത്രങ്ങള്‍ ലഭിച്ച നായിക കൂടിയായിരുന്നു ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും നടി സിനിമകള്‍ ചെയ്തിരുന്നു.
തമിഴ് സൂപ്പര്‍താരങ്ങളായ ധനുഷ്, വിശാല്‍ തുടങ്ങിയവരുടെ നായികയായിട്ടാണ് ഐശ്വര്യലക്ഷ്മി അഭിനയിച്ചിരുന്നത്. ധനുഷിനൊപ്പം കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രം ജഗമേ തന്ദിരത്തിലാണ് ഐശ്വര്യ അഭിനയിച്ചിരുന്നത്. ധനുഷിനൊപ്പം അഭിനയിച്ചപ്പോള്‍ തനിക്ക് ഭാഷ ഒരു പ്രധാന പ്രശ്നമായിരുന്നു എന്ന് നടി തുറന്നുപറഞ്ഞിരുന്നു.

ഭാഷ അധികം അറിയാത്തതുകൊണ്ട് ധനുഷ് പറഞ്ഞ ചില തമാശകള്‍ തനിക്ക് മനസിലായില്ലെന്നും നടി പറയുന്നു. തമിഴില്‍ നിന്ന് ഡ്രീം പ്രോജക്ട്സ് വന്നു. മണിരത്നം സാറിനൊപ്പമൊരു സിനിമ എന്റെ കരിയറിലെ എറ്റവും വലിയ സ്വപ്നമായിരുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ചിത്രീകരണം കഴിഞ്ഞിട്ടില്ല.

തമിഴില്‍ ഇത് വരെ മൂന്ന് സിനിമകള്‍ കഴിഞ്ഞു. അതില്‍ ആദ്യ ചിത്രം ആക്ഷന്‍ റിലീസായി. മറ്റൊരു സിനിമയായ ജഗമേ തന്ദിരത്തിന്റെ ചിത്രീകരണം കഴിഞ്ഞു. ധനുഷ് സാറായിരുന്നു നായകന്. ലണ്ടനിലായിരുന്നു ചിത്രീകരണം മുഴുവന്‍. കുറച്ചുനാള്‍ വിദേശത്തായത് കൊണ്ടാകാം ഗ്യാപ്പ് ഫീല്‍ ചെയ്യുന്നത്.

ധനുഷ് സാറിന്റെയടുത്ത് നമുക്ക് വലിയ ബഹുമാനമല്ലേ. അധികം സംസാരിച്ച് കുളമാക്കാന്‍ നിന്നില്ല ഞാന്‍. സിനിമാ സെറ്റില്‍ ആകെയുണ്ടായിരുന്ന പ്രശ്നം ഭാഷ അത്ര പെട്ടെന്ന് പിടികിട്ടാത്തത് കൊണ്ട് തമാശയൊന്നും മനസിലാകില്ല എന്നതായിരുന്നു. പിന്നെ കാര്യമറിയാതെ ചുമ്മാ സൈഡില്‍ നിന്ന് ഞാനും ചിരിക്കും. പക്ഷേ ആ ചിത്രത്തില്‍ ജോജു ചേട്ടന് ഉണ്ട്.

ചേട്ടന് ഉളള ദിവസങ്ങളില്‍ സീന്‍ വേറെയാണ്. ഞങ്ങള്‍ തമാശയൊക്കെ പറഞ്ഞു ആകെ മേളമാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അതേസമയം ജോജു ജോര്‍ജ്ജ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ജഗമേ തന്ദിരം. ജോസഫിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ജോജുവിന് തമിഴിലും അവസരം ലഭിച്ചത്.

അതേസമയം തമിഴ് സിനിമകള്‍ക്ക് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് ഐശ്വര്യ ലക്ഷ്മി. നടിയുടെതായി അടുത്തിടെ പുതിയ സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. നിവിന്‍ പോളിയുടെ എറ്റവും പുതിയ ചിത്രം ബിസ്മി സ്പെഷ്യലില്‍ നായിക ഐശ്വര്യ ലക്ഷ്മിയാണ്. കൂടാതെ നടിയുടെ പിറന്നാള്‍ ദിനത്തില്‍ അര്‍ച്ചന 31 നോട്ട്ഔട്ട് എന്ന ചിത്രം കൂടി പ്രഖ്യാപിച്ചിരുന്നു. സിനിമയില്‍ ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായിട്ടാണ് എത്തുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ ശെല്വന്, ധനുഷിന്റെ ജഗമേ തന്ദിരം തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന തമിഴ് ചിത്രങ്ങള്‍.
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ