വീണ്ടും ആഷിഖ് അബുവും ഐശ്വര്യ ലക്ഷ്മിയും!! ഒരു ഹിമാലയൻ ലൗ സ്റ്റോറി, സിനിമയെ വെല്ലും, കാണൂ
സിനിമയെ കാലും പ്രേക്ഷകരുടെ മനസ്സിൽ വളരെ വേഗം കയറി കൂടുന്നത് പരസ്യങ്ങളാണ്. പല പരസ്യങ്ങളും ഒരു തവണ കണ്ടാൽ മതി അത് വളരെ വേഗം തന്നെ പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റിക്കോളും. എപ്പോഴും മിൽമയുടെ പരസ്യങ്ങൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ഫഹദ് പാസിലും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മിൽമയുടെ പരസ്യത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രം വന്നതിനു ശേഷമായിരുന്നു ചിത്രത്തിലെ അതേ ഗെറ്റപ്പിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ടു കൊണ്ടുള്ള മിൽമയുടെ പരസ്യം എത്തിയത്. ആദ്യ കാഴ്ചയിൽ ഫഹദ്- പോത്തേട്ടൻസ് ടീമിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലറാറോ എന്നുളള സംശയം പോലും പ്രേക്ഷകർക്ക് തോന്നിയിരുന്നു.
ഇപ്പോഴിത മിൽമയുടെ പുതിയ പരസ്യം എത്തിയിട്ടുണ്ട്. ആദ്യ പരസ്യം പോലെ ആഷിഖ് അബു തന്നെയാണ് രണ്ടാമത്തെ പരസ്യത്തിന്റേയും സംവിധായകൻ. ഒരു ഹിമാലയൻ ലവ് സ്റ്റോറി എന്ന് പേര് നൽകിയിരിക്കുന്ന പരസ്യ ചിത്രം ഐസ്ക്രീം കഫേയിടെ പശ്ചാത്തലത്തിലാണ് മുന്നോട്ട് പോകുന്നത്. മൂന്ന് സുഹൃത്തുക്കളുടെ സിനിമ ചർച്ചയാണ് പ്രമേയം. ശ്രീനാഥ് ഭാസി, ബേസിൽ ജോസഫ്, വിശാഖ് നായർ എന്നിവർക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആൻ സലീം, ജാഫർ ഇടുക്കിയും പരസ്യത്തിലുണ്ട്. രണിദിവെയാണ് ഛയാഗ്രാഹണം. യാക്സൻ ഗാരി പെരേര, നേഹ നായർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ്. മികച്ച സ്വീകാര്യതയാണ് പരസ്യത്തിന് ലഭിത്ചിരിക്കുന്നത്.


Click it and Unblock the Notifications











