മുണ്ടും മടക്കി കുത്തി ഐശ്വര്യ ലക്ഷ്മി!! താരത്തിന്റെ പുതിയ ഗെറ്റപ്പ് കലക്കി, കാണൂ
ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷമി. നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ എത്തിയത്. പിന്നീട് വളരെ കുറച്ച് ചിത്രങ്ങൾ മാത്രമായിരുന്നു ചെയ്തതെങ്കിലും ഇവ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മലയാള സിനിമയിൽ പുതുമുഖ താരങ്ങൾക്ക് അധികം പഞ്ഞമില്ല. ദിനം പ്രതി അഭിനയ മോഹവുമായി നിരവധി പേരാണ് എത്തുന്നത്. എന്നാൽ ഇവരുടെ ഇടയിൽ നിന്ന് സിനിമയിലെ മുൻനിര താരങ്ങളുടെ ഇടയിലേയ്ക്ക് വരുക എന്നത് ഏറെ കഠിനകരമായ കാര്യമാണ്.

സിനിമ പശ്ചാത്തലമില്ലാതെ സിനിമയിൽ എത്തിയ താരമാണ ഐശ്വര്യ ലക്ഷ്മി. വളരെ ലളിതമായ പെരുമാറ്റമാണ് ഐശ്വര്യയെ പ്രേക്ഷകരിലേയ്ക്ക് വേഗം അടുപ്പിക്കുന്നത്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് ഐഷു. വെറൈറ്റി ചിത്രങ്ങളും മറ്റും താരം ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിത ഐഷു തന്റെ വ്യത്യസ്തമായ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. റ്റി ഷർട്ട് ഇട്ട് മുണ്ടും മടക്കി കുത്തി നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ഇതിനു മുൻപും ഇത്തരത്തിലുളള വ്യത്യസ്ത ചിത്രങ്ങള്ഡ താരം പങ്കുവെയ്ക്കാറുണ്ട്. പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്സ് ഡേയാണ് ഐശ്വര്യയുടെ പുറത്താനുളള ചിത്രം.


Click it and Unblock the Notifications











