ഐശ്വര്യ ലക്ഷ്മിയ്ക്ക് നായ്ക്കുട്ടികളെ ഇത്രയും ഇഷ്ടമോ!! താരത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു..

വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചതെങ്കിലും ചെയ്ത എല്ലാ ചിത്രങ്ങളിലും തന്റേതായ ഒപ്പ് പതിപ്പിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി 2017 ൽ‌ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ വെളളിത്തിരയിൽ എത്തിയത്. അതേ വർഷം തന്നെ പുറത്തു വന്ന ടൊവിനോയ്ക്കെപ്പമുളള മായാനദി സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുകയായിരുന്നു. ഫഹദിനോടൊപ്പമുളള വരത്തനും വിജയ് സൂപ്പറാണ് പൗർണ്ണമിയും അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന ചിത്രവും ഐശ്വര്യയുടെ ഗ്രാഫ് ഉയർത്തിയിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ചെയ്തതെങ്കിലും രണ്ട് വർഷം കൊണ്ട് കൈനിറയെ പുരസ്കാരങ്ങളായിരുന്നു താരത്തെ തേടി എത്തിയത്.

aiswarya lekshmi

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. താര ജാഡകളില്ലാതെ തന്റെ വിശേഷങ്ങളും സുഹൃത്തുക്കളെ ട്രോളാനും ഐഷു തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ആക്ടീവാകാറുണ്ട്. കൂടാതെ തനിയ്ക്ക് വരുന്ന മോശം കമന്റുകൾക്കും മറ്റും കൃത്യമായ മറുപടിയും താരം കൊടുക്കാറുണ്ട്.

ചെറിയ സമയം കൊണ്ട് മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ പട്ടികയിലേയ്ക്ക് ഉയരൻ ഐശ്വര്യ ലക്ഷ്മിയ്ക്ക് കഴിഞ്ഞിരുന്നു, മോഡലിങ്ങിൽ നിന്ന് അഭിനയ ലോകത്തിലേയ്ക്ക് ചുവട് വെച്ച താരമാണ് ഐഷു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത് നായ്ക്കുട്ടികൾക്കൊപ്പമുളള താരത്തിന്റെ ചിത്രങ്ങളാണ്. ഐശ്വര്യ ലക്ഷ്മി തന്നെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായിലൂടെയാണ് താരം നായ്ക്കുട്ടിക്കളുമായുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

aiswraya
 aiswaraya 3

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X