മമ്മൂട്ടിയുടെ പിന്നാലെ ഐശ്വര്യ റായിയും! 45 ലും തിളങ്ങുന്ന സൗന്ദര്യം! പിറന്നാളുകാരിക്ക് ആശംസയോടെ...

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ഐശ്വര്യ റായിയുടെ പിറന്നാളാണ് നവംബര്‍ ഒന്നിന്. 45 ന്റെ ചെറുപ്പവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മുന്നേറുകയാണ് താരം. സിനിമയില്‍ മാത്രമല്ല പരസ്യങ്ങളിലും ഈ താരം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ക്ഷണനേരം കൊണ്ടാണ് താരത്തെക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോയും വൈറലാവാറുള്ളത്. മോഡലിംഗ് രംഗത്തുനിന്നുമാണ് ഈ താരം സിനിമയിലേക്കെത്തിയത്. 1994 ലെ ലോകസുന്ദരി പട്ടം നേടിയത് താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരി ആരാണെന്ന് ചോദിച്ചാല്‍ പലരും പറയാറുള്ളത് ഈ താരത്തിന്റെ പേരാണ്.

അഭിഷേക് ബച്ചനുമായുള്ള പ്രണയവും ആ പ്രണയം വിവാഹത്തില്‍ കലാശിച്ചതുമൊക്കെ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഓണ്‍സ്‌ക്രീനില്‍ മികച്ച ജോഡികളായി തുടരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഗുരുവിന്റെ ചിത്രീകരണത്തിനിടയില്‍ വെച്ചായിരുന്നു അഭിഷേക് ഐശ്വര്യയോട് പ്രണയം തുറന്നുപറഞ്ഞത്. ബോളിവുഡ് ഒന്നടങ്കം കൊണ്ടാടിയ താരവിവാഹം കൂടിയായിരുന്നു ഇത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകളുടെ ജനനത്തോടനുബന്ധിച്ച് താരം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവാസനിപ്പിച്ച് താരം തിരികെ സിനിമയിലേക്കെത്തിയിട്ടുണ്ട്. വിവാഹ ശേഷം ഈ ദമ്പതികള്‍ സ്‌ക്രീനില്‍ ഒരുമിച്ചിരുന്നില്ല. അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Aiswaraya

ആരാധകരും സിനിമാപ്രേമികളുമെല്ലാം ഒരുപോലെ ചോദിക്കുന്ന കാര്യമാണ് താരത്തിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച്. ജീവിതത്തില്‍ പല കാര്യങ്ങളും സംഭവിക്കും. എന്നാല്‍ അതേക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടാതെ മുന്നേറുകയാണ് താനെന്ന് താരം പറയുന്നു. കടുത്ത യാഥാര്‍ത്ഥ്യത്തിലൂടെ കടന്നുപോകേണ്ടതായി വരുമെന്നും അവയെയൊക്കെ വളരെ അനായാസമായി തരണം ചെയ്യാനും നമുക്ക് കഴിയണമെന്നും എന്നും സന്തോഷവതിയായിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമൊക്കെയാണ് താരത്തിന് പറയാനുള്ളത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഈ താരം മുഖ്യ ആകര്‍ഷണമായി മാറാറുമുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താരറാണിക്ക് പിറന്നാളാശംസ നേര്‍ന്ന് സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്. ഇത്തവണത്തെ ആഘോഷത്തെക്കുറിച്ചും ചിത്രങ്ങള്‍ പുറത്തുവരുന്നതിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X