'കീപ്പ് ഇന്‍ ടച്ച്', ഐശ്വര്യ ഒരു ബൊക്ക കൊടുത്തയച്ചു; ധനുഷുമായി പ്രണയം മുതല്‍ വേര്‍പിരിയല്‍ വരെ

രജിനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജിനികാന്തും നടന്‍ ധനുഷും വിവാഹ ജീവിതം ഔദ്യോഗികായി അവസാനിപ്പിക്കുന്നതിനായി മ്യൂച്ച്വല്‍ ഡിവോഴ്‌സ് പെറ്റീഷന്‍ നല്‍കിയെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം മുതല്‍ കേട്ടുകൊണ്ടിരിക്കുന്നത്. 2022ലാണ് ഇരുവരും വേര്‍പിരിയുന്നതായി ആദ്യം പ്രഖ്യാപിക്കുന്നത്. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് 20ഓളം വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കാനുള്ള ഔദ്യോഗിക നടപടികളിലേക്ക് തിരിഞ്ഞത്.

പിരിഞ്ഞ് തന്നെ ജീവിക്കുമ്പോഴും ഇരുവരും മക്കള്‍ക്കായി ഒന്നിക്കുന്നുവെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്ന് വ്യക്തമായിരിക്കുകയാണ്. 2004ലാണ് ഇരുവര്‍ വിവാഹിതരാകുന്നത്. കാതല്‍ കൊണ്ടേന്‍ എന്ന സിനിമ റിലീസായ ദിവസത്തെ ആദ്യത്തെ ഷോ കാണാന്‍ എത്തിയപ്പോഴാണ് ധനുഷ് ആദ്യമായി ഐശ്വര്യയെ കാണുന്നത്.

dhanush

സിനിമ കഴിഞ്ഞ് താന്‍ മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് സിനിമയുടെ ഓണര്‍ തന്നെ രജിനികാന്തിന്റെ മക്കളായ ഐശ്വര്യയെയും സൗന്ദര്യയെയും പരിചയപ്പെടുത്തുന്നത്. പരസ്പരം ഒരു ഹായ് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധനുഷ് പറഞ്ഞിരുന്നു. അടുത്ത ദിവസം തനിക്ക് 'ഗുഡ് വര്‍ക്ക്, കീപ്പ് ഇന്‍ ടച്ച്' എന്ന് എഴുതിയ കാര്‍ഡോഡുകൂടി ഒരു ബൊക്ക അയച്ചു. ഞാന്‍ അത് വളരെ ഗൗരവമായി തന്നെയാണ് കണ്ടത്. അവള്‍ എന്നെക്കാള്‍ രണ്ട് വയസിന് മൂത്തതായിരുന്നു. ഞങ്ങള്‍ പരിചയപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷം വിവാഹവും കഴിച്ചുവെന്നാണ് ധനുഷ് ഇവരുടെ ബന്ധത്തെക്കുറിച്ച് അന്ന് പറഞ്ഞത്.

2004ല്‍ വലിയ ആര്‍ഭാടത്തോടെ നടത്തിയ വിവാഹമായിരുന്നു ഐശ്വര്യയുടെയും ധനുഷിന്റെയും. 2006ല്‍ ഇരുവര്‍ക്കും ആദ്യത്തെ മകന്‍ ജനിച്ചു. അവന് യാത്രയെന്നാണ് പേരിട്ടത്. 2010ല്‍ ലിംഗ എന്ന രണ്ടാമത്തെ മകനും ജനിച്ചു. 2012ലാണ് സംവിധായികയായി വേഷമണിഞ്ഞ ഐശ്വര്യ ധനുഷിനെ നായകനാക്കി 3 എന്ന ചിത്രമെടുക്കുന്നത്. അനിരുദ്ധ് എന്ന കമ്പോസറുടെ തുടക്കവും 3 ആയിരുന്നു. ഐശ്വര്യയുടെ കസിന്‍ കൂടിയായ അനിരുദ്ധിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത് ധനുഷ് ആണ്.

ചിത്രത്തിലെ വൈ ദിസ് കൊലവെറി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ ഐശ്വര്യ കൊടുത്ത ഒരു അഭിമുഖത്തില്‍ ഐശ്വര്യ, ആ ഗാനം ഹിറ്റായെങ്കിലും അത് സിനിമയെ വിചാരിക്കാത്ത ഹൈപ്പില്‍ കൊണ്ടു പോയെന്നും അത് സിനിമയുടെ കഥാ പശ്ചാത്തലത്തിന് ചേര്‍ന്നതായിരുന്നില്ലെന്നും പറഞ്ഞിരുന്നു.

2021 വരെയും ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായുള്ള സൂചനകള്‍ ഇല്ലായിരുന്നു. ആ വര്‍ഷം അസുരന്‍ എന്ന ചിത്രത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അതേ വര്‍ഷം തമിഴിലെ സമഗ്ര സംഭാവനയ്ക്ക് രജിനികാന്തിന് ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡും ലഭിച്ചിരുന്നു. അന്ന് ഐശ്വര്യ ഇരുവരുടെയും ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതിന് ക്യാപ്ഷനായി നല്‍കിയത് 'ഇവര്‍ എന്റെയാണ്...ഇത് ചരിത്രമാണ്'. എന്നാണ്.

എന്നാല്‍ എല്ലാം മാറി മറിഞ്ഞത് പെട്ടെന്നാണ്. 2022 ജനുവരിയില്‍ സോഷ്യല്‍ മീഡിയയില്‍ ധനുഷ് പങ്കുവെച്ച പോസ്റ്റ് കണ്ട് ആരാധകര്‍ തന്നെ ഞെട്ടി; സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം നന്മ ആഗ്രഹിക്കുന്നവരും 18 വര്‍ഷമായി ഒരുമിച്ച് കൊണ്ടുപോകുന്ന ജീവിതമാണ്. പരസ്പരം മനസിലാക്കലിന്റെയും വിട്ടുകൊടുക്കലിന്റെയും സ്വീകരിക്കലുകളുടെയും വളര്‍ച്ചയുടെയും വഴിയിലൂടെയുള്ള യാത്രയായിരുന്നു.

എന്നാല്‍ ഇന്ന് ഞങ്ങള്‍ രണ്ട് വ്യത്യസ്ത പാതകള്‍ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന രീതിയില്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ പരസ്പരം മനസിലാക്കാനുള്ള ശ്രമത്തിലാണ്. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച് ഇത് കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് ആവശ്യമായ സ്വകാര്യത തരേണ്ടതുണ്ട് എന്നുമാണ് ധനുഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

dhanush

എന്നാല്‍ ഇരുവരും പിരിയാനുള്ള കാരണമെന്താണെന്ന് തിരയുകയാണ് ഇന്നും സോഷ്യല്‍ മീഡിയ. ധനുഷ് ജോലി കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. അതേസമയം ധനുഷിന് 3 കഴിഞ്ഞ സമയത്ത് ശ്രുതി ഹാസനുമായും അത് കഴിഞ്ഞ് അമലപോളുമായടക്കം വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

ഇതെല്ലാമാണ് ഡിവോഴ്‌സിലേക്ക് വഴിവെച്ചതെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്ത് തന്നെയായാലും ഇരുവരും വ്യക്തമായ കാരണങ്ങള്‍ പങ്കുവെച്ചിട്ടില്ല. മക്കളായ യാത്രയുടെയും ലിംഗയുടെയും കാര്യത്തില്‍ ഇരുവരും വലിയ ശ്രദ്ധയാണ് ചെലുത്തുന്നത്. മക്കളെ ഒരുമിച്ച് തന്നെ വളര്‍ത്തുമെന്നും ധനുഷ് പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X