ആനയെ വെച്ച് സംവിധാനം ചെയ്യുന്നത് വലിയ ടാസ്‌കാണ്, വന്നപ്പോഴാണ് മനസിലായത്, അനുഭവം പങ്കുവെച്ച് ടിനു പാപ്പച്ചന്‍

'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയിരുന്ന ടിനു ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'അജഗജാന്തരം'. ചിത്രം റിലീസിനെത്തുകയാണ്. ഡിസംബർ 23 ന് ആണ് തിയേറ്ററിൽ എത്തുന്നത്. ആക്ഷൻ ചിത്രമായ അജഗജാന്തരം ഉത്സവപ്പറമ്പില്‍ നടക്കുന്ന കഥയാണ്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

ആന്റണി വർഗീസിനോടൊപ്പം ചെമ്പൻ വിനോദ്, സാബു മോൻ, അർജുൻ അശോകൻ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഉത്സവ പറമ്പിൽ നടക്കുന്ന കഥയായത് കൊണ്ട് തന്നെ ആനയും ഒരു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിത ആനയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകൻ ടിനു. ആനയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് അത്ര എളുപ്പമായിരുന്നില്ലെന്നാണ് സംവവിധായകൻ പറയുന്നത്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 ആനയെ വെച്ചുളള  സിനിമ

ആനയെ വെച്ച് സിനിമ ചെയ്യുക വലിയ ടാസ്ക്ക് ആണെന്നാണ് ടിനു പറയുന്നത്. കഥ കേട്ട സമയത്ത് ആനയല്ലെ വരട്ടെ എന്നാണ് കരുതിയത്. പക്ഷെ ആന വന്ന് കഴിഞ്ഞപ്പോഴാണ് അതിലെ ടാസ്‌ക് മനസിലായത്. ക്യാമറ വെച്ച് ആനക്ക് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് ടിനു പാപ്പച്ചന്‍ പറയുന്നു. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ''... ആനയെ വെച്ച് സംവിധാനം ചെയ്യുന്നത് വലിയ ടാസ്‌കാണ്. അത് ഞാനെന്നല്ല ആര് സംവിധാനം ചെയ്താലും അങ്ങനെയാണ്. കാരണം ആന ഒരു വലിയ മൃഗമാണല്ലോ. ഇതിന് മുമ്പ് ആനയെ ദൂരെ നിന്ന് കാണുകയും ആസ്വദിക്കുകയും ആണല്ലോ ചെയ്തിട്ടുള്ളത്. പിന്നെ അജഗജാന്തരത്തിന്റെ കഥ കേട്ടപ്പോള്‍ എല്ലാ സീനിലും ആനയുണ്ട്. അപ്പോള്‍ നമ്മള്‍ വിചാരിച്ചു ആന വരട്ടെയെന്ന്. പക്ഷെ ആന വന്ന് കഴിഞ്ഞപ്പോഴാണ് അതിലെ ടാസ്‌ക് മനസിലായത്. കാരണം അത് അങ്ങോട്ട് നീങ്ങ് എന്ന് പറഞ്ഞാല്‍ തന്നെ നീങ്ങില്ലല്ലോ. നമ്മള്‍ ക്യാമറ വെച്ച് ആനക്ക് വേണ്ടി കാത്തിരിക്കണം''.

നന്‍പകല്‍ നേരത്ത്

ഇതേ അഭിമുഖത്തിൽ തന്നെ ലിജോ- മമ്മൂട്ടി ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കത്തെ കുറിച്ചും ടിനു പാപ്പച്ചൻ പറയുന്നുണ്ട്. എന്നാൽ ആ സിനിമയെ കുറിച്ച് അധികം കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. അതേ എനിക്ക് ഇപ്പോ പറയാന്‍ പറ്റു. ഡ്രാമയാണ്. പിന്നെ മികച്ച ഒരു സിനിമയായിരിക്കും. ഞാന്‍ മമ്മൂക്കയുമായി അഞ്ചാമത്തെ സിനിമയാണ് സഹസംവിധായകനായി വര്‍ക്ക് ചെയ്യുന്നത്. ഞാന്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത നാല് സിനിമകളും മനോഹരമാണ്. പക്ഷെ ഇത് പ്രേക്ഷകരുടെ കാത്തിരിപ്പിനും പ്രതീക്ഷക്കും ഒത്ത സിനിമയാണ്. മമ്മൂക്കയുടെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്ന് ഈ സിനിമയില്‍ ഉണ്ടാവും.- എന്നാണ് ടിനു പാപ്പച്ചന്‍ പറഞ്ഞത്.

മോഹൻലാൽ സിനിമ

'അജഗജാന്തരം' സിനിമയുടെ പ്രെമോഷന്റെ ഭാഗമായി നൽകിയ മറ്റൊരു അഭിമുഖത്തിൽ മോഹൻലാലിനോടൊപ്പമുള്ള സിനിമയെ കുറിച്ചും ടിനു പറയുന്നുണ്ട്. കഴിഞ്ഞ കുരച്ച് നാളുകളായി സിനിമ കോളങ്ങളിൽ ടിനു - മോഹൻലാൽ ചിത്രത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അത്തരമൊരു സിനിമ സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടുണ്ടെങ്കിലും അത് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് ടിനു പറയുന്നു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Recommended Video

അമ്മയുടെ മീറ്റിങ്ങിന് കാറോടിച്ച് വന്ന മഞ്ജു വാര്യരെ കണ്ടോ..പൊളി വീഡിയോ
മറുപടി

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... "ഈ ചോദ്യം കേട്ടുകേട്ട് ശരിക്കും ഞാന്‍ വയ്യാതായി. ഒരുപാട് ആളുകള്‍ ചോദിക്കുന്നുണ്ട്, മെസേജ് ചെയ്യുന്നുണ്ട്. അതിന്‍റെയൊരു സത്യം എന്നുപറഞ്ഞാല്‍ അങ്ങനെയൊരു ചര്‍ച്ചയൊക്കെ നടന്നിട്ടുണ്ട്. അതൊക്കെ ഒരു വിദൂര ചര്‍ച്ചയാണ്. അറിയാമല്ലോ, ഒരു വലിയ ആക്ടര്‍ ആണ്, വലിയ സ്റ്റാര്‍ ആണ്. അവരുടെ തിരക്കുകള്‍.. ഒരു എലമെന്‍റ് പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെ എയറില്‍ ആണ്. ചിലപ്പോള്‍ വരാം, ചിലപ്പോള്‍ പറയുന്നുപോകാം, അങ്ങനെ", ടിനു പാപ്പച്ചന്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

More from Filmibeat

Read more about: tinu pappachan mohanlal mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X