അന്ന് കാമുകിയായിരുന്നു, ഇന്ന് ഭാര്യയും! കാജോളിനൊപ്പം നില്‍ക്കുന്ന പഴയ ചിത്രവുമായി അജയ് ദേവ്ഗണ്‍
ബോളിവുഡിലെ പവര്‍ കപ്പിള്‍സാണ് അജയ് ദേവ്ഗണും ഭാര്യ കജോളും. ഇരുവരെയും കുറിച്ച് കൂടുതല്‍ പറയേണ്ട ആവശ്യമില്ല. അത്രയധികം ജനപിന്തുണ ഇരുവര്‍ക്കുമുണ്ട്. ലോക് ഡൗണില്‍ ആയതോടെ കുടുംബസമേതം കഴിയുകയാണ് താരദമ്പതികള്‍. ഷൂട്ടിങ്ങോ മറ്റ് തിരക്കുകളോ ഇല്ലാത്തതിനാല്‍ പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരങ്ങള്‍.
കഴിഞ്ഞ ദിവസം അജയ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചൊരു ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാജോളിനൊപ്പം നില്‍ക്കുന്നൊരു ചിത്രമായിരുന്നിത്. ലോക് ഡൗണ്‍ തുടങ്ങിയിട്ട് ഇരുപതിരണ്ട് വര്‍ഷമായെന്ന് തോന്നുന്നു എന്നായിരുന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി അജയ് ദേവ്ഗണ്‍ കൊടുത്തിരുന്നത്.

സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്തെ താരങ്ങളുടെ ചിത്രമാണെന്നാണ് സൂചന. കാജോളിന്റെ കൈയില്‍ പിടിച്ച് എങ്ങോട്ടോ നോക്കി നില്‍ക്കുകയാണ് അജയ്. പ്രണയതുരമായി നില്‍ക്കുന്ന ചിത്രത്തിന് താഴെ രസകരമായ ഒരുപാട് കമന്റുകളുമായി ആരാധകരുമെത്തി. എല്ലാ കാലത്തും നിങ്ങള്‍ മികച്ച താരദമ്പതിമാരായി തുടരട്ടെ എന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്. തന്‍ജി എന്ന സിനിമയിലായിരുന്നു അവസാനമായി കാജോളും അജയ്‌ദേവ്ഗണും ഒന്നിച്ച് അഭിനയിച്ചത്.
1994 ല്‍ ഗുണ്ട്‌രാജ് എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഞങ്ങള്‍ പരസ്പരം ഐലവ് യൂ എന്ന് പറഞ്ഞ് നടന്നിട്ടില്ല. സൗഹൃദയും പ്രണയവും അങ്ങനെ വളര്‍ന്നതാണ്. വിവാഹം കഴിക്കുന്നതിനെ കുറിച്ചും അന്നൊന്നും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 1999 ഫെബ്രുവരി 24 നായിരുന്നു വിവാഹം.

വിവാഹശേഷവും കാജോള്‍ സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും മകള്‍ പിറന്നതോടെ ചെറിയ ഇടവേളകളെടുത്തു. പിന്നീട് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളില്‍ മാത്രമേ അഭിനയിച്ചിരുന്നുള്ളു. ഈ വര്‍ഷം റിലീസിനെത്തിയ തന്‍ജി എന്ന സിനിമയാണ് ഏറ്റവും അവസാനം റിലീസ് ചെയ്തത്. ഏറെ കാലത്തിന് ശേഷം ഭാര്യയും ഭര്‍ത്താവും ഒന്നിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.


Click it and Unblock the Notifications











