അന്ന് നസീറിൻ്റെ ആരാധകർ മധുവിൻ്റെ സിനിമകൾക്ക് കൂവാൻ പോയി; ആ കാലത്തെ ഫാൻസ് അസോയിയേഷനെ പറ്റി അജയ് തുണ്ടത്തിൽ
മലയാള സിനിമയിലെ നിത്യഹരിത നായകനായി അറിയപ്പെടുന്ന താരമാണ് പ്രേം നസീര്‍. സൂപ്പര്‍ താരമായിരുന്നെങ്കിലും സഹതാരങ്ങളോടും നിര്‍മാതാക്കളോടും ആരാധകരോട് പോലും സ്‌നേഹവും സാമീപ്യവും കൊണ്ട് നസീര്‍ പ്രശംസ പിടിച്ച് പറ്റി. ആ കാലത്തും നസീറിന്റെ പേരില്‍ വലിയൊരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ഫിലിം ജേര്‍ണലിസ്റ്റും പിആര്‍ഒ യുമായ അജയ് തുണ്ടത്തില്‍.
സിംപിളായി വേദിക, ബീച്ചിൻ്റെ സൈഡിൽ നിന്നും ഫോട്ടോഷൂട്ടുമായി നടി, കാണാം
നസീറിന്റെ ഫാന്‍സ് ഗ്രൂപ്പിലെ അംഗമായിരുന്ന അജയ് പടയോട്ടം സിനിമയുടെ റിലീസിന് പോയതിനെ പറ്റിയും മധുവിന്റെ സിനിമകള്‍ക്ക് കൂവാന്‍ പോയതിനെ പറ്റിയുമൊക്കെ പറയുകയാണിപ്പോള്‍. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നസീറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെക്കുന്നത്.

'പ്രേം നസീറിന്റെ സിനിമകള്‍ സ്ഥിരമായി കാണാന്‍ പോവുന്ന അമ്മയുടെ കൂടെ പോയിട്ടാണ് നസീര്‍ സാറിനെ കാണുന്നത്. അന്ന് തിയറ്ററില്‍ ഉണ്ടായിരുന്ന കൈയ്യടിയും ബഹളവുമൊക്കെ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. അങ്ങനെയാണ് സിനിമയിലേക്കുള്ള ആകര്‍ഷണം തോന്നുന്നത്. കുറച്ച് മുതിര്‍ന്നപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുന്നവരും സിനിമയെ ഇഷ്ടപ്പെടുന്നവരുമായിട്ടാണ് കൂടുതലും സൗഹൃദമായത്. ഞങ്ങളുടെ ചര്‍ച്ചകള്‍ സിനിമയെ കുറിച്ചാണ്. നസീര്‍ സാര്‍ സൂപ്പര്‍ സ്റ്റാറായി തിളങ്ങി നില്‍ക്കുന്നത് കൊണ്ട് അദ്ദേഹത്തെ കുറിച്ചുള്ള സംസാരമായിരിക്കും കൂടുതലും. തിരുവനന്തപുരം കൈതമുക്കിലാണ് എന്റെ കുടുംബവീട്.

അവിടെ തന്നെയാണ് അന്ന് ഓള്‍ കേരള പ്രേം നസീര്‍ ഫിലിം ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉള്ളത്. എനിക്ക് തോന്നുന്നു കേരളത്തില്‍ ആദ്യമായി ഒരു നടന്റെ പേരില്‍ ഉണ്ടാവുന്ന ആദ്യത്തെ ഫാന്‍സ് അസോസിയേഷന്‍ അതാണെന്ന് തോന്നുന്നു. അതിന്റെ ജനറല്‍ സെക്രട്ടറിയെ യാദൃശ്ചികമായി കണ്ടുമുട്ടി. അദ്ദേഹവുമായി സംസാരിച്ചാണ് ഈ സംഘടനയെ കുറിച്ച് അറിയുന്നതും അതില്‍ മെമ്പര്‍ഷിപ്പും തുടങ്ങുന്നത്. അന്ന് ഫോട്ടോസ്റ്റാറ്റ് ഒന്നുമില്ലാല്ലത്ത് കൊണ്ട് എല്ലാ മാസത്തെയും മീറ്റിങ്ങിന് വേണ്ടി കത്ത് എഴുതും. എന്റെ ജോലി എല്ലാവര്‍ക്കും കത്തെഴുതി കൊടുക്കുക എന്നതാണ്.

അതിന്റെ കൂലിയായി നസീര്‍ സാറിന്റെ സിനിമ ഫസ്റ്റ് റിലീസ് തന്നെ ഫ്രീയായി ബാല്‍ക്കണിയില്‍ ഇരുന്ന് കാണാണെന്നുള്ളതാണ്. ആ ഷോ യില്‍ ഫുള്ളും ഫാന്‍സുകാര്‍ ആയിരിക്കും. അടുത്ത സീനില്‍ നസീര്‍ സാര്‍ വരുമെന്ന മുന്നറിയിപ്പ് നമുക്ക് തരും. ആ സമയത്ത് പൂക്കളും പേപ്പറുമൊക്കെ കീറി ഏറിയാന്‍ തയ്യാറായി ഇരിക്കണം. നസീര്‍ സാറിന്റെ ഇന്‍ട്രോയില്‍ ഇത് സ്‌ക്രീനിലേക്ക് വലിച്ചെറിയണം. എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയൊക്കെ ചെയ്യും. അങ്ങനൊരു ആഘോഷം നടക്കും.

പടയോട്ടം മലയാള സിനിമയിലെ ഒരു നാഴികക്കല്ലായ സിനിമയാണ്. അത് ഇറങ്ങുന്ന സമയത്ത് ഫാന്‍സ് അസോസിയേഷന്‍ വലിയ സ്വീകരണം ഒരുക്കിയിരുന്നു. നസീര്‍ സാറിനോട് അങ്ങോട്ട് ചോദിക്കേണ്ടതില്ല. ആവശ്യത്തിനുള്ള പണം അടക്കം ഇങ്ങോട്ട് തരുമായിരുന്നു. മാനേജര്‍ വഴിയാണ് അന്ന് പൈസ തന്നിരുത്. അന്ന് വളരെ കുറച്ച് പേര്‍ക്ക് ജോലി ഉള്ളു. അതുകൊണ്ട് സിനിമയുടെ പ്രൊമോഷന് ആരുടെയും കൈയ്യില്‍ നിന്ന് പൈസ ചെലവാക്കാന്‍ അദ്ദേഹം സമ്മതിക്കില്ലായിരുന്നു. അത് അറിഞ്ഞ് തരും.
Recommended Video

അന്ന് മധു സാറിന്റെ പ്രഭാതസന്ധ്യ എന്ന സിനിമയുടെ അമ്പതാം ദിനം ആഘോഷിക്കുന്ന സമയത്ത് കുറച്ച് ആളുകള്‍ ചെന്ന് കൂവി. വണ്‍, ടു ത്രീ പറയുമ്പോള്‍ കൂവാന്‍ പറയും. എല്ലാവരും ഒരുമിച്ചങ്ങ് കൂവുകയും ചെയ്തു. ഫാന്‍സുകാരുടെ ഇടയില്‍ മാത്രമേ ഈ ഫൈറ്റ് ഒക്കെ ഉള്ളു. അവര്‍ തമ്മില്‍ ഭയങ്കര അടുത്ത സുഹൃത്തുക്കളാണ്. ഈ ഫാന്‍സുകാരാണ് ഇതേ കുറിച്ച് സംസാരിക്കാറുള്ളത്. കിഴക്കക്കോട്ടയിലെ ജംഗ്ഷനില്‍ വൈകുന്നേരങ്ങളില്‍ മധു സാറിന്റെയും നസീര്‍ സാറിന്റെയും ഫാന്‍സുകാര്‍ തമ്മില്‍ വലിയ ഉടക്കും വഴക്കും നടക്കാറുണ്ടായിരുന്നു എന്നും അജയ് പറയുന്നു.


Click it and Unblock the Notifications











