വളരെയധികം എന്‍ഞ്ചോയ് ചെയ്താണ് മമ്മൂക്ക ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്! ഷൈലോക്കിനെക്കുറിച്ച് സംവിധായകന്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഷൈലോക്ക്. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് മമ്മൂട്ടി ചിത്രം റിലീസിനെത്തുന്നത്. ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ ആദ്യ രണ്ട് ടീസറുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇത്തവണ ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് സൂപ്പര്‍ താരം എത്തുന്നത്.

ടീസറുകള്‍ക്ക് പുറമെ ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ പലിശക്കാരന്റെ റോളിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ഷൈലോക്കിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ പാട്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ഷൈലോക്കിനെക്കുറിച്ച്

ഷൈലോക്കിനെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സംവിധായകന്‍ അജയ് വാസുദേവ് മനസുതുറന്നിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ സംസാരിച്ചത്. മാസ് സിനിമകളോടാണ് താല്‍പര്യമെന്ന് പറയുന്ന സംവിധായകന്‍ അത്തരം ചിത്രങ്ങളാണ് കരിയറില്‍ എടുക്കുകയെന്ന് പറഞ്ഞു. സ്വതന്ത്ര സംവിധായകനാകുമ്പോള്‍ ആദ്യ സിനിമ മമ്മൂക്കയെ വെച്ചേ ചെയ്യൂ എന്ന് തീരുമാനിച്ചിരുന്നു.

പക്ഷേ രണ്ടാമത്തെയും

പക്ഷേ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ അങ്ങനെ യാദൃശ്ചികമായി സംഭവിച്ചുപോയതാണ്. പിന്നെ ഓരോരുത്തര്‍ക്കും ഓരോ തരം സിനിമകളോടണല്ലോ ഇഷ്ടം. ഞാന്‍ കാണാന്‍ എറ്റവുമധികം ഇഷ്ടപ്പെടുന്നത് മാസ് ചിത്രങ്ങളാണ്. അതുകൊണ്ട് തന്നെയാണ് മൂന്ന് മാസ് സിനിമകള്‍ ചെയ്തതും. ഷൈലോക്ക് ഒരു മാസ് ഫാമിലി എന്റര്‍ടെയ്‌നറാണെന്നും സംവിധായകന്‍ പറഞ്ഞു.

സിനിമയിലെ നിര്‍മ്മാതാക്കള്‍ക്ക്

സിനിമയിലെ നിര്‍മ്മാതാക്കള്‍ക്ക് പണം പലിശക്ക് കൊടുക്കുന്ന ബോസ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. കൊടുത്ത പണം പലിശ സഹിതം തിരിച്ചു കിട്ടിയില്ലെങ്കില്‍ ബോസ് പ്രതികരിക്കുക വേറെ രീതിയിലായിരിക്കും. ഷേക്‌സ്പിയര്‍ മാസ്റ്റര്‍പീസായ മര്‍ച്ചന്റെ ഓഫ് വെനീസിലെ ഷൈലോക്ക് എന്ന കഥാപാത്രം എറ്റവും ക്രൂരനായ പലിശക്കാരനാണ്. അതുകൊണ്ട് പോലീസുകാരും സിനിമാക്കാരും ബോസിന് നല്‍കിയിരിക്കുന്ന പേരാണ് ഷൈലോക്ക് എന്നത്.

സാധാരണ

സാധാരണ ഒരു കുടുംബം സിനിമയ്ക്ക് പോകാന്‍ ഉദ്ദേശിക്കുമ്പോള്‍ പാട്ടും ഫൈറ്റും കോമഡിയും ഒകെയുളള ഒരു കളര്‍ഫുള്‍ സിനിമയാകും തിരഞ്ഞെടുക്കുക. അങ്ങനെയുളള ഒരു ഫാമിലിക്ക് ഉറപ്പായും ഷൈലോക്ക് തിരഞ്ഞെടുക്കാം. ഒരു ആരാധകന്‍ എന്ന നിലയിലാണ് മമ്മൂക്കയെ ആദ്യം ഇഷ്ടപ്പെടുന്നത് എന്നും സംവിധായകന്‍ പറഞ്ഞു. ചെയ്ത മൂന്ന് ചിത്രങ്ങളിലും മമ്മൂക്കയുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. വളരെയധികം എന്‍ജോയ് ചെയ്താണ് മമ്മൂക്ക ഷൈലോക്കിനായി ഡബ് ചെയ്തത്.

അത് ആ കഥാപാത്രം

അത് ആ കഥാപാത്രം അത്രയേറെ നന്നായത് കൊണ്ടാണെന്ന് തോന്നുന്നു. ഇനിയും അദ്ദേഹത്തിന്റെ കൂടെ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ എന്നേ ഉളളൂ. മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹവും സംവിധായകന്‍ വെളിപ്പെടുത്തി. നല്ലൊരു സബ്ജക്ട് ഒത്തുവന്നാല്‍ അത് ലാലേട്ടന് ഇഷ്ടമായാല്‍ തീര്‍ച്ചയായും അദ്ദേഹത്തെ വെച്ച് ഒരു പടം ഞാന്‍ ചെയ്യുമെന്ന് അജയ് വാസുദേവ് പറഞ്ഞു. അതും പതിവ് പോലെ ഒരു മാസ് ചിത്രം തന്നെയാകുമെന്നും സംവിധായകന്‍ വെളിപ്പെടുത്തി.

More from Filmibeat

Read more about: mammootty ajay vasudev shylock
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X