ഷൈലോക്കിന് ടിക്കറ്റ് കിട്ടാത്തവര്‍ എന്റെ സിനിമയ്ക്ക് കയറി! അജയ് വാസുദേവിന് ആശംസകളുമായി എബ്രിഡ് ഷൈന്‍

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് തിയറ്ററുകളില്‍ നല്ല പ്രതികരണം സ്വന്തമാക്കിയിരുന്നു. മമ്മൂട്ടി നെഗറ്റീവ് റോളിലെത്തിയ സിനിമയെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ എബ്രിഡ് ഷൈന്‍ എഴുതിയ കത്ത് തരംഗമാവുകയാണ്. അജയ് വാസുദേവ് ഫേസ്ബുക്ക് പേജിലൂടെ ഈ കത്ത് ഷെയര്‍ ചെയ്തിരിക്കുകയാണ്.

'ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍ വി ഉദയകുമാര്‍ എന്ന തമിഴ് സംവിധായകനെ അഭിമുഖം ചെയ്യാന്‍ അവസരം ലഭിച്ചു. സൂപ്പര്‍താരം കമലഹാസന്‍, രജനികാന്ത്, തുടങ്ങിയവരുടെ കൂടെ സിനിമ ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. യജമാന്‍, ശിങ്കാരവേലന്‍, ഒക്കെ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്. അദ്ദേഹം അഭിമുഖത്തിന്റെ ഇടയില്‍ പറഞ്ഞു.

abrid-shine-ajay

'ഏറ്റവും ഏറ്റവും ഏറ്റവും ബുദ്ധിമുട്ട് മാസ് സിനിമകള്‍ ചെയ്യനാണ്. താരം സ്വന്തം തോള്‍ മുണ്ട് ചുഴറ്റി തോളത്ത് ഇട്ട് പ്രത്യേക അംഗവിക്ഷേപത്തോടെ ജയലോഗുകള്‍ പറയുമ്പോള്‍ ആളുകള്‍ ആര്‍പ്പ് വിളികളായും ചൂളം വിളികളായും തിയറ്ററില്‍ ആരവം തീര്‍ക്കും എന്ന കണക്ക് കൂട്ടലാണ് ഏറ്റവും റിസ്‌ക്. സിനിമയുടെ ഏതൊരു ഘട്ടത്തില്‍ ആ ആഘോഷത്തിന്റെ അലകള്‍ തിയറ്ററില്‍ ഉണ്ടാകും.

എന്റേത് വലിയ കണക്ക് കൂട്ടലാണ്. ആ ആരവം അവിടെ ഇല്ലെങ്കില്‍ പാളി. റിയലിസ്റ്റിക് സിനിമകള്‍ക്ക് ആ റിസ്‌ക് ഇല്ല. സ്വഭാവികമായി ഒഴുകിയാല്‍ മതി. നിങ്ങള്‍ ഇടം കൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ചെയ്ത ഷൈലോക്ക് എന്ന ചിത്രം മേല്‍പറഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണ്. അഭിനന്ദനങ്ങള്‍. ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ അതിനൊപ്പം ഇറങ്ങിയ എന്റെ കുങ്ഫു മാസ്റ്റര്‍ കാണാന്‍ കുറച്ച് ആളുകള്‍ കേറി. സന്തോഷം... എബ്രിഡ് ഷൈന്‍!

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X